27.2 C
Kottayam
Wednesday, November 6, 2024
test1
test1

ഉന്നത ഉദ്യോഗസ്ഥരുടെ ഭാര്യമാരുമായി ഓഫീസില്‍ വെച്ച് ലൈംഗികബന്ധം; നാനൂറിലേറെ സെക്‌സ് ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍; ഗിനിയയിലെ ധനകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ അകത്ത്‌

Must read

കൊണാക്രി: ഗിനിയയില്‍ ഉന്നതരുടെ ഭാര്യമാരുമായി സെക്‌സ് ടേപ്പ് പ്രചരിപ്പിച്ച പ്രമുഖനായ ഉദ്യോഗസ്ഥന്‍ കുടുങ്ങി. ഇയാള്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. നൂറ് കണക്കിന് വീഡിയോകളാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്. സമൂഹ മാധ്യമങ്ങല്‍ നിന്ന് ഈ ദൃശ്യങ്ങള്‍ നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ് ഗിനിയയിലെ അധികൃതര്‍.

ഗിനിയയിലെ ധനകാര്യമന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഫിനാന്‍ഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ ഡയക്ടറായ ബല്‍ത്താസര്‍ എബാംഗ് എന്‍ഗോംഗയാണ് ഇത്തരത്തില്‍ വീഡിയോകള്‍ ചിത്രീകരിച്ചത്. നിരവധി ഉന്നത ഉദ്യോഗസ്ഥരുടെ ഭാര്യമാരുമായി സ്വന്തം ഓഫീസില്‍ വെച്ചാണ് ഇയാള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. ഇത്തരത്തില്‍ സ്വന്തം ഓഫീസിനുള്ളില്‍ വെച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ഉദ്യോഗസ്ഥന്‍മാരെ സസ്പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടതായി ഗിനിയയിലെ വൈസ്പ്രസിഡന്റ് അറിയിച്ചു.

ഇവര്‍ കാട്ടിയത് നിയമ വ്യവസ്ഥകളുടെ ലംഘനമാണ് എന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇത് ആദ്യമല്ല

ഇത്തരത്തില്‍ ഗിനിയയില്‍ ഉന്നത ഉദ്യോഗസ്ഥര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വരുന്നത്. 24 മണിക്കൂറിനകം ഇത്തരം ദൃശ്യങ്ങള്‍ പിന്‍വലിക്കണം എന്നാണ് സര്‍ക്കാര്‍ മൊബൈല്‍ കമ്പനികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇത് കാരണം നിരവധി കുടുംബങ്ങള്‍ തകരുന്നത് നോക്കിനില്‍ക്കാനാകില്ല എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ടിക്ക്-ടോക്ക്, എക്സ് എന്നിവയിലൂടെ 400 ഓളം വീഡിയോകളാണ് ബല്‍ത്താസര്‍ പ്രചരിപ്പിച്ചത്. ഇയാള്‍ വിവാഹിതനും ഗിനിയയിലെ സെന്‍ട്രല്‍ ആഫ്രിക്കന്‍ ഇക്കണോമിക്ക് ആന്‍ഡ് മോണിറററി കമ്മിഷന്‍ ചെയര്‍മാന്റെ മകനുമാണ്. രാജ്യത്ത് ഏറ്റവുമധികം കാലം പ്രസിഡന്റായിരുന്ന തിയോഡോറാ ഒബിയാങ്ങിന്റെ അടുത്ത ബന്ധു കൂടിയാണ് ഇയാള്‍. സര്‍ക്കാര്‍ പദവിയില്‍ ഇരുന്ന് സാമ്പത്തിക ക്രമക്കേട് നടത്തിയ കേസില്‍ ബല്‍ത്താസര്‍ ഇപ്പോള്‍ ജയിലില്‍ കഴിയുകയാണ്.

