25.3 C
Kottayam
Sunday, October 27, 2024

SEX:ലൈംഗികബന്ധം കുറഞ്ഞാൽ സ്ത്രീകളിൽ അകാലമരണത്തിന്റെ തോത് കൂടും; പഠനം പറയുന്നത് ഇങ്ങനെ

Must read

വാഷിംഗ്ടൺ: സ്ത്രീകളുടെ ആയുർദൈർഘ്യവും ലൈംഗികബന്ധവും തമ്മിൽ ബന്ധമുണ്ടെന്ന് പഠനം. 2005നും 2010 നുമിടയിലെ യുഎസ് നാഷണൽ ഹെൽത്ത് ആൻഡ് ന്യൂട്രീഷൻ എക്സാമിനേഷൻ സർവേയുടെ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള ഒരു സമീപകാല പഠനത്തിലാണ് ഈ കണ്ടെത്തൽ.ജേണൽ ഓഫ് സൈക്കോസെക്ഷ്വൽ ഹെൽത്തിലാണ് ഈ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ആഴ്ചയിൽ ഒരിക്കലെങ്കിലും ലൈംഗികബന്ധത്തിലേർപ്പെടാത്ത സ്ത്രീകളിൽ അകാലമരണത്തിനുള്ള സാധ്യതയുണ്ടെന്നാണ് പഠനത്തിൽ പറയുന്നത്. ലൈംഗിക ബന്ധത്തിൽ അപൂർവ്വമായി ഏർപ്പെടുന്ന സ്ത്രീകൾക്ക് ആഴ്ചയിൽ ഒരു തവണയെങ്കിലും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരെ അപേക്ഷിച്ച് മരണ സാധ്യത 70 ശതമാനം കൂടുതലാണത്രേ.

ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. നല്ല ഉറക്കവും പ്രദാനം ചെയ്യും. ഇത് പ്രോലക്റ്റിൻ ഉത്പാദനത്തിന് ഗുണം ചെയ്യും. ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ നിയന്ത്രിക്കുക, പ്രത്യുത്പ്പാദനത്തെ സ്വാധീനിക്കുക, സ്ത്രീകളിലും പുരുഷന്മാരിലും മൊത്തത്തിലുള്ള ഹോർമോൺ ബാലൻസ് നിലനിർത്തുക എന്നിവയെല്ലാം ലൈംഗികബന്ധത്തിലൂടെ ലഭിക്കുന്ന ഗുണങ്ങളാണ്.

ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ എല്ലാ ‘ഫീൽ ഗുഡ് കെമിക്കൽസും’ തലച്ചോറിലെത്തുന്നു. ഇതേ സമയം സ്‌ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് കുറയുന്നു. ലൈംഗികതയുടെ സമയത്ത് രതിമൂർച്ഛയ്ക്കു ശേഷം ഡോപാമിൻ, എൻഡോർഫിൻ, ഓക്‌സിടോസിൻ തുടങ്ങിയ ഹോർമോണുകൾ എല്ലാം റിലീസ് ചെയ്യപ്പെടുന്നു. ഡോപാമിൻ തലച്ചോറിനെ ഉണർവുള്ളതാക്കുന്നു.

ലൈംഗികതയുടെ സമയത്തുണ്ടാകുന്ന ഓക്‌സിടോസിൻ എന്ന ഹോർമോൺ ആണ് സൗഖ്യവും സന്തോഷവും ഏകുന്നത്. ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടില്ലെങ്കിൽ കൂടി കൈ ചേർത്തു പിടിക്കുക, കെട്ടിപ്പിടിക്കുക, ചുംബിക്കുക ഇവയെല്ലാം തന്നെ സന്തോഷമേകുമെന്ന് മുതിർന്ന വ്യക്തികളിൽ നടത്തിയ പഠനങ്ങളിലും തെളിഞ്ഞിട്ടുണ്ട്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തൃശൂര്‍ പൂരം കലക്കൽ; പൊലീസ് കേസെടുത്തു

തിരുവനന്തപുരം: തൃശൂര്‍: തൃശൂർ പൂരം അലങ്കോലപ്പെട്ടതിൽ ഒടുവിൽ കേസെടുത്ത് പൊലീസ്. ഗൂഡാലോചന അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ (എസ്ഐടി) ഇൻസ്പെക്ടർ ചിത്തരജ്ഞന്‍റെ പരാതിയിലാണ് തൃശൂർ ടൗൺ പൊലീസ് കേസെടുത്തത്. കേസെടുത്തെങ്കിലും ആരെയും പ്രതിചേർത്തിട്ടില്ല. വിവിധ...

