30 C
Kottayam
Friday, October 25, 2024

തിരുവനന്തപുരത്തെ വീട്ടമ്മയുടേത് കൊലപാതകം;മകളും ചെറുമകളും അറസ്റ്റില്‍, കൊലയുടെ കാരണമിതാണ്‌

Must read

തിരുവനന്തപുരം: അഴൂർ റെയിൽവേ ഗേറ്റിനു സമീപം ശിഖഭവനിൽ നിർമ്മല (75) യെ ഇക്കഴിഞ്ഞ 17ന് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്നു തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് നിർമ്മലയുടെ മൂത്ത മകൾ ശിഖ (55),ശിഖയുടെ മകൾ ഉത്തര (34) എന്നിവരെ പൊലീസ് പിടികൂടി.

നിർമ്മലയ്ക്ക് ശിഖ ഉൾപ്പെടെ മൂന്ന് മക്കളാണ്. ഭർത്താവ് മരിച്ചു. ഒരു മകൾ അമേരിക്കയിലും മറ്റൊരു മകൾ കവടിയാറിലും നല്ല സാമ്പത്തിക സ്ഥിതിയിൽ കഴിഞ്ഞുവരുന്നു. നിർമ്മലയുടെ പേരിലുള്ള സ്ഥിര നിക്ഷേപം ചിറയിൻകീഴ് സഹകരണ ബാങ്കിലാണ്.

ഇതിൽ അവകാശിയായി മൂത്ത മകൾ ശിഖയെ ഉൾപ്പെടുത്താത്തതിലും നിർമ്മലയുടെ സമ്പാദ്യം കൊടുക്കാത്തതിലും ഉള്ള വൈരാഗ്യമാണ് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ശിഖയെയും മകളെയും കൊലപാതകത്തിന് പ്രേരിപ്പിച്ചത്. ഈ മാസം 14 ന് വൈകുന്നേരം നിർമ്മലയുടെ താക്കോൽ കാണാത്തതിനാൽ ഇരുകൂട്ടരും തമ്മിൽ വഴക്കായി.

തുടർന്ന് ബെൽറ്റ് പോലുള്ള ഒരു വള്ളി ഉപയോഗിച്ച് കഴുത്തിൽ ചുറ്റി വരിഞ്ഞതുമൂലമാണ് നിർമ്മല മരണമടഞ്ഞത്. മരണവിവരം നാട്ടുകാരും ബന്ധുക്കളും അറിയാതിരിക്കാൻ പ്രതികൾ നിർമ്മലയ്ക്ക് കൊണ്ടുവന്നിരുന്ന പാൽ കുപ്പികൾ രാവിലെ എടുത്തു മാറ്റിയിരുന്നു. ഒരേ വീട്ടിലാണ് താമസമെങ്കിലും നിർമ്മല പ്രത്യേകം പാചകമായിരുന്നു.

നാട്ടുകാരോട് അടുപ്പം കാണിക്കാത്ത പ്രതികൾ, ബന്ധുക്കളോട് നിർമ്മലയ്ക്ക് സുഖമില്ലെന്ന വിവരം പതിനേഴാം തീയതിയാണ് അറിയിച്ചത്. അപ്പോഴേക്കും നിർമ്മലയുടെ ശരീരം അഴുകിയ നിലയിലായിരുന്നു. നിർമ്മല മരിച്ച് കിടന്നപ്പോഴും ശിഖയും മകളും നിർമ്മലയുടെ പേരിലുള്ള ഡിപ്പോസിറ്റ് അവരുടെ പേരിൽ ആക്കാൻ ശ്രമിക്കുകയായിരുന്നു .

സി സി ടി വി ദൃശ്യങ്ങളുടെയും ഫോൺകാൾ വിവരങ്ങളുടെയും അടിസ്ഥാനത്തിൽ അമ്മയെയും മകളെയും ചോദ്യം ചെയ്തതിലാണ് പ്രതികൾ കുറ്റം സമ്മതിച്ചതെന്ന് പൊലീസ് പറഞ്ഞു.