ഇയാള്‍ക്ക് ലൈംഗികരോഗം ഉണ്ടോ എന്നറിയുന്നതിനായി പരിശോധന നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. രോഗം ഉണ്ടെന്ന് തെളിഞ്ഞാല്‍ പൊതുജനങ്ങളുടെ ആരോഗ്യം തകര്‍ക്കാന്‍ ശ്രമിച്ചതിന് ബല്‍ത്താസറിന്റെ പേരില്‍ വേറേയും കേസെടുക്കുമെന്നാണ് സര്‍്ക്കാര്‍ അറിയിക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ ഇത്തരത്തില്‍ ഒരു വിവാദം ഉയര്‍ന്ന സന്ദര്‍ഭത്തില്‍ ഗിനിയയിലെ ഒരു ഡസനോളം എം.പിമാരും ഉദ്യോഗസ്ഥരും മാധ്യമ പ്രവര്‍ത്തകരും ഹണിട്രാപ്പില്‍ കുടുങ്ങിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഹോട്ടല്‍ റെയ്ഡ്: കോണ്‍ഗ്രസ്‌ വനിതാ നേതാക്കളെ അപമാനിയ്ക്കാന്‍,സദാചാര ആരോപണവുമായി യു.ഡി.എഫ് കണ്‍വീനര്‍; കതകില്‍ മുട്ടുന്ന ജോലി പോലീസ് ഏറ്റെടുത്തു

കോഴിക്കോട്: പാലക്കാട്ടെ പാതിര റെയ്ഡിന് പിന്നില്‍ മന്ത്രി എം.ബി. രാജേഷ് ആണെന്നും റെയ്ഡ് കോണ്‍ഗ്രസിന്റെ വനിതാ നേതാക്കളെ അപമാനിക്കാനാണെന്നും യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹേമ കമ്മിറ്റി പറഞ്ഞ രാത്രിയില്‍...

‘എന്നിലർപ്പിച്ച വിശ്വാസത്തിനും ഒപ്പം നിന്നതിനും ഹൃദയത്തിൽ നിന്ന് നന്ദി’ പ്രതികരിച്ച് നിവിൻ

കൊച്ചി:സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ ക്ലീന്‍ ചിറ്റ് ലഭിച്ചതിന് പിന്നാലെ പ്രതികരിച്ച് നിവിൻ പോളി. എന്നിലർപ്പിച്ച വിശ്വാസത്തിന് നന്ദിയെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. നിങ്ങളോരോരുത്തരുടേയും പ്രാർഥനകൾക്ക് ഹൃദയത്തിൽ നിന്ന്...

മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസ്; പിതൃസഹോദരൻ അറസ്റ്റിൽ

കൊല്ലം: കൊല്ലത്ത് മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കുട്ടിയുടെ പിതൃസഹോദരന്‍ അറസ്റ്റില്‍. ആറു മാസം മുമ്പാണ് കുട്ടിയെ ഇയാള്‍ ആദ്യമായി പീഡനത്തിനിരയാക്കുന്നത് എന്നാണ് പോലീസ് പറയുന്നത്.വീട്ടില്‍ ആരുമില്ലാതിരുന്ന അവസരത്തില്‍ നടത്തിയ അതിക്രമത്തെ...

നീല ട്രോളിബാഗുമായി രാഹുലിന്റെ വാർത്താസമ്മേളനം;' പെട്ടിയിൽ ഡ്രസ്, പണമെന്ന് തെളിയിച്ചാൽ പ്രചാരണം ഇവിടെ നിർത്തും'

പാലക്കാട് : നീല ട്രോളി ബാഗുമായി പാലക്കാട്ടെ കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ വാർത്താസമ്മേളനം. പെട്ടിയിലുണ്ടായിരുന്നത് വസ്ത്രങ്ങളായിരുന്നുവെന്നും പണമെന്ന് തെളിയിച്ചാൽ തെരഞ്ഞെടുപ്പ് പ്രചരണം ഇവിടെ നിർത്തുമെന്നും രാഹുൽ വാർത്താ സമ്മേളനത്തിൽ തുറന്നടിച്ചു. കെ പി...

നീല ട്രോളി ബാഗില്‍ പണം? വീണ്ടും കെപിഎം ഹോട്ടലിൽ പരിശോധന; ഹാർഡ് ഡിസ്ക് പിടിച്ചെടുത്തു

പാലക്കാട്: പാലക്കാട് കെപിഎം ഹോട്ടലിൽ വീണ്ടും പോലീസ് പരിശോധന. ഹോട്ടൽ സിഇഒ പ്രസാദ് നായരിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു. ഹാർഡ് ഡിസ്ക് അടക്കം അന്വേഷണ സംഘം പിടിച്ചെടുത്തു. 22 സിസിടിവികൾ ഹോട്ടലിൽ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.