ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 12 ലക്ഷത്തിലേക്ക് അടുക്കുന്നു. 11,92,915 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 28,732 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
24 മണിക്കൂറിനിടെ 37,724 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ടുദിവസമായി കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവുണ്ട്. ഇന്നലെ 37,148 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്.
ഒരു ദിവസത്തിനിടെ 648 പേര്‍ക്കാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. നിലവില്‍ 4,11,133 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. 7,53,050 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
കൊവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന കര്‍ണാടകയില്‍ ഇന്നലെ 3649 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കര്‍ണാടകയിലെ ആകെ രോഗികളുടെ എണ്ണം 71,069 ആയി. ഇതില്‍ 44,140 ആക്ടീവ് കേസുകളാണ്. 61 പേര്‍ക്കാണ് വൈറസ് ബാധമൂലം ജീവന്‍ നഷ്ടമായത്. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,464 ആയി.