31 C
Kottayam
Monday, October 28, 2024

Temple attack:ക്ഷേത്രത്തോട് ചേർന്നുള്ള നാഗവിളക്ക് ഇളക്കി മാലിന്യക്കുളത്തിലിട്ടു; നഗരസഭ കൗണ്‍സിലർ അടക്കം മൂന്ന് പേർ റിമാൻഡിൽ

Must read

ചെങ്ങന്നൂർ: ചെങ്ങന്നൂർ വണ്ടിമല ദേവസ്ഥാനം ക്ഷേത്രത്തിന്‌ സമീപത്തെ നാഗവിഗ്രഹ കൽവിളക്ക് തകർത്ത് മാലിന്യക്കുളത്തിൽ എറിഞ്ഞ സംഭവത്തിൽ നഗരസഭ യുഡിഎഫ് കൗൺസിലറും സഹായികളും പിടിയിൽ. കേരള കോൺഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന വൈസ്‌ ചെയർമാനും കൗൺസിലറുമായ ചെങ്ങന്നൂർ തിട്ടമേൽ കണ്ണാട്ട് തോമസ് വർഗീസ് (രാജൻ കണ്ണാട്ട്–- 66), തിട്ടമേൽ കൊച്ചുകുന്നുംപുറത്ത് രാജേഷ് (ശെൽവൻ–- 53), പാണ്ടനാട് കീഴ്‌വന്മഴി കളക്കണ്ടത്തിൽ കുഞ്ഞുമോൻ (49) എന്നിവരെയാണ് ചെങ്ങന്നൂർ എസ്‌എച്ച്‌ഒ എ സി വിപിന്റെ നേതൃത്വത്തിലുള്ള പൊലീസ്‌ സംഘം അറസ്റ്റുചെയ്‌തത്‌. വെള്ളി വൈകിട്ട് ആറിനാണ്‌ സംഭവം.

ക്ഷേത്രത്തിന്റെ തെക്കേ കവാടത്തിന്‌ മുൻവശത്തെ നാലടി ഉയരമുള്ള നാഗവിഗ്രഹ കൽവിളക്ക് രാജൻ കണ്ണാട്ടിന്റെ നിർദേശപ്രകാരം ശെൽവൻ ഇളക്കിമാറ്റി. തുടർന്ന് ഒരുകിലോമീറ്റർ അകലെയുളള പെരുങ്കുളം പാടത്തെ മാലിന്യക്കുഴിയിൽ മിനി ലോറിയിൽ കുഞ്ഞുമോന്റെ സഹായത്തോടെ എത്തിച്ച് ഉപേക്ഷിച്ചുവെന്നാണ്‌ കേസ്‌.

കൽവിളക്ക് നഷ്‌ടപ്പെട്ടത് ശ്രദ്ധയിൽപ്പെട്ട ക്ഷേത്രഭാരവാഹികളാണ് പൊലീസിൽ പരാതി നൽകിയത്. തുടർന്നുള്ള അന്വേഷണത്തിൽ ശെൽവനെ പിടികൂടി. പൊലീസും ക്ഷേത്രഭാരവാഹികളും ജെസിബി ഉൾപ്പെടെ ഉപയോഗിച്ച് നടത്തിയ തിരച്ചിലിൽ വിളക്ക് രാത്രി ഒന്നോടെ പെരുങ്കുളം പാടത്തെ മാലിന്യക്കുഴിയിൽനിന്ന്‌ കണ്ടെത്തി.

ശെൽവന്റെ മൊഴിപ്രകാരമാണ്‌ രാജൻ കണ്ണാട്ടിനെയും കുഞ്ഞുമോനെയും അറസ്റ്റുചെയ്‌തത്. കൽവിളക്കുള്ള സ്ഥലത്തിന്റെ തൊട്ടുപുറകിലെ സ്ഥലവിൽപ്പനയുമായി ബന്ധപ്പെട്ടാണ് വിളക്ക്‌ തകർത്തതെന്ന്‌ പൊലീസ് കരുതുന്നു. സംഭവത്തിൽ വണ്ടിമല ദേവസ്ഥാനം സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ പ്രസിഡന്റ് ടി സി ഉണ്ണികൃഷ്‌ണൻ അധ്യക്ഷനായി.

