31.2 C
Kottayam
Thursday, October 31, 2024
test1
test1

സ്പെയിനിനെ നടുക്കി മിന്നൽ പ്രളയം ; ഇതുവരെ മരിച്ചത് 64ലേറെ പേർ

Must read

മാഡ്രിഡ്‌ : സ്പെയിനിൽ കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ നിരവധി പേർ മരിച്ചു. സ്പെയിനിൻ്റെ കിഴക്കൻ മേഖലയായ വലൻസിയയിൽ ആണ് മിന്നൽ പ്രളയം ഉണ്ടായത്. വെള്ളപ്പൊക്കത്തെ തുടർന്ന് 64 പേർ മരിച്ചതായി അധികൃതർ അറിയിച്ചു. മറ്റു നിരവധി നാശനഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്.

ചൊവ്വാഴ്ചയുണ്ടായ കനത്ത കൊടുങ്കാറ്റിനെ തുടർന്ന് സ്പെയിനിൻ്റെ തെക്ക്കിഴക്ക് മേഖലകളിലാണ് വെള്ളപ്പൊക്കമുണ്ടായത്. ചൊവ്വാഴ്ച പെയ്ത മഴയിൽ മലാഗ മുതൽ വലൻസിയ വരെ വ്യാപിച്ചുകിടക്കുന്ന നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. നിരവധി കെട്ടിടങ്ങൾ തകരുകയും വാഹനങ്ങൾ ഒലിച്ചു പോകുകയും ചെയ്തതായും സ്പെയിൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സ്പെയിനിലെ എമർജൻസി റെസ്‌പോൺസ് യൂണിറ്റുകളിൽ നിന്നുള്ള ആയിരത്തിലധികം സൈനികരെ ദുരിതബാധിത പ്രദേശങ്ങളിലേക്ക് വിന്യസിച്ചിട്ടുള്ളതായി ഭരണകൂടം വ്യക്തമാക്കി. മിന്നൽ പ്രളയത്തെ തുടർന്ന് മുന്നൂറിലധികം യാത്രക്കാരുമായിപ്പോയ ഒരു ട്രെയിൻ പാളം തെറ്റുകയും ചെയ്തു. ഈ മേഖലകളിൽ വൈദ്യുതി തടസ്സപ്പെടുകയും റോഡുകൾ തകർന്നതോടെ ഗതാഗത സംവിധാനം താറുമാറാകുകയും ചെയ്തിട്ടുണ്ട്. സ്പെയിൻ നേരിടുന്ന ദുരിതത്തിന് ആശ്വാസമാകാൻ കഴിയുന്ന എല്ലാ സഹായവും ചെയ്യുമെന്ന് യൂറോപ്യൻ യൂണിയൻ പ്രഖ്യാപിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ചങ്ങനാശ്ശേരി അതിരൂപതയ്ക്ക് ഇനി പുതിയ ഇടയൻ; തോമസ് തറയിൽ സ്ഥാനമേറ്റു

കോട്ടയം: സിറോ മലബാർ സഭ ചങ്ങനാശ്ശേരി അതിരൂപത ആർച്ച്ബിഷപ്പ് ആയി തോമസ് തറയിൽ സ്ഥാനമേറ്റു. ചങ്ങാനാശ്ശേരി മെത്രാപ്പൊലീത്തൻ പള്ളിയിൽ നടന്ന സ്ഥാനാരോഹണ ശുശ്രൂഷയിൽ ആയിരക്കണക്കിന് സഭ വിശ്വാസികളാണ് പങ്കെടുത്തത്. സ്ഥാനം ഒഴിയുന്ന ആർച്ച്...

കളിക്കുന്നതിനിടെ ക്രിക്കറ്റ് ബോൾ തലയില്‍ വീണു; ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു

മലപ്പുറം: സ്കൂളിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോൾ തലയിൽ കൊണ്ട് ചികിത്സയിൽ കഴിഞ്ഞിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥിനി മരണപ്പെട്ടു. കോട്ടക്കൽ  കോട്ടൂർ എ കെ എം ഹൈസ്കൂളിൽ പത്താം തരം വിദ്യാര്‍ഥി തപസ്യ (15)...

മുട്ടയിൽ നിന്നുണ്ടാക്കുന്ന മയോണൈസ് നിരോധിച്ച് ഈ സംസ്ഥാനം ; കാരണമിതാണ്

ഹൈദരാബാദ്: മുട്ടയിൽ നിന്നുണ്ടാക്കുന്ന മയോണൈസ് നിരോധിച്ച് തെലങ്കാന സർക്കാർ. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഭക്ഷ്യവിഷബാധയെച്ചൊല്ലി വ്യാപക പരാതികൾ ഉയർന്നതോടെയാണിത്. ഇന്നലെ ഹൈദരാബാദിൽ 33-കാരിയായ യുവതി ഭക്ഷ്യവിഷബാധയെത്തുടർന്ന് മരിച്ചിരുന്നു. കഴിഞ്ഞയാഴ്ച ഇവർ കഴിച്ച...

കോട്ടയം പള്ളത്ത് നിയന്ത്രണം നഷ്ടമായ ബുള്ളറ്റ് മതിലിൽ ഇടിച്ചു കയറി ബൈക്ക് യാത്രക്കാരനായ തിരുവനന്തപുരം സ്വദേശിക്ക് മരിച്ചു

കോട്ടയം: പള്ളം കെ എസ് ഇ ബി ചാർജിംങ് സ്റ്റേഷനു സമീപം നിയന്ത്രണം നഷ്ടമായ ബുള്ളറ്റ് മതിലിൽ ഇടിച്ചു കയറി ബൈക്ക് യാത്രക്കാരനായ തിരുവനന്തപുരം സ്വദേശിക്ക് ദാരുണാന്ത്യം.തിരുവനന്തപുരം കിളിമാനൂർ പുതിയകാവ് ഗവ. ഹൈസ്‌കൂളിനു...

ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്ത് എംവിഡി

മലപ്പുറം: ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരെ നടപടി. ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. കോഴിക്കോട് തിരുവമ്പാടി സ്വദേശിയായ കെഎസ്ആര്‍ടിസി ഡ്രൈവര്‍ അബ്ദുള്‍ അസീസിന്‍റെ ലൈസന്‍സ് ആണ്...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.