24.7 C
Kottayam
Thursday, October 31, 2024
test1
test1

ദീപാവലി ആഘോഷലഹരിയില്‍ രാജ്യം; കിഴക്കന്‍ ലഡാക്കില്‍ മധുരം പങ്കിട്ട് ഇന്ത്യ- ചൈന സൈന്യം, പട്രോളിംഗ് തുടരാൻ ധാരണ

Must read

ന്യൂഡല്‍ഹി: രാജ്യമെങ്ങും ദീപാവലി ആഘോഷിക്കുമ്പോൾ ഇന്ത്യ- ചൈന സേനയിനിന്നും സന്തോഷമുള്ള ചിത്രം പങ്കുവെച്ച് സൈന്യം. കിഴക്കന്‍ ലഡാക്കില്‍  മധുരം പങ്കിടുകയാണ് ഇന്ത്യ- ചൈന സേനകള്‍. ദെംചോക്ക് ദെപ് സാംഗ് മേഖലകളിലെ പിന്മാറ്റത്തിന്‍റെ പശ്ചാത്തലത്തിലാണ് ദീപാവലി ദിനത്തില്‍ ഇരുസേനകളും മധുരം പങ്കിട്ടത്.

ഈ പ്രദേശത്ത് പട്രോളിംഗ് നടപടികള്‍ തുടങ്ങാനും ധാരണയായിട്ടുണ്ട്. സേനാ പിന്മാറ്റം മോദി ഷി ജിന്‍ പിംഗ് ചര്‍ച്ചയുടെ വിജയമാണെന്ന് ഇന്ത്യയിലെ ചൈനീസ് അംബാസിഡര്‍ സൂ ഫെയ് സോങ് പ്രതികരിച്ചു. അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികം മാത്രമാണെന്നും വ്യാപാരബന്ധമടക്കം പൂര്‍വ സ്ഥിതിയിലാകുമെന്നും സൂഫെയ്സോങ് വ്യക്തമാക്കി. 

രാജ്യത്തെ ജനങ്ങൾക്ക് ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രം​ഗത്തെത്തി. ദീപങ്ങളുടെ ഈ ദിവ്യോത്സവത്തിൽ എല്ലാവർക്കും ആരോഗ്യവും സന്തോഷവും ഭാഗ്യവും ഒത്തുചേരുന്ന ജീവിതം ആശംസിക്കുന്നുവെന്നും ലക്ഷ്മീദേവിയുടെയും ഗണേശ ഭ​ഗവാന്റെയും അനുഗ്രഹത്താൽ എല്ലാവർക്കും ഐശ്വര്യമുണ്ടാകട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു. സർദാർ വല്ലഭായ് പട്ടേലിൻ്റെ ജന്മദിനമായ ഇന്ന് ഗുജറാത്തിലെ കെവാഡിയയിൽ ‘രാഷ്ട്രീയ ഏകതാ ദിവസ്’ പരേഡിന് പ്രധാനമന്ത്രി സാക്ഷ്യം വഹിച്ചു.

‘സ്റ്റാച്യു ഓഫ് യൂണിറ്റി’യിൽ പുഷ്പാർച്ചന നടത്തി സർദാർ വല്ലഭായ് പട്ടേലിനെ പ്രധാനമന്ത്രി ആദരിച്ചു. തുടർന്ന് അദ്ദേഹം ഏകതാ ദിവസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഏകതാ ദിവസ് പരേഡിൽ ഒമ്പത് സംസ്ഥാനങ്ങളിൽ നിന്നുള്ള 16 മാർച്ചിംഗ് സംഘങ്ങൾ, ഒരു യൂണിയൻ ടെറിട്ടറി പൊലീസ്, നാല് കേന്ദ്ര സായുധ പൊലീസ് സേനകൾ, നാഷണൽ കേഡറ്റ് കോർപ്‌സ്, ഒരു മാർച്ചിംഗ് ബാൻഡ് എന്നിവ പങ്കെടുത്തു.

ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിലും രാജ്യത്തെ ഏകീകരിക്കുന്നതിലും സർദാർ വല്ലഭായ് പട്ടേൽ വഹിച്ച സുപ്രധാന പങ്ക് സ്മരിച്ചു കൊണ്ട് അദ്ദേഹത്തിൻ്റെ ജന്മവാർഷികത്തിൻ്റെ ഓർമ്മയ്ക്കായി എല്ലാ വർഷവും ഒക്ടോബർ 31നാണ് രാഷ്ട്രീയ ഏകതാ ദിവസ് ആചരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘മൂന്നും നാലും സമം ആറ് എന്ന് പറയുന്ന കുട്ടിയെയാണോ നമുക്ക് വേണ്ടത്’; സംസ്ഥാനത്തെ വിദ്യാഭ്യാസത്തിൽ പിണറായി വിജയൻ

കോഴിക്കോട്: സബ്ജക്ട് മിനിമം നയത്തിൽ ബാലസംഘത്തെ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടികളെ തോൽപ്പിക്കുക എന്നതല്ല ലക്ഷ്യമെന്നും വിദ്യാഭ്യാസത്തിൽ നിലവാരം ഉയർത്തുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. നിലവാരത്തിൻ്റെ അടിസ്ഥാനത്തിൽ കുട്ടികളെ തോൽപ്പിക്കാൻ...

ശരീരത്തിൽ ആരോ തൊടുന്നത്പോലെ; നോക്കിയപ്പോൾ അടുത്തിരിക്കുന്ന ആൾ; ബസ് യാത്രയിലെ മോശം അനുഭവം വെളിപ്പെടുത്തി അനുമോൾ

കൊച്ചിഎറണാകുളം: യാത്രയ്ക്കിടെ ബസിൽ നിന്നും അതിക്രമം നേരിട്ടുവെന്ന വെളിപ്പെടുത്തലുമായി നടി അനുമോൾ. തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്കുള്ള യാത്രാ വേളയിൽ ആയിരുന്നു സംഭവം. ഉപദ്രവിക്കാൻ ശ്രമിച്ചയാളുടെ കരണം അടിച്ച് പുകച്ചുവെന്നും അനുമോൾ പറഞ്ഞു. സ്വകാര്യമാദ്ധ്യമത്തിന്...

എം കെ സാനുവിന് കേരള ജ്യോതി പുരസ്‌കാരം; എസ് സോമനാഥിനും ഭുവനേശ്വരിക്കും കേരളപ്രഭ; സഞ്ജു സാംസണിന് കേരള ശ്രീ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. അധ്യാപകനും എഴുത്തുകാരനുമായ എം കെ സാനുവിനാണ് കേരള ജ്യോതി പുരസ്‌കാരം. എസ് സോമനാഥ് (സയൻസ് & എഞ്ചിനീയറിംഗ്), ഭുവനേശ്വരി (കൃഷി) എന്നിവർ...

‘സ്വയമിറങ്ങാൻ സാധ്യതയില്ല’അവളെ ആരോ ഓവനിലേക്ക് എടുത്തെറിഞ്ഞത്; കാനഡയിലെ ഇന്ത്യൻ പെൺകുട്ടിയുടെ മരണത്തിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ജീവനക്കാരി

ഒട്ടാവ: കാനഡയിലെ വാൾമാർട്ട് സ്റ്റോറിൻ്റെ ബേക്കറി ഡിപ്പാർട്ട്‌മെൻ്റിലെ വാക്ക്-ഇൻ ഓവനിൽ ഇന്ത്യൻ വംശജയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ജീവനക്കാരിയുടെ വെളിപ്പെടുത്തൽ. സംഭവം അപകടമല്ലെന്നും 19കാരിയായ ഗുർസിമ്രാൻ കൗറിനെ മറ്റൊരാൾ അടുപ്പിലേക്ക്...

നവവധു വിവാഹദിനം കൂട്ടബലാത്സം​ഗത്തിനിരയായി,വരന് ക്രൂരമർദ്ദനം;എട്ടുപേർ അറസ്റ്റിൽ

കൊൽക്കത്ത: ബം​ഗാളിൽ നവവധുവിനെ ബലാത്സം​ഗം ചെയ്ത സംഭവത്തിൽ എട്ട് പേർ അറസ്റ്റിൽ. കാഞ്ചരപ്പാറ സ്‌റ്റേഷനു സമീപം റെയിൽവേ ട്രാക്കിലാണ് 19 കാരിയായ നവവധു കൂട്ടബലാത്സം​ഗത്തിനിരയായത്. ഭർത്താവിനെ മർദ്ദിച്ചവശാനക്കിയ ശേഷമാണ് യുവതിയെ അതിക്രമിച്ചത്. വിവാഹത്തിൽ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.