30.1 C
Kottayam
Friday, November 1, 2024
test1
test1

Chris-Divya wedding:’അയാളത്ര ശരിയല്ല’ശരിക്കും അന്വേഷിച്ചോ, കല്യാണം മുടക്കാന്‍ ശ്രമിച്ചവരുണ്ട് ക്രിസും ദിവ്യയും തുറന്നു പറയുന്നു

Must read

കൊച്ചി: കഴിഞ്ഞ ദിവസം ഏറെ ചര്‍ച്ചയാകുകയും സോഷ്യല്‍ മീഡിയ  ആഘോഷിക്കുകയും ചെയ്ത വിവാഹം ആയിരുന്നു നടൻ ക്രിസ് വേണു​ഗോപാലിന്‍റെയും നടി ദിവ്യ ശ്രീധറിന്‍റെതും. പത്തരമാറ്റ് എന്ന സീരിയലില്‍ ഒന്നിച്ച് അഭിനയിക്കുമ്പോഴുള്ള പരിചയമാണ് അറേഞ്ച്ഡ് വിവാഹത്തില്‍ കലാശിച്ചത് എന്നാണ് താരങ്ങള്‍ പറയുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത താര വിവാഹത്തിന്റെ ഫോട്ടോകളും വീഡിയോകളും ഏറെ ശ്രദ്ധനേടിയിരുന്നു. 

വിവാഹം നടക്കുന്നതിന് മുന്‍പ് നേരിട്ട പ്രതിസന്ധികള്‍ ഒരു അഭിമുഖത്തില്‍ തുറന്നു പറയുകയാണ് ഇപ്പോള്‍  ക്രിസും ദിവ്യയും. കടുത്ത സൈബര്‍ ആക്രമണമാണ് ഇവരുടെ വിവാഹ വാര്‍ത്തകള്‍ക്ക് താഴെയും മറ്റും സോഷ്യല്‍ മീഡിയയില്‍ ഉണ്ടായത്. 

എന്നാല്‍  വിവാഹത്തിന് ശേഷം ഇത്തരം  നെഗറ്റീവ് കമന്റുകളെ കുറിച്ചും താരങ്ങള്‍ സംസാരിച്ചു. ‘ ഇങ്ങനെയൊക്കെ കമന്‍റ് വരുമെന്ന്  നേരത്തെ തന്നെ അറിയാമായിരുന്നുവെന്ന് താര ദമ്പതികള്‍ പറയുന്നു. മറ്റൊരാളുടെ ജീവിതത്തില്‍ എന്തൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ട്, അവിടെ എങ്ങനെ കയറി ചൊറിയാമെന്ന് വിചാരിക്കുന്നവരോട് സഹതാപമേയുള്ളൂ.

അവര്‍ എങ്ങനെയെങ്കിലും ജീവിച്ചോട്ടെ എന്ന് ആരും പറയില്ല. ഇത് രണ്ടു ദിവസമേ ഉള്ളൂ, ഇപ്പോള്‍ തന്നെ ഡിവോഴ്‌സ് ആവും, ആര്‍ട്ടിസ്റ്റല്ലേ ഇത് എത്ര വരെ പോകനാണ് എന്നൊക്കെയായിരിക്കും കമന്‍റുകള്‍ എന്ന് ഊഹിച്ചിരുന്നതായി സിവിടിവി ലൈവിന് നല്‍കിയ അഭിമുഖത്തില്‍ ദമ്പതികള്‍ പറഞ്ഞു. 

ഇന്‍ഡസ്ട്രിയല്‍ തന്നെയുള്ള ആളുകള്‍ ദിവ്യയെ വിളിച്ച്  ‘ശരിക്കും അന്വേഷിച്ചിട്ട് തന്നെയാണോ? അയാള്‍ അത്ര ശരിയല്ല’ എന്നൊക്കെ വിവാഹം സംബന്ധിച്ച് തീരുമാനം എടുത്തപ്പോള്‍ പറഞ്ഞിരുന്നുവെന്ന് ക്രിസ് പറയുന്നു. എങ്ങനെയെങ്കിലും ഞങ്ങളുടെ കല്യാണം മുടക്കാനാണ് അവര്‍ ശ്രമിച്ചത്. ഈ കാര്യം ദിവ്യ തന്നോടും പറഞ്ഞിരുന്നതായി ക്രിസ് പറയുന്നു. 

