23.6 C
Kottayam
Saturday, November 30, 2024

അത് മായക്കാഴ്ചയ ല്ലായിരുന്നു!നടത്തിയത്; പൂരം കലക്കൽ സമയത്ത് ആംബുലൻസിൽ പോയതായി സുരേഷ് ഗോപി; ഒപ്പം കാരണവും

Must read

തൃശൂർ; പൂരനഗരിയിലേക്ക് ആംബുലൻസിൽ വന്ന സംഭവത്തിൽ വിശദീകരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കാലിന് സുഖമില്ലാത്തതിനാൽ ജനങ്ങൾക്ക് ഇടയിലൂടെ നടക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നത് കൊണ്ടാണ് ആംബുലൻസിൽ എത്തിയത് എന്ന് അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രീയമില്ലാത്ത ചെറുപ്പക്കാർ എടുത്താണ് ആംബുലൻസിൽ കയറ്റിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രചരിപ്പിക്കപ്പെടുന്നത് പോലെയല്ല അത്. തന്റെ കാലിന് സുഖമില്ലായിരുന്നു.കാറിലെത്തിയപ്പോൾ രാഷ്ട്രീയ പാർട്ടികളുടെ ഗുണ്ടകൾ ആക്രമിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൂരം വിവാദത്തിൽ എന്ത് വേണമെങ്കിലും ചെയ്യട്ടെ, എല്ലാം കരുവന്നൂരിലെ ക്രമക്കേട് മറയ്ക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു.

സുരേഷ് ഗോപിയുടെ വാക്കുകൾ ഇങ്ങനെ..

ആംബുലൻസ് എന്ന് പറഞ്ഞ് നിങ്ങൾ ഇപ്പോഴും ഇട്ട് കളിക്കുകയാണ്. ആംബുലൻസിൽ വന്നിറങ്ങി എന്ന് പറഞ്ഞ് കേസ് കൊടുത്തയാളുടെ മൊഴി പോലീസ് എടുത്തെങ്കിൽ, ആ മൊഴിയിൽ എന്താ പറഞ്ഞിരിക്കുന്നത്. ആ മൊഴി പ്രകാരം എന്താ കേസെടുക്കാത്തത്. ഞാൻ വെല്ലുവിളിക്കുന്നു.

കഴിഞ്ഞ ദിവസം ഞാൻ എന്താ പറഞ്ഞെ, ചങ്കൂറ്റമുണ്ടെങ്കിൽ എന്നാണ്. സിനിമാ ഡയലോഗായി മാത്രം എടുത്താൽ മതി എന്ന് പറഞ്ഞിട്ടാണ് ബാക്കി പറഞ്ഞത്. നിങ്ങൾ അത് എങ്ങനെയാണ് ജനങ്ങളിലേക്ക് ഒരാളെ മോശക്കാരനായി കാണിക്കാൻ ഉപയോഗിക്കുന്നത്. നിങ്ങൾക്ക് അതിനുള്ള അവകാശമില്ല.

ആ ഡയലോഗ് എവിടെവേണമെങ്കിലും ആർക്ക് വേണമെങ്കിലും പറയാം. അത് സെൻസർ ചെയ്ത് തിയറ്ററിൽ ടിക്കറ്റെടുത്ത് വന്നവരുടെ മുന്നിൽ പ്രദർശിപ്പിച്ചതാണ്. ഒരുത്തൻറെയും തന്തയുടെ വകയല്ല എന്നല്ലേ പറഞ്ഞത്. ഇത് എല്ലായിടത്തും ഉപയോഗിക്കുന്നതല്ലേ. അത്രയേയുള്ളൂ. ആരുടെയും അപ്പന് വിളിച്ചതല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ആ ആംബുലൻസ് എവിടെയാണ് ഉണ്ടായിരുന്നതെന്ന് നിങ്ങൾ അന്വേഷിക്കൂ. റിങ്ങിനകത്ത്, വെടിക്കെട്ടിനകത്ത് എന്തെങ്കിലും അത്യാഹിതമുണ്ടായാലോ പൂരത്തിനെത്തിയവർക്ക് അസ്വസ്ഥതയുണ്ടായാലോ കൊണ്ടുപോകാനുള്ള അറേഞ്ച്‌മെൻറാണത്. ഞാൻ 15, 20 ദിവസം ഒരു കാലിലാണ് ഇഴഞ്ഞ് പ്രവർത്തനം നടത്തിയത്. ആ കണ്ടീഷനിൽ എനിക്ക് അത്രയും ആളുകളുടെ ഇടക്ക് എനിക്ക് പോകാൻ പറ്റുന്നില്ല.

അതിന് മുമ്പ് ഞാൻ കാറിൽ ഏതാണ്ട് നാലര, അഞ്ച് കിലോമീറ്റർ സഞ്ചരിച്ച് എത്തിയപ്പോൾ ഈ പറഞ്ഞ രാഷ്ട്രീയക്കാരുടെയെല്ലാം കിങ്കരന്മാർ, ഗുണ്ടകൾ എൻറെ വണ്ടി ആക്രമിച്ചത് എങ്ങനെയെന്ന് നിങ്ങളുടെ കയ്യിൽ റെക്കോഡുണ്ടോ? അവിടുന്ന് എന്നെ രക്ഷപ്പെടുത്തിയത് ഒരു രാഷ്ട്രീയവും ഇല്ലാത്ത ചെറുപ്പക്കാരാണ്.