Sellufamily death: സെല്ലുഫാമിലി വ്‌ളോഗര്‍ ദമ്പതികളുടെ മരണം: ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നതിന് ശേഷം തൂങ്ങിമരിച്ചു; ദുരൂഹതയാരോപിച്ച് നാട്ടുകാര്‍

തിരുവനന്തപുരം: വ്‌ളോഗര്‍ ദമ്പതിമാരുടെ മരണത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. സെല്ലൂ ഫാമിലി എന്ന പേരിലുളള യൂട്യൂബ് ചാനല്‍ ഉടമയായ ചെറുവാരക്കാണം പ്രീതു ഭവനില്‍ പ്രിയ (37), ഭര്‍ത്താവ് സെല്‍വരാജ് (45) എന്നിവരെയാണ് വീടിനുളളില്‍...

TVK Maanaadu: ‘ഒരു മുടിവോടെ താൻ വന്തിരിക്കേൻ’ ഒരു കുടുംബം നാട് കൊള്ളയടിച്ചു; തന്റെലക്ഷ്യം സാമൂഹ്യനീതിയെന്ന് വിജയ്

ചെന്നൈ: ആശയപരമായി ബിജെപിയും രാഷ്ട്രീയപരമായി ഡിഎംകെയും എതിരാളികളെന്ന് പ്രഖ്യാപിച്ച് നടന്‍ വിജയ്യുടെ രാഷ്ട്രീയ നയപ്രഖ്യാപനം. തമിഴക വെട്രിക് കഴകത്തിന്റെ ആദ്യ സമ്മേളനത്തില്‍ ഡിഎംകെയെ രൂക്ഷമായി വിമര്‍ശിച്ചാണ് പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിച്ചത്. ഡിഎംകെ എപ്പോഴും...

പാലക്കാട് ‘കത്ത്’ പുറത്തുവന്നതിൽ അന്വേഷണം പ്രഖ്യാപിച്ച് കെപിസിസി; നടപടിയുണ്ടാകുമെന്നും കെ സുധാകരന്‍

തിരുവനന്തപുരം: പാലക്കാട് ഉപ തെരഞ്ഞെടുപ്പ് സ്ഥാനാർഥിയുമായി ബന്ധപ്പെട്ട ഡി സി സിയുടെ കത്ത് പുറത്ത് വന്ന വിഷയം ഗൗരവമായെടുത്ത് അന്വേഷണം നടത്തി അതനുസരിച്ചുള്ള നടപടിയുണ്ടാകുമെന്ന് കെ പി സി സി പ്രസിഡന്റ് കെ...

Sellu family death: വിട പറയുകയാണെന്‍ ജന്മം.. ചുടു കണ്ണീര്‍ കടലലയില്‍.. വിധി പറയും നേരമണഞ്ഞു… ഇനി യാത്രാ മൊഴി മാത്രം…എല്ലാം നിശ്ചയിച്ച അവസാന അപ്ലോലോഡ്; സെല്ലു ഫാമിലിയുടെ മരണത്തിന് പിന്നിലെന്ത്‌ ?

തിരുവനന്തപുരം: വിട പറയുകയാണെന്‍ ജന്മം .... ചുടു കണ്ണീര്‍ കടലല യില്‍... വിധി പറയും നേരമണഞ്ഞു....ഇനി യാത്രാ മൊഴി മാത്രം... നീ മാപ്പു നല്‍ കുകില്ലേ................ അരുതേ യെന്നോടിനിയും പരിഭവമരുതേ.. ഇതാണെന്‍ യോഗം........

Popular this week