26.3 C
Kottayam
Monday, December 2, 2024

ഫിൻജാൽ: അടുത്ത 12 മണിക്കൂറിൽ ന്യൂനമർദമാകും; 9 മരണം വിഴുപ്പുറത്ത് വീണ്ടും റെഡ് അലർട്ട്

Must read

ചെന്നൈ : ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്നുള്ള മഴക്കെടുതിയിൽ തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി 9 മരണം. പുതുച്ചേരിയിലും തമിഴ്നാട്ടിലെ വിഴുപ്പുറത്തും വെള്ളപ്പൊക്കത്തിൽ ജനജീവിതം സ്തംഭിച്ചു. പുതുച്ചേരിയിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഫിൻജാൽ ശക്തി ക്ഷയിച്ച്  അടുത്ത 12 മണിക്കൂറിൽ ന്യൂനമർദ്ദമായി മാറുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ഫിൻജാൽ കരതൊട്ട പുതുച്ചേരിയെ പ്രളയത്തിൽ മുക്കി റെക്കോർഡ് മഴയാണ് പെയ്തത്. 24 മണിക്കൂറിൽ 50 സെൻറിമീറ്ററും കടന്ന ദുരിതപ്പെയ്ത്തിൽ, പ്രധാന ബസ് ഡിപ്പോയിലും നൂറുകണക്കിന് വീടുകളിൽ വെള്ളം കയറി. കാറുകൾ ഒഴുകിപ്പോകുന്ന ദൃശ്യങ്ങളും പുറത്തുവന്നു. സബ്സ്റ്റേഷനുകളിലും വെള്ളം കയറിയതോടെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കുക വെല്ലുവിളിയാണെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു.

ഇനിയൊരു അറിയിപ്പുണ്ടാകും വരെ പുതുച്ചേരിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ദുരിതാശ്വാസ ക്യാംപുകളാകുമെന്ന് ജില്ലാ കളക്ടർ ഉത്തരവിറക്കി. ജില്ലാ ഭരണകൂടത്തിന്റെ അഭ്യർത്ഥന പ്രകാരം ചെന്നൈയിലെ കരസേന സംഘം രാവിലെ ആറേകാലോടെ പുതുച്ചേരിയിലെത്തി രക്ഷാദൃത്യം ഏറ്റെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

രാത്രി പെൺകുട്ടികളെ കാണാൻ കാമുകൻമാരും ആൺസുഹൃത്തുക്കളും ഒരേസമയത്തെത്തി ഏറ്റുമുട്ടൽ,ഞെട്ടിയ്ക്കുന്ന സംഭവം കേരളത്തില്‍

ആലപ്പുഴ: പത്താംക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചതിന് രണ്ടു യുവാക്കള്‍ക്കെതിരേ പോക്‌സോ കേസ്. മറ്റു രണ്ടുപേര്‍ക്കെതിരേ രാത്രി വീട്ടില്‍ അതിക്രമിച്ചുകയറിയതിനും പോലീസ് കേസെടുത്തു. ഹരിപ്പാട് സ്റ്റേഷന്‍ പരിധിയില്‍ ശനിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. സാമൂഹികമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട...

ഫുട്‌ബോൾ ആരാധകർ ഏറ്റുമുട്ടി, ഗിനിയിൽ നൂറിലേറെ മരണം

കൊണെക്രി: ഫുട്‌ബോള്‍ മത്സരത്തിനിടെ ഇരു ടീമുകളുടെയും ആരാധകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നൂറിലേറെപ്പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. പടിഞ്ഞാറൻ ആഫ്രിക്കന്‍ രാജ്യമായ ഗിനിയിലെ രണ്ടാമത്തെ വലിയ നഗരമായ എന്‍സെറെകോരയിലാണ് സംഭവം. മരണസംഖ്യ ഇതുവരെ അന്തിമമായി തിട്ടപ്പെടുത്താനായിട്ടില്ല....

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; ബേക്കറി അടിച്ചു തകർത്തു, നാല് ലക്ഷം രൂപയുടെ നഷ്ടമെന്ന് ഉടമ

തൃശൂര്‍: കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിക്കാത്തതിന് ബേക്കറി അടിച്ചു തകർത്തു. ഇന്നലെ രാത്രി 8.30 ന് വരന്തരപ്പിള്ളിയിലായിരുന്നു സംഭവം. മണ്ണൂത്തി സ്വദേശി വിനോദിന്‍റെ ഉടമസ്ഥതയിലുള്ള  ശങ്കര സ്നാക്സിൽ ആയിരുന്നു അതിക്രമം....

ഇന്ത്യയില്‍ ആദ്യം, കേരളത്തിന് ചരിത്രനിമിഷം! എറണാകുളം ജനറല്‍ ആശുപത്രിക്ക് ഹൃദയംമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ലൈസൻസ്

തിരുവനന്തപുരം: എറണാകുളം ജനറല്‍ ആശുപത്രി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സജ്ജമാകുന്നു. രാജ്യത്ത് ആദ്യമായാണ് ഒരു ജില്ലാതല ആശുപത്രി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്നത്. ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താനുള്ള ലൈസന്‍സ് ആരോഗ്യ വകുപ്പ്...

ജനസംഖ്യാ നിരക്ക് 2.1ന് താഴെയാണെങ്കിൽ ആ സമൂഹം സ്വയം നശിക്കും, ആശങ്കയുമായി ആർഎസ്എസ്

നാഗ്പൂർ: ഒരു സമൂഹത്തിൻ്റെ ജനസംഖ്യാ വളർച്ചാ നിരക്ക് 2.1 ൽ താഴെയാണെങ്കിൽ ആ സമൂഹം സ്വയം നശിക്കുമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. സമൂഹത്തിൽ കുടുംബത്തിൻ്റെ പ്രാധാന്യം മോഹൻ ഭാ​ഗവത് ഊന്നിപ്പറയുകയും  പറഞ്ഞു....

Popular this week