24.6 C
Kottayam
Sunday, October 27, 2024

സിപിഐ, സിപിഎം നേതാക്കളെ മര്‍ദ്ദിച്ചതിൽ വിവാദം; ആലപ്പുഴ നോർത്ത് സിഐയെ സ്ഥലം മാറ്റി

Must read

ആലപ്പുഴ: ആലപ്പുഴ നോർത്ത് സിഐ എസ് സജികുമാറിനെ എറണാകുളത്തേക്ക് സ്ഥലം മാറ്റി. സജികുമാറിനെ മാറ്റിയത് എറണാകുളം ജില്ലയിലെ രാമമംഗലത്തേയ്ക്കാണ്. സമരത്തിനിടെ സിപിഐ, സിപിഎം നേതാക്കളെ സര്‍ക്കിൾ ഇൻസ്പെക്ടർ മർദ്ദിച്ചത് വിവാദമായിരുന്നു.

സംഭവത്തിൽ മുഖ്യമന്ത്രിക്ക് ആര്യാട് പഞ്ചായത്ത് പ്രസിഡന്‍റ് പരാതി നൽകിയിരുന്നു. സിപിഎം പുന്നമട ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരെ പീഡന പരാതിയിൽ കേസെടുത്തതും പ്രകോപനമായി. വാട്ടർ അതോറിറ്റി ഓഫീസിലേക്ക് സിപിഐ – സിപിഎം പഞ്ചായത്ത് അംഗങ്ങൾ നടത്തിയ ധർണയിലായിരുന്നു പൊലീസിന്‍റെ ബലപ്രയോഗം. 

അതേസമയം, ആലപ്പുഴ പുന്നമട ലോക്കൽ സെക്രട്ടറിക്കെതിരായ ലൈംഗിക പീഡനപരാതിയിൽ ഇരയുടെ മൊഴി കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പാർട്ടി ഓഫീസിൽവെച്ച് ശരീരത്തിൽ കടന്നുപിടിച്ചു. ലോക്കൽ സെക്രട്ടറിയാക്കാമെന്ന് പറഞ്ഞായിരുന്നു ലൈംഗികാതിക്രമമെന്നും പാർട്ടിയിൽ പരാതി നൽകിയിട്ട് നീതി കിട്ടിയില്ലെന്നും മൊഴിയിൽ പറയുന്നു.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പാട്യം ജംഗ്ഷനിലെ പാർട്ടി ഓഫീസിൽ വെച്ചായിരുന്നു പുന്നമട ലോക്കൽ സെക്രട്ടറി എസ് എം ഇഖ്ബാലിന്‍റെ ലൈംഗിക ആതിക്രമമെന്നാണ് പരാതിക്കാരിയുടെ മൊഴി.  പിന്നിൽ നിന്ന് അനുവാദമില്ലാതെ കടന്ന് പിടിച്ചു. കുതറിമാറാൻ ശ്രമിച്ചിട്ടും പിടിവിട്ടില്ല. ബലം പ്രയോഗിച്ചാണ് രക്ഷപ്പെട്ടത്. പാർട്ടിയിലെ പദവികള്‍ വാഗ്ദാനം ചെയ്തായിരുന്നു അതിക്രമമെന്നും പാർട്ടി പ്രവർത്തക കൂടിയായ പരാതിക്കാരി പറയുന്നു.

ഇഖ്ബാലിനെതിര രണ്ട് തവണ പാർട്ടി സെക്രട്ടറിക്ക് അടക്കം പരാതി നൽകിയിരുന്നു. രണ്ട് തവണയും അന്വേഷണ കമ്മീഷനെ വച്ചെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. പാർട്ടിയിൽ നിന്ന് നീതി കിട്ടുമെന്ന് കരുതിയാണ് ആദ്യം പൊലീസിനെ സമീപിക്കാതിരുന്നതെന്നും മൊഴിയിലുണ്ട്. എന്നാൽ ഇഖ്ബാലിനെ വീണ്ടും ലോക്കൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഇതിന് പിന്നാലെയാണ്  ആലപ്പുഴ നോർത്ത് പൊലീസിൽ പരാതി നൽകിയത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മലയാളത്തിൽ സംസാരിക്കരുത്; നഴ്‌സുമാർക്ക് കർശന നിർദ്ദേശം നൽകി ന്യൂസിലൻഡിലെ ആശുപത്രികൾ

