പുതിയ നാല് ഫീച്ചറുകള്‍ കൂടി ഉള്‍പ്പെടുത്താനൊരുങ്ങി ജനപ്രിയ മെസ്സേജിങ് ആപ്പായ വാട്സ് ആപ്പ്. ഡാര്‍ക്ക് മോഡ്, ക്യൂക്ക് എഡിറ്റ് മീഡിയ, ഫ്രീക്വന്റ് ഫോര്‍വേഡര്‍, ക്യൂആര്‍ കോഡ് എന്നീ നാല് ഫീച്ചറുകളാണ് വാട്സ്ആപ്പ് പുതിയതായി അവതരിപ്പാനൊരുങ്ങുന്നത്.
രാത്രി ഉപയോഗത്തിന് ഉപകാരപ്രഥവും, ഒപ്പം ബാറ്ററി ലാഭിക്കാനും സഹായിക്കുന്ന ഫീച്ചര്‍ ആണ് ഡാര്‍ക്ക് മോഡ്. പരീക്ഷണാര്‍ത്ഥം ചില ബീറ്റ ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ലഭ്യമായി തുടങ്ങി. അധികം വൈകാതെ എല്ലാവര്ക്കും ലഭ്യമായി തുടങ്ങും.
ഒരു ചിത്രം ഒരാള്‍ക്ക് അയച്ചുകൊടുക്കുന്നതിന് മുന്‍പായി ആ ചിത്രം ചെറുതായി എഡിറ്റ് ചെയ്യാനും മറ്റും സഹായിക്കുന്ന ഫീച്ചറാണ് ക്യൂക്ക് എഡിറ്റ് മീഡിയ.
സ്ഥിരമായി ഫോര്‍വേഡ് മെസേജുകള്‍ അയക്കുന്നവരെ കണ്ടെത്തി സ്പാം സന്ദേശം അയക്കുന്നവവരെ ഒഴിവാക്കാന്‍ സാഹയിക്കുന്ന ഫീച്ചറാണ് ഫ്രീക്വന്റ് ഫോര്‍വേഡര്‍.ഇത്തരം ആളുകളെ ഫ്രീക്വന്റ് ഫോര്‍വേഡര്‍’ എന്ന് വാട്ട്സ്ആപ്പ് ലേബല്‍ ചെയ്യും.
ഒരാളുടെ അക്കൗണ്ട് നിങ്ങളുടെ കോണ്ടാക്റ്റില് ഉള്‍പ്പെടുത്തണമെങ്കില്‍. അയാളുടെ ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്യാനായി ഉള്‍പ്പെടുത്തന്ന ഫീച്ചറാണ് ക്യൂആര്‍ കോഡ്.