അവരാണ് കാന കടക്കാൻ കഴിയാത്തത് കാരണം എന്നെ പൊക്കിയെടുത്ത് ഇപ്പുറത്ത് കൊണ്ടുവച്ചത്. അവിടുന്നാണ് ഞാൻ ആംബുലൻസിൽ കയറിയത്. ഇതിന് ഞാൻ വിശദീകരണം തരേണ്ട ഒരു ആവശ്യവുമില്ല. സി.ബി.ഐ വരുമ്പോൾ അവരോട് പറഞ്ഞാ മതി. ഇവർക്ക് ചങ്കൂറ്റമുണ്ടോ സി.ബി.ഐയെ വിളിക്കാൻ. ഇവരുടെ രാഷ്ട്രീയം മുഴുവൻ കത്തിനശിച്ചുപോകുമെന്ന് അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

വിവാഹം നടക്കാൻ 'മന്ത്രവാദം' നടത്തിയ 19 കാരി ഗർഭിണി, 'ഡിഎൻഎ'യിൽ മന്ത്രവാദി കുടുങ്ങി; പ്രതിക്ക് 16 വർഷം കഠിനതടവ്

മലപ്പുറം: വിവാഹം പെട്ടെന്ന് നടക്കാനായി മന്ത്രവാദ ചികിത്സ നടത്താമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 19 കാരിയെ ബോധം കെടുത്തി പീഡിപ്പിച്ച് ഗർഭിണിയാക്കിയ 56 കാരന് കോടതി 16 വർഷം കഠിനതടവും 1,10,000 രൂപ പിഴയും...

ഗോവിന്ദച്ചാമിക്ക് പകരം അമീറുള്‍ ഇസ്ളാം, നേതൃത്വത്തിനെതിരെ കരുനാ​ഗപ്പള്ളി സിപിഎമ്മിൽ പരസ്യ പ്രതിഷേധം

കൊല്ലം:  ​കൊല്ലം കരുനാഗപ്പള്ളിയിൽ വിഭാഗീയതയെ തുടർന്ന് ലോക്കൽ സമ്മേളനങ്ങൾ അലങ്കോലപ്പെട്ടതിൽ സിപിഎം ജില്ലാ നേതൃത്വത്തിന് കടുത്ത അതൃപ്തി. വിഭാഗീയ പ്രശ്നങ്ങൾ കയ്യാങ്കളിയിലേക്ക് നീളുന്നത് പാർട്ടിക്ക് അവതിപ്പുണ്ടാക്കിയെന്നാണ് വിലയിരുത്തൽ. എന്നാൽ തിടുക്കപ്പെട്ടുള്ള നടപടി ഒഴിവാക്കി പരാതികൾ...

'ഹേമ കമ്മിറ്റി കാട്ടിയത് വിശ്വാസ വഞ്ചന, കേസിന് താൽപര്യമില്ലെന്ന് അന്നേ പറഞ്ഞു'; പ്രതികരിച്ച് നടി മാലാ പാർവ്വതി

കൊച്ചി: ഹേമ കമ്മിറ്റി കാട്ടിയത് വിശ്വാസ വഞ്ചനയാണെന്ന് ‌നടി മാലാ പാർവതി. തങ്ങൾക്ക് ഉണ്ടായ ദുരനുഭവമാണ് മൊഴിയായി നൽകിയത്. മറ്റുളളവർക്കുണ്ടായ കേട്ടറിവുകളും പറഞ്ഞിരുന്നു. കേസിന് താൽപര്യമില്ലെന്ന് അന്നേ പറഞ്ഞതാണ്. റിപ്പോർട്ടിൽ പേരുപോലും വരരുതെന്ന്...

മേപ്പയ്യൂരിൽ കാണാതായ യുവതിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് മേപ്പയ്യൂരില്‍ നിന്നും കാണാതായ യുവതിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി. കൊയിലാണ്ടി മുത്താമ്പിപുഴയില്‍ നിന്നുമാണ് മേപ്പയ്യൂര്‍ സ്വദേശി സ്നേഹയുടെ (25) മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം യുവതി പുഴയില്‍ ചാടിയെന്ന് സംശയമുണ്ടായിരുന്നു....

ശബരിമലയിൽ കഴിഞ്ഞ തവണത്തെക്കാൾ 15 കോടി കോടി അധികവരുമാനം; കണക്കുകള്‍ ഇങ്ങനെ

പത്തനംതിട്ട: ശബരിമലയിൽ ഇക്കുറി വരുമാനത്തിൽ വൻ വർധനവെന്ന് ദേവസ്വം പ്രസിഡന്‍റ് പി എസ് പ്രശാന്ത്. ആദ്യ 12 ദിവസത്തെ വരുമാനത്തിന്‍റെ കാര്യത്തിൽ ഇക്കുറി വലിയ വർധനവുണ്ടെന്നാണ് ദേവസ്വം പ്രസിഡന്‍റ് വിവരിച്ചത്. കഴിഞ്ഞ വർഷം...

Popular this week