28.9 C
Kottayam
Saturday, October 26, 2024

കിഴക്കൻ ലഡാക്കിൽ നിർണായക നടപടി; ഇന്ത്യയും ചൈനയും സൈന്യത്തെ പിൻവലിക്കും

Must read

ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ ഡെംചോക്കിലെയും ദെപ്‌സാങ് സമതലങ്ങളിലെയും സംഘർഷകേന്ദ്രങ്ങളിൽ നിന്ന്‌ ഇന്ത്യയും ചൈനയും സൈന്യത്തെ പിൻവലിച്ചുതുടങ്ങി.

കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണരേഖയിൽനിന്ന്‌ സൈനികരെ പിൻവലിക്കുന്നത് സംബന്ധിച്ച് ഇരു രാജ്യങ്ങളുമുണ്ടാക്കിയ ധാരണയെത്തുടർന്നാണ് നടപടി. ഇന്ത്യയുടെയും ചൈനയുടെയും സൈന്യം ഈമാസം 29-നുള്ളിൽ ഡെംചോക്, ദെപ്‌സാങ് സംഘർഷകേന്ദ്രങ്ങളിൽനിന്ന് സൈനികോദ്യോഗസ്ഥരെ ഉപകരണങ്ങളടക്കം പിൻവലിക്കുമെന്നാണ് ധാരണ.

2020 ഏപ്രിലിന് മുൻപ് ഈ പ്രദേശങ്ങളിലുണ്ടായിരുന്ന അവസ്ഥയിലേക്ക് ഇരു രാജ്യങ്ങളുടെയും സൈന്യം തിരികെപ്പോകും. സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് ഈ പ്രദേശങ്ങളിൽ സൈനികതല കമാൻഡർമാർ തുടർച്ചയായി യോഗം ചേരുമെന്നും ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു.

പരസ്പര ധാരണയോടെയാകും ചൈനയുടെയും ഇന്ത്യയുടെയും സൈന്യം ഇവിടങ്ങളിൽ പട്രോളിങ് നടത്തുക. ഇത് ആശയക്കുഴപ്പം ഒഴിവാക്കാൻ സഹായിക്കും. ഡെംചോക്, ദെപ്‌സാങ് എന്നിവിടങ്ങളിൽ നിലവിലുള്ള താത്കാലിക സൈനികസംവിധാനങ്ങൾ മുഴുവനും പിൻവലിക്കും.

റഷ്യയിലെ കസാനിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടിക്കാഴ്ചയിൽ അതിർത്തിയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിന് ഇരു രാജ്യങ്ങളും മുൻഗണന നൽകുമെന്ന് വ്യക്തമാക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കല്യാണം കഴിഞ്ഞ് 3 ദിവസം, നവവധുവിന്‍റെ 52 പവൻ കൈക്കലാക്കി മുങ്ങി; യുവാവ് പിടിയിൽ

തിരുവനന്തപുരം: വിവാഹം കഴിഞ്ഞ് മൂന്നാം നാൾ നവ വധുവിന്‍റെ സ്വർണ്ണം പണയം വച്ച് പണവുമായി മുങ്ങിയ ഭർത്താവിനെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര കലമ്പാട്ടുവിള പള്ളിച്ചൽ ദേവീകൃപയിൽ അനന്തു (34) വാണ്...

ആറാം ക്ലാസുകാരന് നിരന്തര പീഡനം, വീട്ടിലെത്തി ചിത്രകല പഠിപ്പിച്ച അധ്യാപകന് 12 വര്‍ഷം കഠിന തടവ്

തിരുവന്തപുരം: ആറാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ ചിത്രകല അധ്യാപകന് 12 വർഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ. പാങ്ങപ്പാറ്റ സ്വദേശിയായ രാജേദ്രൻ (65)നെയാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി...

ഇടിമിന്നലോടെ ശക്തമായ മഴയ്ക്ക് സാധ്യത;6 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടി മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.  ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.  എറണാകുളം,...

കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലിന് 7 വർഷം തടവ് ശിക്ഷ; അഴിയ്ക്കുള്ളിലായത് മിഷൻ അർജുൻ ഹീറോ

ബംഗ്ളൂരു : അനധികൃതമായി ഇരുമ്പയിര് കടത്തിയ കേസിൽ കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലിന് ഏഴ് വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. സെയിലിനെയും അന്ന് ബെലകെരി തുറമുഖ ഡയറക്ടറായിരുന്ന മഹേഷ്‌ ബിലിയ...

ജമാഅത്തെ ഇസ്ലാമി ആർഎസ്എസിന്റെ മുസ്ലീം പതിപ്പ്;ലീ​ഗ് മലപ്പുറത്തെ പറ്റി അസത്യം പ്രചരിപ്പിക്കുന്നു-പിണറായി

കോഴിക്കോട്: വർഗീയ ശക്തികളുമായി കൂട്ടു കൂടാൻ കഴിയില്ലെന്ന് പറയാൻ ലീഗിന് സാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറം ജില്ലയിലെ കേസുകളുമായി ബന്ധപ്പെട്ട് ലീഗ് അസത്യം പ്രചരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറത്ത്‌ കൂടുതൽ കേസ് ഉണ്ടെന്ന് എവിടെയും ആരും...

Popular this week