ന്യൂഡൽഹി: ടോക്കിയോ ഒളിമ്പിക്സ് വെങ്കലമെഡൽ ജേതാവായ ഗുസ്തിതാരം ബജ്രംഗ് പൂനിയക്ക് നാലുവർഷം വിലക്ക്. ദേശീയ ഉത്തേജകവിരുദ്ധ ഏജൻസി (നാഡ) ആണ് വിലക്കേർപ്പെടുത്തിയത്. ഉത്തേജകപരിശോധനയ്ക്ക് വിസമ്മതിച്ചതിനും സാംപിൾ നൽകാത്തതിനാലുമാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതർ പറഞ്ഞു.
ഏപ്രിൽ 23 മുതൽ നാലുവർഷത്തേക്കാണ് വിലക്കേർപ്പെടുത്തിയതെന്ന് അധികൃതർ പറഞ്ഞു. മത്സരത്തിൽ പങ്കെടുക്കാനോ പരിശീലകനാകാനോ കഴിയില്ല. കാലാവധികഴിഞ്ഞ കിറ്റുകൾ പരിശോധനയ്ക്ക് നൽകിയതിനാലാണ് സാംപിൾ നൽകാതിരുന്നതെന്ന് പൂനിയ അറിയിച്ചിരുന്നു. പരിശോധനയ്ക്ക് തയ്യാറാണെന്നും കിറ്റുകളിൽ വ്യക്തതവേണമെന്നുമാണ് പൂനിയ നാഡയെ അറിയിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News