23.6 C
Kottayam
Wednesday, November 27, 2024

പര്‍ദ ധരിച്ച് സ്വപ്‌നയുടെ വേഷപ്പകര്‍ച്ച,ലക്ഷ്യമിട്ടത് രാജ്യം വിടാന്‍,കൂടുതല്‍ വിവരങ്ങള്‍

Must read

ബെംഗളൂരു: സ്വര്‍ണക്കടത്ത് കേസില്‍ ഇന്നലെ പിടിയിലായ സ്വപ്‌ന സുരേഷും സന്ദീപും രാജ്യം വിടാന്‍ പദ്ധതിയിട്ടിരുന്നതായി വിവരം. ഇരുവരുടേയും പാസ്‌പോര്‍ട്ടും 2 ലക്ഷം രൂപയും കണ്ടെടുത്തു. ഇരുവരും ബംഗളൂരുവിലെത്തിയത് കാറിലാണ്. രണ്ടുദിവസം മുമ്പാണ് ഇവര്‍ ബെംഗളൂരുവില്‍ എത്തിയത്. സന്ദീപാണ് കാറോടിച്ചിരുന്നത്. ഇവരുടെ കൂടെ സ്വപ്‌നയുടെ ഭര്‍ത്താവും മക്കളും ഒപ്പമുണ്ടായിരുന്നതായാണ് വിവരം. യാത്രാമധ്യേ പലയിടങ്ങളിലും ഇവര്‍ താമസിച്ചിരുന്നു. ബെംഗളൂരുവില്‍ ആദ്യം താമസിച്ചത് ബിടിഎം ലേ ഔട്ടിലെ ഹോട്ടലിലാണ്. പിന്നീട് കോറമംഗലയിലെ ഒക്ടേവ് ഹോട്ടലിലേക്ക് മാറി. പാസ്‌പോര്‍ട്ടുകളും മൊബൈലുകളും 2.5 ലക്ഷം രൂപയും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.

സ്വപ്‌ന സുരേഷും സന്ദീപ് നായരും രാജ്യം വിടാന്‍ പദ്ധതിയിട്ടിരുന്നു : പുറത്തുവരുന്നത് കൂടുതല്‍ വിവരങ്ങള്‍.പിടിയിലാകുമ്പോള്‍ സ്വപ്‌ന പര്‍ദയാണ് ധരിച്ചിരുന്നത്. ഒറ്റനോട്ടത്തില്‍ സ്വപ്നയെ പെട്ടെന്ന് ആര്‍ക്കും തിരിച്ചറിയാനാകില്ല. ഇതിനൊപ്പം ഹെയര്‍ സ്‌റ്റൈലും മാറ്റി. മുഖം പര്‍ദയില്‍ ഒളിപ്പിച്ചായിരുന്നു ബംഗളൂരുവിലേക്കുള്ള യാത്ര. എങ്ങനേയും രാജ്യം വിടാനായിരുന്നു പദ്ധതി. സന്ദീപ് നായരും ലുക്ക് മാറ്റി. മുടി വെട്ടിയും മീശയെടുത്തും എന്‍ഐഎ വെട്ടിക്കാനുള്ള സന്ദീപ തന്ത്രവും വിജയിച്ചില്ല. ഇതോടെ ഇരുവരും കുടുങ്ങി.

സന്ദീപ് സഹോദരനെ വിളിച്ചതാണ് എന്‍ഐഎ സംഘത്തിന് പ്രതികളിലേക്കെത്താന്‍ നിര്‍ണ്ണായക സഹായമായത്. തിരുവനന്തപുരത്ത് സന്ദീപിന്റെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തുന്നതിനിടെ, സന്ദീപിന്റെ സഹോദരന്റെ ഫോണിലേക്ക് കോള്‍ വരുകയായിരുന്നു. അഭിഭാഷകന്റെ അടുത്തേക്ക് പോകാനായിരുന്നു സന്ദീപിന്റെ നിര്‍ദ്ദേശം. ഇതാണ് പ്രതികളെ കണ്ടെത്തുന്നതില്‍ നിര്‍ണ്ണായകമായത്. വിവരം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ എന്‍ഐഎയെയും കേരള പൊലീസിനെയും അറിയിച്ചു. പിന്നീട് പ്രതികള്‍ക്കായി വ്യാപക തിരച്ചില്‍ നടത്തി. പ്രതികള്‍ ബെംഗലൂരുവിലാണെന്ന് കണ്ടെത്തിയതോടെയാണ് അറസ്റ്റിലേക്ക് വഴിതെളിഞ്ഞത്. പ്രതികള്‍ പിടിയിലാകുമ്പോള്‍ സ്വപ്നയ്‌ക്കൊപ്പം കുടുംബവും ഉണ്ടായിരുന്നു എന്നാണ് വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

നവീൻബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയതാകാം, ദിവ്യയുടെ പങ്ക് അന്വേഷിച്ചില്ല; സംശയമുന്നയിച്ച് ഭാര്യ ഹൈക്കോടതിയിൽ

കൊച്ചി: എ.ഡി.എം നവീൻബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയതാകാമെന്ന സംശയം ഉന്നയിച്ച് ഭാര്യ കെ. മഞ്ജുഷ. ഇപ്പോൾ നടക്കുന്ന കേസന്വേഷണം തൃപ്തികരമല്ലെന്നും അന്വേഷണം സി ബി ഐക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് കൊന്ന്...

'മകളെ വിളിക്കാനും സംസാരിക്കാനും രാഹുൽ സമ്മതിക്കില്ല, ഫോൺ പൊട്ടിച്ചു കളഞ്ഞു', പന്തീരാങ്കാവ് യുവതിയുടെ അച്ഛൻ

കോഴിക്കോട് : പന്തീരാങ്കാവ് ഗാർഹിക പീഡന പരാതിയിൽ വീണ്ടും കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി പറവൂർ സ്വദേശിയായ യുവതിയുടെ അച്ഛൻ. മകളെ ഫോണിൽ വിളിക്കാനും സംസാരിക്കാനും രാഹുൽ സമ്മതിച്ചില്ലെന്നും, ഫോൺ പോലും രാഹുൽ സ്വന്തം കയ്യിലാണ്...

പനി ബാധിച്ച് മരിച്ച പ്ലസ്ടു വിദ്യാർത്ഥിനി 5 മാസം ഗർഭിണി? ദുരൂഹത; കേസെടുത്തു

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ പനി ബാധിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തിൽ ദുരൂഹത. മരണത്തിന് പിന്നാലെ നടത്തിയ പോസ്റ്റ്‍മോർട്ടത്തിൽ വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയായിരുന്നുവെന്ന് കണ്ടെത്തി. 17കാരിയായ പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണിയായിരുന്നുവെന്നാണ് പോസ്റ്റ്‍മോർട്ടത്തിലെ കണ്ടെത്തൽ. പത്തനംതിട്ട...

ചാർജിനിട്ട ടോർച്ച് പൊട്ടിത്തെറിച്ചു, വീടിൻ്റെ കിടപ്പ് മുറിക്ക് തീ പിടിച്ചു, ലക്ഷങ്ങളുടെ നാശനഷ്ടം

മലപ്പുറം: എടപ്പാളിൽ ചാർജ് ചെയ്യാൻ വെച്ച ടോർച്ച് പൊട്ടിത്തെറിച്ച് വീടിൻ്റെ കിടപ്പ് മുറിക്ക് തീ പിടിച്ച് നാശനഷ്ടം. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. നടക്കാവ് കാലടി റോഡിലെ വലിയ പീടിയേക്കൽ ഫാരിസിൻ്റെ വീട്ടില്‍...

പതിനെട്ടാം പടിയിലെ പൊലീസുകാരുടെ ഫോട്ടോഷൂട്ട്; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി,എഡിജിപി റിപ്പോർട്ട് തേടി

കൊച്ചി: ശബരിമല പതിനെട്ടാം പടിയിൽ നിന്ന്  പൊലീസ് ഉദ്യോഗസ്ഥർ ഫോട്ടോയെടുത്ത സംഭവത്തിൽ വിമര്‍ശനവുമായി ഹൈക്കോടതി. ഇത്തരം സംബവങ്ങള്‍ ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സന്നിധാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനം പ്രശംസനീയമാണ്. എന്നാൽ, ഇത്തരം...

Popular this week