ഞങ്ങള്‍ ഇപ്പോള്‍ കല്യാണം കഴിച്ചതിനെ പറ്റി ഒത്തിരി കുറ്റം പറയാന്‍ ആളുകള്‍ ഉണ്ടാവും. പക്ഷേ ഈ വിവാഹത്തില്‍ ഞങ്ങള്‍ ഒക്കെയാണ്, അങ്ങനെയുള്ളപ്പോള്‍ ബാക്കിയുള്ളവര്‍ക്ക് എന്താണ് പ്രശ്‌നം. കലാകരന്മാരുടെ ജീവിതത്തില്‍ എന്തൊക്കെ നടക്കുന്നു എന്ന് അറിയാന്‍ മറ്റുള്ളവര്‍ക്കാണ് താല്പര്യം,

ഒരു നടി കഴുത്തില്‍ താലിയിട്ടില്ല. ഇതോടെ അവര്‍ ഡിവോഴ്‌സ് ആവുകയാണോ എന്നൊക്കെയായിരിക്കും ചോദ്യങ്ങള്‍. ഇതൊക്കെ അന്വേഷിക്കേണ്ട ആവശ്യം എന്താണെന്ന് ദിവ്യയും ചോദിക്കുന്നു. നെഗറ്റീവ് വന്നാല്‍ നേരിടാന്‍ തയ്യാറാണെന്നും പുതുദമ്പതികള്‍ പറയുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Kodakara black money: കൊടകര കള്ളപ്പണക്കേസിൽ മറച്ചു വച്ച കാര്യങ്ങൾ പുറത്ത് വരുന്നെന്ന് സതീശൻ; ‘സിപിഎം- ബിജെപി ബാന്ധവം വ്യക്തമാകുന്നു’

കോഴിക്കോട്: കൊടകര കള്ളപ്പണക്കേസിൽ മറച്ചു വച്ച കാര്യങ്ങൾ പുറത്ത് വരികയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിപിഎം- ബിജെപി ബാന്ധവം വ്യക്തമാകുന്നുണ്ട്. കേരള പൊലീസിന് നേരത്തെ അറിയുന്ന കാര്യങ്ങളാണ് ഇതെന്നും പക്ഷേ പൊലീസ്...

kodakara black money: ‘കുഴല്‍പ്പണ ഇടപാട് സുരേന്ദ്രൻ്റെ നേതൃത്വത്തിൽ, 2021 ൽ ബിജെപി സ്ഥാനാർത്ഥികൾക്ക് കൊടകര മോഡൽ പണം എത്തിയെന്ന്‌ പ്രസീത അഴീക്കോട്

കോഴിക്കോട്: 2021 ലെ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥികൾ മത്സരിച്ച എല്ലാ മണ്ഡലങ്ങളിലും കൊടകര മോഡൽ പണം എത്തിയെന്ന് ജെആർപി നേതാവ് പ്രസീത അഴീക്കോട്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ്റെ നേതൃത്വത്തിലാണ് ഇടപാട്...

Kodakara Black money: കുഴല്‍പ്പണം എത്തിയത് കര്‍ണാടകത്തില്‍ നിന്നും; കോടികള്‍ സംഘടിപ്പിച്ചത് ബംഗളുരുവിലെ ‘ഉന്നതന്‍’തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലേക്ക് ഒഴുകിയത് 41 കോടി

കൊച്ചി: കൊടകര കുഴല്‍പ്പണ കേസിലെ അന്വേഷണം അട്ടിമറിച്ചെന്ന ആരോപണം കുറച്ചുകാലമായി തന്നെ കേരളത്തില്‍ ഉയരുന്നുണ്ട്. ബിജെപി- സിപിഎം ഒത്തുതീര്‍പ്പിന്റെ വഴിയിലേക്ക് എത്തിയത് ഈ കേസിനെ തുടര്‍ന്നാണെന്നാണ് പുറത്തുവന്ന വിവരം. അതേസമയം കേസില്‍ പോലീസ്...

Kodakara black money case: കൊടകര കള്ളപ്പണക്കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ചു; ഡിവൈഎസ്പി രാജുവിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ചു. ഡിവൈഎസ്പി രാജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ആഭ്യന്തരവകുപ്പ് തുടരന്വേഷണം പ്രഖ്യാപിച്ചത്. ബിജെപി മുന്‍ ഓഫീസ്...

ADM Death: പി പി ദിവ്യയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു; വൈകിട്ട് 5 മണിക്ക് ഹാജരാക്കണമെന്ന് കോടതി

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ റിമാൻഡിലായ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യയെ ഇന്ന് വൈകിട്ട് അഞ്ച് മണി വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. വൈകിട്ട് അഞ്ച് മണിക്ക്...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.