23.8 C
Kottayam
Wednesday, November 27, 2024

ജനക്കൂട്ടത്തിന് മുന്നില്‍ ‘ബ്രാ’ ധരിച്ച് റീല്‍ ഷൂട്ട്, തല്ലിയോടിച്ച് നാട്ടുകാർ; വീഡിയോ വൈറല്‍

Must read

ന്യൂ ഡൽഹി:സമൂഹ മാധ്യമങ്ങളില്‍ താരമാകുക എന്നാണ് ഇന്നത്തെ തലമുറയുടെ ലക്ഷ്യം. അതിനായി എന്തും ചൊയ്യാന്‍ മടിക്കാണിക്കാത്തവരാണ് പലരും. പക്ഷേ, ഇത്തരം പ്രവര്‍ത്തികള്‍ പലപ്പോഴും പൊതുസമൂഹത്തില്‍ ചോദ്യം ചെയ്യപ്പെടുന്നു. ഹരിയാനയിലെ തിരക്കേറിയ ഒരു തെരുവില്‍ ആള്‍ക്കൂട്ടത്തിന് ഇടയില്‍ നിന്നും റീല്‍ ഷൂട്ട് ചെയ്യാനുള്ള ഒരു യുവാവിന്‍റെ ശ്രമം വലിയ സംഘര്‍ഷത്തിലേക്ക് നീങ്ങി. ഇതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചപ്പോള്‍ നിരവധി പേരാണ് വീഡിയോ പങ്കുവച്ചത്. 

ഹർഷ് ത്രിവേദി എന്ന എക്സ് ഹാന്‍റിലില്‍ നിന്നും വീഡിയോ പങ്കുവയ്ക്കപ്പെട്ട് കൊണ്ട് ഇങ്ങനെ എഴുതി, ‘ഹരിയാനയിലെ പാനിപ്പത്തില്‍ സമൂഹ മാധ്യമത്തിന് വേണ്ടി വീഡിയോ ഷൂട്ട് ചെയ്യുന്നതിനായി അർദ്ധനഗ്നനായി സ്ത്രീകളുടെ അടിവസ്ത്രം ധരിച്ചെത്തിയ യുവാവിനെ നാട്ടുകാർ തല്ലി. പാനിപ്പത്തിലെ നഗരത്തിലെ ഇന്‍സാർ മാര്‍ക്കറ്റിന് സമീപമാണ് സംഭവം. രോഷാകുലരായ കടയുടമകളിൽ നിന്ന് ‘കൗൺസിലിംഗ്’ ലഭിച്ചതിന് ശേഷമാണ് യുവാവിനെ വിട്ടയച്ചത്.’ 

വീഡിയോയില്‍ ബ്രാ ധരിച്ച് നില്‍ക്കുന്ന ഒരു യുവാവിനെ വലിയൊരു ജനക്കൂട്ടം വളഞ്ഞ് നില്‍ക്കുന്നത് കാണാം. ഇതിനിടെ ഒരാള്‍ യുവാവിനെ പിന്നോട്ട് തള്ളുകയും നിരവധി തവണ അടിക്കുന്നതും കാണാം. ബ്രാ ധരിച്ചെത്തിയ യുവാവ്  ആള്‍ക്കൂട്ടത്തിനിടെ സ്ത്രീകള്‍ നോക്കിനില്‍ക്കെ നൃത്തം ചെയ്യുകയായിരുന്നെന്നും ഇത് സ്ത്രീകളില്‍ അസ്വസ്ഥത സൃഷ്ടിച്ചെന്നും നാട്ടുകാര്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോർട്ട് ചെയ്തു.

