27.9 C
Kottayam
Wednesday, December 4, 2024

കൊച്ചി മെട്രോ വിളിയ്ക്കുന്നു,പ്രവാസികള്‍ക്ക് അവസരങ്ങള്‍

Must read

കൊച്ചി: കൊച്ചിന്‍ മെട്രോ നോര്‍ക്കാ റൂട്സുമായി ചേര്‍ന്ന് വിദേശ മലയാളികള്‍ക്ക് നിക്ഷേപ സാധ്യതയൊരുക്കുന്നു. സൂപ്പര്‍മാര്‍ക്കറ്റ് കോഫീ ഷോപ് ഉള്‍പ്പെടെയുള്ള സംരഭങ്ങള്‍ക്കുള്ള അവസരമാണ് പ്രവാസികള്‍ക്ക് ഒരുക്കുന്നത്. സൂപ്പര്‍മാര്‍ക്കറ്റ്, ബിസിനസ് സെന്‍റര്‍,  കോഫി ഷോപ്പ്, ഐസ്ക്രീം പാര്‍ലര്‍, മറ്റ് ഔട്ലെറ്റുകള്‍ തുടങ്ങിയ സംരംഭങ്ങള്‍ക്കുള്ള സൗകര്യമാണ് മെട്രോ സ്റ്റേഷനുമായി ബന്ധപ്പെട്ട് നിക്ഷേപ സാധ്യതകളായി പ്രവാസികള്‍ക്ക് കൈവരുന്നത്.

നോര്‍ക്കാ റൂട്സുമായി കൊച്ചിന്‍ മെട്രോ റെയില്‍ കോര്‍പ്പറേഷനുണ്ടാക്കിയ ധാരണ പ്രകാരം നോര്‍ക്കാ റൂട്സ് വഴി അപേക്ഷ നല്‍കുന്ന പ്രവാസികള്‍ക്ക് നിലവിലുള്ള വാടകയില്‍ 25 ശതമാനം പ്രത്യേക ഇളവ് ലഭിക്കും. ഏഴു മുതല്‍ പത്ത് വര്‍ഷത്തേക്കാണ് കരാര്‍ കാലാവധി. താല്‍പര്യമുള്ള പ്രവാസികള്‍ നോര്‍ക്കാറൂട്സിന്‍റെ ബിസിനസ് ഫെസിലിറ്റേഷന്‍ വിഭാഗവുമായി ബന്ധപ്പെടണമെന്ന് നോര്‍ക്കാ റൂട്സ് സിഇഒ ഹരികൃഷ്ണന്‍ നമ്പൂതിരി അറിയിച്ചു.

ഇതിനായി [email protected] എന്ന ഇമെയില്‍ വിലാസത്തിലൂടെയോ 9136944492 എന്ന വാട്സാപ് നമ്പരിലൂടെയോ ബന്ധപ്പെടാം. നോര്‍ക്ക പുനരധിവാസ പദ്ധതിയായ നോര്‍ക്ക ഡിപാര്‍ട്മെന്‍റ് പ്രൊജക്റ്റ് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍റ്സ് പദ്ധതി വിപുലപ്പെടുത്തുന്നതിന്‍റെ ഭാഗമായി പദ്ധതിക്കു കീഴില്‍ രജിസറ്റര്‍ ചെയ്ത അപേക്ഷകര്‍ക്ക് വിവിധ ജില്ലകളില്‍ സംരഭകത്വ പരിശീലനം നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ലഹരിക്കടത്ത് കേസ്; തമിഴ് നടൻ മൻസൂർ അലി ഖാന്‍റെ മകൻ അറസ്റ്റിൽ

ചെന്നൈ: മയക്കുമരുന്ന് കേസിൽ തമിഴ് നടൻ മൻസൂർ അലി ഖാന്‍റെ മകൻ അറസ്റ്റിൽ. അലിഖാൻ തുഗ്ലഖിനെയാണ് ചെന്നൈ തിരുമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. അടുത്തിടെ പിടിയിലായ 10 കോളേജ് വിദ്യാർത്ഥികളിൽ നിന്നാണ് തുഗ്ലഖിന്...