ഉത്തര വിവാഹിതയല്ല.പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചിറയിൻകീഴ് സി ഐ വിനീഷിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ മനു, ശ്രീബു, മനോഹർ പൊലീസുകാരായ അജിത്ത് ഹാഷിം ദിവ്യ ശ്രീലത, വിഷ്ണു എന്നിവർ ചേർന്ന് പ്രതികളെ പിടികൂടുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബൈക്കിൽ കയറ്റി കൊണ്ടുപോയി ബംഗാൾ സ്വദേശിയുടെ ഉടുതുണിയടക്കം മോഷ്ടിച്ചയാൾ പിടിയിൽ

ഹരിപ്പാട്: പുല്ലുചെത്താനെന്ന പേരില്‍ വിളിച്ചുകൊണ്ടുപോയ പശ്ചിമബംഗാള്‍ സ്വദേശിയുടെ ഉടുതുണിയും 20,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണും 5,000 രൂപയും അപഹരിച്ചുകടന്നയാള്‍ പിടിയില്‍. അമ്പലപ്പുഴ പുറക്കാട് വൈപ്പിന്‍പാടത്തില്‍ കൈതവളപ്പില്‍ അന്‍വര്‍ (35) ആണ് വീയപുരം...

പ്രിയങ്കഗാന്ധിയുടെ നാമനിര്‍ദേശ പത്രിക സ്വീകരിക്കരുത്, സത്യവാങ്മൂലത്തിൽ സ്വത്ത് വിവരം പൂർണമല്ലെന്ന് ബിജെപി

കല്‍പറ്റ: വയനാട് ലോക്സഭ ഉപതെരഞ്ഞുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ പ്രിയങ്ക ഗാന്ധിയുടെ  നാമനിര്‍ദേശ പത്രിക സ്വീകരിക്കരുതെന്ന് ബിജെപി ആവശ്യപ്പെട്ടു.ഗുരുതരമായ ചില കാര്യങ്ങൾ  ഒളിച്ചുവച്ചു.സത്യവങ്ങ്മൂലത്തിൽ സ്വത്ത് വിവരങ്ങൾ പൂർണമായി ഉൾപ്പെടുത്തിയിട്ടില്ല.AJL കമ്പനിയിൽ പ്രിയങ്കയ്ക്കുള്ള ഷെയർ കാണിച്ചിട്ടില്ല. റോബർട്ട്...

പ്രഭാത സവാരിക്ക് പോകാൻ ഷൂസിട്ടു, ഷൂസിനുള്ളിൽ കിടന്ന വിഷപ്പാമ്പ് കടിച്ചു; പാലക്കാട് മധ്യവയസ്കൻ ചികിത്സയിൽ

പാലക്കാട്: ഷൂസിനുള്ളിൽ കിടന്ന പാമ്പിൻ്റെ കടിയേറ്റ് പാലക്കാട് മധ്യവയസ്കനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് മണ്ണാർക്കാട് ചേപ്പുള്ളി വീട്ടിൽ കരിമിനാണ് (48) പാമ്പിൻ്റെ കടിയേറ്റത്. അതിരാവിലെ സ്ഥിരമായി നടക്കാൻ പോകുന്നയാളാണ് കരിം.   ഇന്ന് രാവിലെ...

പരാതിക്കാരി പിന്മാറി; പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: പന്തീരങ്കാവില്‍ യുവതിയെ ഭര്‍ത്താവ് മര്‍ദിച്ച കേസ് ഹൈക്കോടതി റദ്ദാക്കി. പരാതിക്കാരി പിന്‍മാറിയ പശ്ചാത്തലത്തിലാണ് നടപടി. പരാതിക്കാരിയും ഭര്‍ത്താവും കേസ് റദ്ദാക്കണമെന്ന് നേരത്തേ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.പരാതിക്കാരി പിന്‍മാറിയിരുന്നെങ്കിലും പോലീസ് കേസന്വേഷണം തുടര്‍ന്നിരുന്നു. തെളിവുകള്‍...

Gold Rate Today:സ്വര്‍ണ വിലയില്‍ വര്‍ധനവ്

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. കഴിഞ്ഞ ആഴ്ചയിലെ കുത്തനെയുള്ള വർദ്ധനവിന് ശേഷം സ്വർണവില ഇന്നലെ നേരിയ തോതിൽ കുറഞ്ഞിരുന്നു. ഇന്ന് പവന് 80 രൂപ ഉയർന്നു. ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക്...

Popular this week