ഇതിന് പിന്നാലെ സമീപത്തെ കടയുടമകളും നാട്ടുകാരും ചേര്‍ന്ന് യുവാവിനെ മര്‍ദ്ധിക്കുകയായിരുന്നു. വീഡിയോ ചിത്രീകരണം നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ യുവാവ് തര്‍ക്കിക്കുകയായിരുന്നെന്നും. ഇതാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയതെന്നും നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ വീഡിയോയില്‍ തന്നെ മർദ്ദിക്കുന്നയാളോട് തല്ലരുതെന്നും താന്‍ പോയിക്കോളാമെന്നും യുവാവ് കൈ കൂപ്പി പറയുമ്പോളും നാട്ടുകാര്‍ അയാളെ തല്ലുന്നത് കാണാം. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

സംവിധായകൻ അശ്വനി ദിറിന്റെ മകൻ കാറപകടത്തിൽ മരിച്ചു, സുഹൃത്ത് അറസ്റ്റിൽ

മുംബൈ: സണ്‍ ഓഫ് സർദാർ സംവിധായകന്‍ അശ്വനി ദിറിന്റെ മകന്‍ ജലജ് ദിര്‍(18) കാറപകടത്തില്‍ മരിച്ചു. നവംബര്‍ 23ന് വില്‍ പാര്‍ലേയിലെ വെസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയില്‍ വെച്ചായിരുന്നു അപകടം. സുഹൃത്തുക്കള്‍ക്കൊപ്പം ഡ്രൈവിന് പോയ...

വീട്ടിൽ വൈകിയെത്തി, ചോദ്യം ചെയ്ത അമ്മാവന്റെ കൈയ്യും കാലും തല്ലിയൊടിച്ച് യുവാവ്, അറസ്റ്റ്

കോഴിക്കോട്: വീട്ടില്‍ അതിക്രമിച്ചു കയറി ഗൃഹനാഥനെ ഇരുമ്പുവടി കൊണ്ട് ക്രൂരമായി അക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്ഥിരം കുറ്റവാളിയായ യുവാവ് അറസ്റ്റില്‍. മാവൂര്‍ കോട്ടക്കുന്നുമ്മല്‍ ഷിബിന്‍ ലാലു എന്ന ജിംബ്രൂട്ടന്‍ ആണ് മാവൂര്‍ പൊലീസിന്റെ...

പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ടിൽ പൊലീസുകാര്‍ക്കെതിരെ നടപടി; കണ്ണൂര്‍ കെഎപി-4 ക്യാമ്പിൽ നല്ല നടപ്പ് പരിശീലനം

തിരുവനന്തപുരം: ശബരിമലയിലെ പതിനെട്ടാം പടിയിൽ നിന്നുകൊണ്ട് ഫോട്ടോയെടുത്ത സംഭവത്തിൽ പൊലീസുകാര്‍ക്കെതിരെ നടപടി. എസ്‍എപി ക്യാമ്പസിലെ 23 പൊലീസുകാര്‍ക്ക് കണ്ണൂര്‍ കെഎപി -4 ക്യാമ്പിൽ നല്ല നടപ്പ് പരിശീലനത്തിന് എഡിജിപി എസ്‍ ശ്രീജിത്ത് നിര്‍ദേശം...

വളപ്പട്ടണത്ത് നിന്ന് ഒരു കോടിയും 300 പവനും കവർന്നതിന് തൊട്ടടുത്ത ദിവസവും കള്ളൻ ഇതേ വീട്ടിൽ കയറി; കേസിൽ നിർണായക തെളിവുകള്‍

കണ്ണൂർ: കണ്ണൂർ വളപട്ടണത്ത് ഒരു കോടിയും 300 പവന് സ്വർണവും വജ്ര ആഭരണങ്ങളും കവർന്നതിന് തൊട്ടടുത്ത ദിവസവും കള്ളൻ ഇതേ വീട്ടിൽ കയറി. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. രണ്ടാം ദിവസവും...

'ചില മലയാളം സീരിയലുകൾ എൻഡോസൾഫാൻ പോലെ മാരകം'; ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ

കൊച്ചി:ചില മലയാളം സീരിയലുകൾ എൻഡോസൾഫാൻ പോലെ സമൂഹത്തിന് മരാകമാണെന്ന് നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാർ. സീരിയലുകൾക്ക് സെൻസറിംഗ് ആവശ്യമാണ്. സിനിമയും സീരിയലും വെബ്‌സീരീസുമെല്ലാം ഒരു വലിയ ജനസമൂഹത്തെയാണ് കൈകാര്യം ചെയ്യുന്നത് എന്ന്...

Popular this week