കൊച്ചി: ന്യൂസീലൻഡിലെ മലയാളികൾ അടക്കമുള്ള ഇന്ത്യൻ നഴ്‌സുമാർക്ക് ഇംഗ്ലീഷിൽ സംസാരിച്ചാൽ മതിയെന്ന നിർദേശം നൽകി ആശുപത്രികൾ. പാമേസ്റ്റൻ നോർത്ത് ഹോസ്പിറ്റൽ, വൈകറ്റോ തുടങ്ങിയ ആശുപത്രികളാണ് മലയാളത്തിന് വിലക്കേർപ്പെടുത്തിയത്. എച്ച്ആർ ഹെഡ്ഡിന്റെ മൂന്ന് മിനിറ്റ്...

കുതിച്ചുപാഞ്ഞ് സ്വർണവില; ഒരു പവന്റെ ഇന്നത്തെ വിലയിങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുതിപ്പിൽതന്നെ ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 58,880 രൂപയാണ്. ഇന്നത്തെ വില അനുസരിച്ച് ഏറ്റവും കുറഞ്ഞ പണിക്കൂലി ഇനത്തിലുള്ള സ്വർണാഭരണം വാങ്ങണമെങ്കിൽ തന്നെ 64,000 രൂപയ്ക്ക് അടുത്തു...

ഫോണ്‍ നഷ്ടപ്പെട്ടാലുടന്‍ ലോക്കാവുന്ന സാങ്കേതിക വിദ്യയുമായി ഗൂഗിള്‍; ഇനി ഫോണ്‍ മോഷ്ടിച്ചത് കൊണ്ട് ഒരു പ്രയോജനവുമില്ല

ലണ്ടന്‍: ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് പുതിയ സുരക്ഷ ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിള്‍. ഫോണ്‍ ആരെങ്കിലും കവര്‍ന്നാല്‍ ഫോണിലെ വിവരങ്ങള്‍ സുരക്ഷിതമാക്കുന്ന രീതിയിലുള്ള ഫീച്ചറുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. തെഫ്റ്റ് ഡിറ്റക്ഷന്‍ ലോക്ക്, ഓഫ്ലൈന്‍ ഡിവൈസ് ലോക്ക്, റിമോട്ട്...

കിട്ടാത്തത് ആഗ്രഹിച്ചിട്ട് കാര്യമില്ല; ഡിസിസി തന്നെ നിർദേശിച്ചതിൽ സന്തോഷമുണ്ടെന്ന് കെ മുരളീധരൻ

പാലക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഡിസിസി തന്റെ പേര് നിര്‍ദേശിച്ചത് ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പാര്‍ട്ടിയ്ക്ക് ക്ഷീണമുണ്ടാകുന്ന ഒരു പ്രവര്‍ത്തിയും തന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്ന് മുരളീധരന്‍ പ്രതികരിച്ചു....

വീട്ടമ്മയെ മരിച്ചനിലയിൽ കണ്ടെത്തിയത് അടുത്ത മാസം മകന്റെ വിവാഹം നടക്കാനിരിക്കെ; അന്വേഷണം

കോട്ടയം: വിജനമായ കൃഷിയിടത്തിലെ ഷെഡിൽ വീട്ടമ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിൽ പൊലീസ് അന്വേഷണം. സാമ്പത്തിക ബാധ്യതയെ തുടർന്ന് ജീവനൊടുക്കിയതാണെന്നാണ് നിഗമനം. മണർകാട് കുറ്റിയേക്കുന്ന് ഉമ്പക്കാട്ട് വി.ബിന്ദുവിനെയാണ് (44) മൂലേപ്പീടികയിൽ ഭർതൃസഹോദരന്റെ വാടകവീടിനു സമീപം...

Popular this week