22.5 C
Kottayam
Friday, November 22, 2024

ഒന്നിച്ചിരുന്ന് മദ്യപിച്ചു,പൂസായപ്പോള്‍ സ്വര്‍ണം മോഷ്ടിച്ചെന്ന് സംശയം ;സുഹൃത്തിനെ കുത്തിക്കൊന്ന കേസില്‍ പ്രതിയ്ക്ക്‌ ജീവപര്യന്ത്യം

Must read

മലപ്പുറം: മഹാരാഷ്ട്ര സ്വദേശിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവും ലക്ഷം രൂപ പിഴയും. രണ്ടത്താണി ആറ്റുപുറം താമസിക്കുന്ന കാലടി മറ്റൂർ വില്യമംഗലത്ത് രാജനെയാണ് (72) മഞ്ചേരി രണ്ടാം അഡീഷനൽ ജില്ല സെഷൻസ് കോടതി ജഡ്മി എ.വി. ടെല്ലസ് ശിക്ഷിച്ചത്. മഹാരാഷ്ട്ര സാംഗ്ലി രേവൻഗംഗമാല കാടാവ് ബോറോഗാവ് ജാതവ് വീട്ടിൽ താനാജിയുടെ മകൻ മധുകർ എന്ന സഞ്ജയ് (42) ആണ് കൊല്ലപ്പെട്ടത്. 2016 മാർച്ച് 28ന് രാവിലെ 8.45നാണ് കേസിനാസ്പദമായ സംഭവം. 

30 വർഷമായി കുടുംബസമേതം രണ്ടത്താണിയിൽ താമസിക്കുന്ന മധുകറും പ്രതി രാജനും സുഹൃത്തുക്കളും, സ്വർണപ്പണിക്കാരുമാണ്. ഇരുവരും പ്രതിയുടെ വീട്ടിലിരുന്ന് മദ്യപിച്ചിരുന്നു. അന്ന് പ്രതിയുടെ കൈവശമുണ്ടായിരുന്ന അഞ്ച് പവൻ തൂക്കംവരുന്ന സ്വർണം കാണാതായി. ഇത് മധുകർ മോഷ്ടിച്ചതാണെന്ന് പ്രതി ആരോപിച്ചിരുന്നു.  മധുകർ ആരോപണം നിഷേധിച്ചു. സ്വർണം തിരികെ നൽകണമെന്ന രാജന്‍റെ ആവശ്യവും മധുകർ നിരാകരിച്ചു. ഇതിലുള്ള വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചത്.

കോട്ടക്കലിൽനിന്ന് വാങ്ങിയ കത്തിയുമായി മധുകറിന്റെ പുത്തനത്താണി തിരൂർ റോഡിലുള്ള കടയിലേക്ക് അതിക്രമിച്ചു കയറിയ പ്രതി മധുകറിന്റെ കൈക്കും വയറിനും കുത്തി കൊലപ്പെടുത്തുകയായിരുന്നു. കൽപകഞ്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് വളാഞ്ചേരി സർക്കിൾ ഇൻസ്‌പെക്ടർമാരായിരുന്ന കെ.ജി. സുരേഷ്, കെ.എം. സുലൈമാൻ, എസ്.സി.പി.ഒമാരായ ഇഖ്ബാൽ, ശറഫുദ്ദീൻ എന്നിവരാണ് അന്വേഷിച്ചത്.

കൊലപാതകം നടത്തിയതിന് ജീവപര്യന്തം തടവ്, 90,000 രൂപ പിഴ, പിഴയടച്ചില്ലെങ്കിൽ രണ്ടു വർഷത്തെ അധിക കഠിനതടവ്, അതിക്രമിച്ചു കയറിയതിന് ഏഴുവർഷം കഠിന തടവ്, 10,000 രൂപ പിഴ, പിഴയടച്ചില്ലെങ്കിൽ ഒരു വർഷത്തെ അധിക കഠിന തടവ് എന്നിങ്ങനെയാണ് ശിക്ഷ.

തടവുശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതി. പ്രോസിക്യൂഷനുവേണ്ടി ഹാജരായ അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി. ഷാജു 33 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 31 രേഖകളും 12 തൊണ്ടി മുതലുകളും ഹാജരാക്കി. എ.എസ്.ഐ പി. ഷാജിമോൾ. സി.പി.ഒ അബ്ദുൽ ഷുക്കൂർ എന്നിവർ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്കയച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

യുക്രൈൻ യുദ്ധം നിർണായക ഘട്ടത്തിലേക്ക് ; ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ച് റഷ്യ ; സഹായത്തിന് ഉത്തരകൊറിയൻ സൈന്യവും

കീവ് : യുക്രൈൻ യുദ്ധത്തിൽ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ച് റഷ്യ. യുക്രൈനിന്റെ തെക്കുകിഴക്കൻ ഭാഗത്തുള്ള ഡിനിപ്രോ നഗരത്തെ ലക്ഷ്യമിട്ടാണ് റഷ്യ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചത്. യുദ്ധത്തിൽ റഷ്യ ഇത്തരമൊരു...

നഴ്സിംഗ് വിദ്യാർത്ഥിനി അമ്മുവിന്റെ മരണം ; മൂന്ന് സഹപാഠികൾ കസ്റ്റഡിയിൽ

പത്തനംതിട്ട : പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർഥിനിയായ അമ്മു മരിച്ച സംഭവത്തിൽ മൂന്ന് വിദ്യാർത്ഥിനികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്മുവിന്‍റെ സഹപാഠികളായ മൂന്ന് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഈ വിദ്യാർത്ഥിനികൾക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റത്തിന് കേസെടുക്കും എന്നും...

കണ്ണൂരിൽ വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു; പിതാവിനും ​ഗുരുതര പരിക്ക്

കണ്ണൂർ: കരിവെള്ളൂരില്‍ വനിതാ പോലീസിനെ ഭര്‍ത്താവ് വെട്ടിക്കൊന്നു. കരിവെള്ളൂര്‍ പലിയേരിയിലെ ദിവ്യശ്രീയാണ് കൊല്ലപ്പെട്ടത്. ചന്തേര പോലീസ് സ്‌റ്റേഷനിലെ സി.പി.ഒ. ആണ് ദിവ്യശ്രീ.ആക്രമണം നടത്തിയ ഭര്‍ത്താവ് രാജേഷ് നിലവില്‍ ഒളിവിലാണ്. ആക്രമണം തടയാന്‍ ശ്രമിച്ച...

നെതന്യാഹുവിനും ഹമാസ് നേതാവിനും അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറണ്ട്

ടെല്‍ അവീവ്: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, മുന്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ്, ഹമാസ് നേതാവ് മുഹമ്മദ് ദിയാബ് ഇബ്രാഹിം അല്‍ മസ്രി എന്നിവര്‍ക്കെതിരേ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐസിസി) അറസ്റ്റ് വാറണ്ട്...

പോലീസ് സഹകരണ സംഘത്തില്‍ നിന്നും വായ്പ എടുക്കാന്‍ ജാമ്യം നിന്നു; തുക തിരിച്ചടയ്ക്കാതെ വനിതാ പോലിസ് ഉദ്യോഗസ്ഥര്‍: വിരമിച്ച എസ്.ഐ.യുടെ വീടും പുരയിടവും ജപ്തി ചെയ്യാന്‍ നോട്ടീസ്

അടിമാലി: പോലീസ് സഹകരണ സംഘത്തില്‍ നിന്നും സഹപ്രവര്‍ത്തകര്‍ക്ക് വായ്പ എടുക്കാന്‍ ജാമ്യം നിന്നതിന്റെ പേരില്‍ വിരമിച്ച എസ്.ഐ.യുടെ വീടും പുരയിടവും ജപ്തി ചെയ്യാന്‍ നോട്ടീസ്. സഹപ്രവര്‍ത്തകരായിരുന്ന വനിതാ പോലിസ് ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി ജാമ്യം...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.