31.9 C
Kottayam
Sunday, October 27, 2024

Nvidia overtakes Apple : ആപ്പിളിനെ പിന്നിലാക്കി, എൻവിഡിയ ഇനി ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനി; റിലയൻസിനുമുണ്ട് നേട്ടം

Must read

ന്യൂയോര്‍ക്ക്‌:എൻവിഡിയ ഇനി ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനി. ആപ്പിൾ ഏറെക്കാലമായി തുടർച്ചയായി കയ്യടക്കിയിരുന്ന സ്ഥാനം എൻവിഡിയ വീണ്ടും സ്വന്തമാക്കുകയാണ്. ‌‌ ജൂണിൽ ഈ സ്ഥാനം നേടിയിരുന്നെങ്കിലും പിന്നീട് ആപ്പിൾ തിരിച്ചുകയറിയിരുന്നു. ആപ്പിളും മൈക്രോസോഫ്റ്റുമാണ് മൂല്യത്തിൽ തൊട്ടുപിന്നിലുള്ളത്. ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ നിന്നുള്ള കണക്കുകൾ പ്രകാരം എൻവിഡിയയുടെ വിപണി മൂല്യം 3.53 ലക്ഷം കോടി ഡോളറായി വെള്ളിയാഴ്ച ഉയർന്നു.

എഐ മേഖലയിൽ എൻവിഡിയ നടത്തിയ മുന്നേറ്റമാണ് കമ്പനിയുടെ ഓഹരികൾ കുതിക്കാൻ കാരണം. എൻവിഡിഎ വികസിപ്പിക്കുന്ന എഐ ചിപ്പുകൾ ഡാറ്റാ സെൻ്ററുകളിലും ഡ്രൈവറില്ലാ വാഹനങ്ങ‌ളിലും എല്ലാം ഇപ്പോൾ ഉപയോഗിക്കുന്നുണ്ട്. ജൂണിൽ ആദ്യമായി മൂല്യത്തിൽ ആപ്പിളിനെ മറികടന്നപ്പോൾ 3.2 ലക്ഷം കോടി ഡോളറായിരുന്നു കമ്പനി തൊട്ട വിപണി മൂല്യം. ഇപ്പോൾ ലോകത്തെ മുൻനിര ടെക്ക് കമ്പനികൾ എല്ലാം കടുത്ത മത്സരത്തിലാണ്. ഇതിനിടയിൽ എഐ രംഗത്ത് എൻവിഡിയ നടത്തിയ പുതിയ ചുവടുവയ്പുകൾ കമ്പനിയുടെ മൂല്യം കൂടുതൽ ഉയരാൻ സഹായകരമായി.

പതിറ്റാണ്ടുകളായി അമേരിക്കൻ കമ്പനികളായ ഇൻ്റലും ആഡ്വാൻസ്ഡ് മൈക്രോ ഡിവൈസും യുഎസിലെ ഇലക്ട്രോണിക് ചിപ്പ് മേഖലയിൽ ആധിപത്യം പുലർത്തുകയായിരുന്നു. ഇതിനിടയിലേക്കാണ് പിന്നീട് എൻവിഡിയയുടെ കടന്നുവരവ്. 1993-ലാണ് എൻവിഡിയ പ്രത്യേക തരം കമ്പ്യൂട്ടർ ചിപ്പ് രൂപകൽപ്പന ചെയ്തത്.

ഇൻ്റലും അഡ്വാൻസ് മൈക്രോ ഡിവൈസും കമ്പ്യൂട്ടിംഗ്, സോഫ്റ്റ്‍വെയ‍ർ സിപിയു നി‍ർമാണത്തിലായിരുന്നു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. അപ്പോൾ എൻവിഡിഎ കളം ഒന്നു മാറ്റിപ്പിടിച്ചു. ഗ്രാഫിക്സ് പ്രോസസ്സിംഗ് യൂണിറ്റുകളിൽ സ്പെഷ്യലൈസ് ചെയ്തു. വീഡിയോ, കമ്പ്യൂട്ടർ ഗെയിമുകൾ എന്നിവയുമായി ഒക്കെ ബന്ധപ്പെട്ടിരിക്കുന്ന ജിപിയു പരീക്ഷണങ്ങൾ നേട്ടമായി.
സാധാരണ സിപിയുവിനേക്കാൾ പല നേട്ടങ്ങളും ഈ ജിപിയുകൾക്കുണ്ട്. ഊർജ്ജ കാര്യക്ഷമതയും കൂടുതൽ.