ഒടുവില്‍ തീരൂമാനമായി!കീർത്തി സുരേഷിന്റെ വിവാഹം ഈ മാസം; ചടങ്ങിന്റെ തീയതി പുറത്ത്

തിരുവനന്തപുരം:നടി കീര്‍ത്തി സുരേഷ് വിവാഹിതയാവുന്നുവെന്ന വാര്‍ത്തകള്‍ അടുത്തിടെയാണ് പുറത്തുവന്നത്. ഏറെക്കാലമായി സുഹൃത്തായി തുടരുന്ന ആന്റണി തട്ടിലാണ് വരന്‍. ഡിസംബര്‍ 12 ന് ഗോവയിലാണ് വിവാഹചടങ്ങുകള്‍ നടക്കുക. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് അതിഥികള്‍. ഇന്‍സ്റ്റഗ്രാമില്‍...

വെള്ളക്കെട്ടില്‍ ടയര്‍ തെന്നിയപ്പോള്‍ നിയന്ത്രണം നഷ്ടമായി,വാഹനമോടിച്ച വിദ്യാര്‍ത്ഥിയ്ക്ക് പരിചയക്കുറവ്;സിനിമ വൈകാതിരിയ്ക്കാന്‍ അമിതവേഗത്തില്‍ ഓവര്‍ടേക്ക് ആലപ്പുഴയില്‍ നടന്നത്

ആലപ്പുഴ: ദേശീയപാതയില്‍ ആലപ്പുഴ കളര്‍കോട് കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് ആലപ്പുഴ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ അഞ്ച് വിദ്യാര്‍ഥികള്‍ മരിക്കാന്‍ ഇടയായ അപകത്തിന് വഴിവെച്ചതില്‍ അമിത വേഗത തന്നെയാണ് പ്രധാന വില്ലനായത്. സിനിമ...

വ്യാപാര പങ്കാളിയുമായി അവിഹിത ബന്ധം,ക്രൂരമായി മര്‍ദ്ദിച്ചപ്പോള്‍ ഭാര്യ നോക്കി നിന്നു’ഭാര്യയെ കൊന്നതിലല്ല, വിഷമം മകളെ ഓർത്തുമാത്രം’

കൊല്ലം: ഭാര്യയെ കാറിലിട്ട് പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയുടെ മൊഴി പുറത്ത്. ഭാര്യയ്ക്ക് കച്ചവടസ്ഥാപനത്തിലെ പാര്‍ട്ണറുമായുണ്ടായിരുന്ന സൗഹൃദമാണ് കൊലപാതകത്തിന് കാരണമായതെന്നും ഭാര്യയെ കൊലപ്പെടുത്തിയതില്‍ യാതൊരു മാനസികപ്രയാസവുമില്ലെന്നുമാണ് പ്രതി പത്മരാജന്‍(60) പോലീസിന് നല്‍കിയ...

അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദലിനുനേരെ വധശ്രമം; വെടിയുതിര്‍ത്തത് സുവര്‍ണ ക്ഷേത്രത്തിനുള്ളിൽ വെച്ച്

അമൃത്‍സര്‍: അകാലിദള്‍ നേതാവും പഞ്ചാബ് മുൻ മുഖ്യമന്ത്രിയുമായ സുഖ്ബീര്‍ സിങ് ബാദലിനുനേരെ വധശ്രമം. അതീവ സുരക്ഷ മേഖലയായ അമൃത്‍സറിലെ സുവര്‍ണ ക്ഷേത്രത്തിനുള്ളിൽ വെച്ചാണ് വെടിവെയ്പ്പുണ്ടായത്. രണ്ടു തവണയാണ് സുഖ്ബീര്‍ സിങ് ബാദലിനുനേരെ വെടിയുതിര്‍ത്തത്....

Popular this week