27.9 C
Kottayam
Wednesday, December 4, 2024

Sushin shyam marriage: സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി; വധു ഉത്തര

Must read

കൊച്ചി: സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി. ഉത്തരയാണ് സുഷിന്‍റെ വധു. അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. ഫഹദ് ഫാസിലും ഭാര്യ നസ്രിയയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. നടന്‍ ജയറാമും കുടുംബവും, തിരക്കഥകൃത്ത് ശ്യാം പുഷ്കര്‍, സംഗീത സംവിധായകന്‍ ദീപക്ക് ദേവ് എന്നിവര്‍ സിനിമ രംഗത്ത് നിന്നും വിവാഹത്തിന് എത്തിയിരുന്നു. 

നേരത്തെ ജയറാമിന്‍റെ മകള്‍ മാളവികയുടെ വിവാഹത്തില്‍ സുഷിന്‍ തന്‍റെ ജീവിത പങ്കാളിയെ നേരത്തെ പരിചയപ്പെടുത്തിയിരുന്നു.  ‘ബോഗയ്ന്‍‍വില്ല’ എന്ന അമല്‍ നീരദ് ചിത്രത്തിലാണ് സുഷിന്‍ അവസാനം സംഗീതം നല്‍കിയത്. ഈ ചിത്രത്തിന് ശേഷം ചെറിയ ഇടവേള എടുക്കുമെന്ന് ഒരു അഭിമുഖത്തില്‍ സുഷിന്‍ വ്യക്തമാക്കിയിരുന്നു. ർ

‘ഈ വർഷത്തെ എന്റെ അവസാന ചിത്രമായിരിക്കും ബോ​ഗയ്ൻവില്ല. ഒരു ചെറിയ ഇടവേള എടുക്കുന്നു. അടുത്ത വര്‍ഷമായിരിക്കും ഞാൻ ഇനി പണി തുടങ്ങുക. ഇത് ഏറ്റവും അടിപൊളിയായി വരണമെന്ന് എനിക്ക് ആഗ്രഹമുണ്ട്’- സുഷിൻ അന്ന് ഒരു അഭിമുഖത്തില്‍ പറഞ്ഞത്. 

2014ല്‍ സപ്തമശ്രീ തസ്ക്കരാ:  എന്ന ചിത്രത്തിന് പശ്ചാത്തല സംഗീതം ചെയ്താണ് സുഷിന്‍ ചലച്ചിത്ര രംഗത്തേക്ക് കടന്നു വന്നത്. ഷാനവാസ് ബാവകുട്ടി സംവിധാനം ചെയ്ത കിസ്മത്ത് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംഗീത സംവിധായകനാവുന്നത്. തുടര്‍ന്നങ്ങോട്ട് നിരവധി ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വ്വഹിച്ചു.  കുമ്പളങ്ങി നൈറ്റിലെ ഗാനത്തിന് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന പുരസ്കാരം സുഷിന്‍ നേടിയിരുന്നു. ഇതേ ചിത്രത്തിനും വരത്തനും സംഗീതം നല്‍കിയതിന് സൈമ അവാര്‍ഡും സുഷിന്‍ നേടിയിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വരുന്നു കൃത്രിമ സൂര്യഗ്രഹണം! ചരിത്രമെഴുതാന്‍ ഐഎസ്ആര്‍ഒ, ഇഎസ്എ; പ്രോബ-3 ഉപഗ്രഹങ്ങളുടെ വിക്ഷേപണം ഇന്ന്

ശ്രീഹരിക്കോട്ട: സുപ്രധാന സൗര ദൗത്യത്തിനായുള്ള യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ (ഇഎസ്എ) പ്രോബ-3 പേടകങ്ങളെ ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ (ഇസ്രൊ) ഇന്ന് വിക്ഷേപിക്കും. ഇന്ന് വൈകിട്ട് 4.08ന് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന്‍...

ഏഴ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി തോക്കുചൂണ്ടി ഭീഷണി; ആശങ്കയുടെ നിമിഷങ്ങൾക്കൊടുവിൽ യുവാവിനെ പൊലീസ് വെടിവെച്ചു കൊന്നു; മരിച്ചത് കുട്ടിയുടെ പിതാവ്‌

ഒഹായോ: അമേരിക്കയിൽ ഏഴ് വയസുകാരിയെ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോവുകയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ യുവാവിനെ പൊലീസ് വെടിവെച്ചു കൊന്നു. ഒഹായോയിലായിരുന്നു സംഭവം. കുഞ്ഞിനെ കൊല്ലുമെന്നും താനും മരിക്കുമെന്നും ഭീഷണി മുഴക്കിയ...

ലഹരിക്കടത്ത് കേസ്; തമിഴ് നടൻ മൻസൂർ അലി ഖാന്‍റെ മകൻ അറസ്റ്റിൽ

ചെന്നൈ: മയക്കുമരുന്ന് കേസിൽ തമിഴ് നടൻ മൻസൂർ അലി ഖാന്‍റെ മകൻ അറസ്റ്റിൽ. അലിഖാൻ തുഗ്ലഖിനെയാണ് ചെന്നൈ തിരുമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. അടുത്തിടെ പിടിയിലായ 10 കോളേജ് വിദ്യാർത്ഥികളിൽ നിന്നാണ് തുഗ്ലഖിന്...

ഒടുവില്‍ തീരൂമാനമായി!കീർത്തി സുരേഷിന്റെ വിവാഹം ഈ മാസം; ചടങ്ങിന്റെ തീയതി പുറത്ത്

തിരുവനന്തപുരം:നടി കീര്‍ത്തി സുരേഷ് വിവാഹിതയാവുന്നുവെന്ന വാര്‍ത്തകള്‍ അടുത്തിടെയാണ് പുറത്തുവന്നത്. ഏറെക്കാലമായി സുഹൃത്തായി തുടരുന്ന ആന്റണി തട്ടിലാണ് വരന്‍. ഡിസംബര്‍ 12 ന് ഗോവയിലാണ് വിവാഹചടങ്ങുകള്‍ നടക്കുക. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് അതിഥികള്‍. ഇന്‍സ്റ്റഗ്രാമില്‍...

വെള്ളക്കെട്ടില്‍ ടയര്‍ തെന്നിയപ്പോള്‍ നിയന്ത്രണം നഷ്ടമായി,വാഹനമോടിച്ച വിദ്യാര്‍ത്ഥിയ്ക്ക് പരിചയക്കുറവ്;സിനിമ വൈകാതിരിയ്ക്കാന്‍ അമിതവേഗത്തില്‍ ഓവര്‍ടേക്ക് ആലപ്പുഴയില്‍ നടന്നത്

ആലപ്പുഴ: ദേശീയപാതയില്‍ ആലപ്പുഴ കളര്‍കോട് കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് ആലപ്പുഴ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ അഞ്ച് വിദ്യാര്‍ഥികള്‍ മരിക്കാന്‍ ഇടയായ അപകത്തിന് വഴിവെച്ചതില്‍ അമിത വേഗത തന്നെയാണ് പ്രധാന വില്ലനായത്. സിനിമ...

Popular this week