പതിയെ മറ്റ് വലിയ ചിപ്പ് നിർമ്മാതാക്കളുമായി ആയി എൻവിഡിയയുടെ മത്സരം. സ്വന്തം ജിപിയു നിർമ്മാണത്തിലേക്ക് തിരിഞ്ഞു. പ്രോഗ്രാമർമാർ ഇഷ്ടപ്പെടുന്ന സോഫ്‌റ്റ്‌വെയറുകളുമായി എൻവിഡിയ അവരുടെ ചിപ്പുകൾ സംയോജിപ്പിച്ചു. ജിപിയു ഉൽപ്പാദനം മാത്രമല്ല വിതരണ ശൃംഖലയും ശക്തമാക്കി. ഓട്ടോ കമ്പനികൾ ഉൾപ്പെടെ പതിയെ എൻവിഡിയ ചിപ്പുകളിലേക്ക് തിരിയാൻ തുടങ്ങി.
കമ്പനിയുടെ ഹാർഡ്‌വെയർ ഇപ്പോൾ എല്ലാ ടെസ്‌ല വാഹനങ്ങളിലും ഉപയോഗിക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

SEX:ലൈംഗികബന്ധം കുറഞ്ഞാൽ സ്ത്രീകളിൽ അകാലമരണത്തിന്റെ തോത് കൂടും; പഠനം പറയുന്നത് ഇങ്ങനെ

വാഷിംഗ്ടൺ: സ്ത്രീകളുടെ ആയുർദൈർഘ്യവും ലൈംഗികബന്ധവും തമ്മിൽ ബന്ധമുണ്ടെന്ന് പഠനം. 2005നും 2010 നുമിടയിലെ യുഎസ് നാഷണൽ ഹെൽത്ത് ആൻഡ് ന്യൂട്രീഷൻ എക്സാമിനേഷൻ സർവേയുടെ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള ഒരു സമീപകാല പഠനത്തിലാണ് ഈ കണ്ടെത്തൽ.ജേണൽ...

മസാജ് പാര്‍ലറിലെ ‘പെണ്‍വാണിഭം’ ഒതുക്കാന്‍ കൈക്കൂലി, പണം എടുക്കാന്‍ ഉടമ പോയപ്പോള്‍ ഭാര്യയെ ബാല്ത്സംഗം ചെയ്ത് പോലീസുകാരന്‍; ക്രൂരകൃത്യം സസ്‌പെന്‍ഷന്‍ കാലത്ത്‌

ചെന്നൈ: മസാജ് പാർലറിന്റെ മറവിൽ പെൺവാണിഭം നടക്കുന്നതായി പൊലീസ് വിരട്ടൽ. കേസിൽ നിന്ന് രക്ഷപ്പെടുത്താൻ കൈക്കൂലി ആവശ്യം. എടിഎമ്മിലേക്ക് ഭർത്താവ് പോയതിന് പിന്നാലെ പാർലർ ജീവനക്കാരിയെ യുവതിയുടെ വീട്ടിൽ വച്ച് ബലാത്സംഗം ചെയ്ത...

Digital Arrest:ഡിജിറ്റൽ അറസ്റ്റ് ഇല്ല, അത്തരം കോൾ വരുമ്പോൾ പരിഭ്രാന്തരാകരുത്’: അതീവ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഡിജിറ്റൽ അറസ്റ്റ് പോലുള്ള തട്ടിപ്പുകൾക്കെതിരെ ശക്തമായ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിജിറ്റൽ അറസ്റ്റ് എന്നൊന്നില്ല. അത്തരം കോളുകൾ വരുമ്പോൾ പരിഭ്രാന്തരാകരുത്. ഒരു അന്വേഷണ ഏജന്‍സിക്കും ഇന്ത്യയിൽ ഡിജിറ്റല്‍ രീതിയില്‍...

Gym Trainer Kills Woman: വിവാഹത്തിന്‌ തടസമായി വിവാഹിതയായ കാമുകി, 32 കാരിയെ കൊല ചെയ്ത ജിം ട്രെയിനർ അറസ്റ്റിൽ

കാൻപൂർ: ജിം ട്രെയിനറുടെ വിവാഹം നിശ്ചയിച്ചതിന് പിന്നാലെ തടസവുമായി വിവാഹിതയായ കാമുകി. 32 കാരിയെ കൊന്ന് മറവ് ചെയ്ത ജിം ട്രെയിനറായ യുവാവ് അറസ്റ്റിൽ. ഭാര്യയെ കാണാതായതിന് പിന്നാലെ 32കാരിയുടെ ഭർത്താവ് നൽകിയ...

Bala Kokila:അടുത്ത് തന്നെ ഞങ്ങൾക്ക് ഒരു കുട്ടിയുണ്ടാവുമെന്ന് ബാല ; നടനെ പ്രണയിച്ചതെന്തുകൊണ്ടെന്ന് വെളിപ്പെടുത്തി കോകില

കൊച്ചി;ഭാര്യ തനിക്ക് വേണ്ടി ഡയറി മാത്രമല്ല കവിതയും എഴുതുമെന്ന് നടൻ ബാല. കോകിലയ്ക്ക് 24 വയസ്സും എനിക്ക് 42 വയസുമുണ്ട്. കോകില എന്റെ രാജകുമാരിയാണ് ഞാൻ അവളുടെ രാജാവുംമാണെന്ന് താരം വ്യക്തമാക്കി. എന്റെ ഭാര്യ...

Popular this week