മതസ്‌പർധ ഉണ്ടാക്കുംവിധം ആരാധനാലയങ്ങൾക്ക്‌ നേരെ കയ്യേറ്റം നടത്തിയതിന്‌ ഭാരതീയന്യായസംഹിത 298–-ാം വകുപ്പ്‌ പ്രകാരം പ്രതികൾക്കെതിരെ   കേസെടുത്തു. മൂവരെയും റിമാൻഡ്‌ചെയ്‌തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Sanjusamson: സഞ്ജുവിന് ശസ്ത്രക്രിയ; പ്രാര്‍ത്ഥനയോടെ ആരാധകര്‍

കൊല്‍ക്കത്ത: രഞ്ജി ട്രോഫിയില്‍ ബംഗാളിനെതിരായ കേരളത്തിന്‍റെ മത്സരത്തില്‍ നിന്ന് സഞ്ജു സാംസണ്‍ വിട്ടു നില്‍ക്കുന്നത് ചികിത്സക്കുവേണ്ടെിയെന്ന് സ്ഥിരീകരണം. സഞ്ജുവിന്‍റെ കീഴ്ച്ചുണ്ടിലെ ചെറിയ തടിപ്പ് ചെറിയ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടതുണ്ട് എന്നതിനാലാണ് സഞ്ജു ബംഗാളിനെതിരായ...

Emerging Teams Asia Cup: എമർജിങ് ടീംസ് ഏഷ്യാ കപ്പ് അഫ്ഗാനിസ്ഥാന്‌; ശ്രീലങ്കയെ വീഴ്ത്തി തേരോട്ടം

മസ്കത്ത്: എമർജിങ് ടീംസ് ഏഷ്യാ കപ്പിൽ ശ്രീലങ്കയേയും അട്ടിമറിച്ച് അഫ്ഗാനിസ്ഥാന് കിരീടം. ആവേശകരമായ ഫൈനലിൽ ഏഴു വിക്കറ്റിനാണ് അഫ്ഗാൻ ശ്രീലങ്കയെ വീഴ്ത്തിയത്. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത 20...

Terrorist attack Kashmir: ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം,15 റൗണ്ട് വെടിയുതിർത്തു; തിരിച്ചടിച്ച് സൈന്യം

ശ്രീനഗർ: ജമ്മുകശ്മീരിൽ സൈനികവാഹനത്തിന് നേരെ ഭീകരാക്രമണം. 15 തവണയാണ് ഭീകരർ സൈനികവാഹനത്തിന് നേരെ വെടിയുതിർത്തത്. അഖ്‌നൂർ സെക്ടറിൽ ഇന്ന് രാവിലെ ഏഴ് മണിയോട് കൂടിയായിരുന്നു സംഭവം. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. ഇതിന്...

Thenkurussi honor killing:തേങ്കുറുശ്ശി ദുരഭിമാനക്കൊല: പ്രതികൾക്ക് ജീവപര്യന്തം തടവ്

പാലക്കാട്:തേങ്കുറുശ്ശി ദുരഭിമാനക്കൊലക്കേസിൽ പ്രതികളായ പ്രഭുകുമാർ (43), കെ.സുരേഷ്കുമാർ (45) എന്നിവർക്ക് ജീവപര്യന്തം ശിക്ഷ. ഇതരജാതിയിൽപെട്ട യുവതിയെ വിവാഹം ചെയ്തതിനാണ്, വിവാഹത്തിന്റെ 88–ാം ദിവസം ഇലമന്ദം കൊല്ലത്തറയിൽ അനീഷിനെ (27) കൊലപ്പെടുത്തിയത്. അനീഷിന്റെ ഭാര്യ...

കൊല്ലത്ത് പട്ടാപ്പകൽ വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; ഓട്ടോ ഡ്രൈവർ പിടിയിൽ

കൊല്ലം: കൊല്ലത്ത് സ്കൂൾ വിദ്യാർത്ഥിനികളെ പട്ടാപ്പകൽ ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന പരാതിയെ തുടർന്ന് കിളികൊല്ലൂർ സ്വദേശി നവാസ് പിടിയിൽ. കൊല്ലം ചെമ്മാമുക്കിൽ നിന്ന് വിദ്യാർത്ഥിനികൾ ട്യൂഷൻ കഴിഞ്ഞ് മടങ്ങവെയാണ് സംഭവം. വിമല ഹൃദയ...

Popular this week