30 C
Kottayam
Friday, October 25, 2024

സഞ്ജീവ് ഖന്നയെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി നിയമിച്ച് കേന്ദ്ര സർക്കാർ ; ചുമതലയേൽക്കുന്നത് ഈ തീയതിയില്‍

Must read

ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്നയെ നിയമിച്ചതായി അറിയിച്ച് കേന്ദ്രസർക്കാർ . നവംബർ പത്തിന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വിരമിക്കുന്ന ഒഴിവിലാണ് ജസ്റ്റിസ് ഖന്ന നിയമിതനാകുന്നത് . കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ റാം മേഘ്‌വാളാണ് ഇക്കാര്യം അറിയിച്ചത്. ആറു മാസക്കാലം അദ്ദേഹം സുപ്രീം കോടതി ജഡ്ജിയായി തുടരും.

സ്ഥാനമൊഴിയുന്നതിനു മുന്നോടിയായി ചീഫ് ജസ്റ്റിസ് ഏറ്റവും സീനിയർ ജഡ്ജിയെ തന്റെ പിൻഗാമിയായി ശുപാർശ ചെയ്യുന്നതാണ് പൊതുവിൽ പാലിച്ചു വരുന്ന രീതി. അതിന്റെ ഭാ​ഗമായി അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്നയെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നേരത്തെ ശുപാർശ ചെയ്യുകയായിരുന്നു . നിയമമന്ത്രാലയത്തിനുള്ള ശുപാർശക്കത്ത് ജസ്റ്റിസ് ഖന്നയ്ക്ക് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് കൈമാറുകയും ചെയ്തു.

ഡൽഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ദേവ് രാജ് ഖന്നയുടെയും ഡൽഹിയിലെ ലേഡി ശ്രീറാം കോളേജിൽ ഹിന്ദി ലക്ചററായിരുന്ന സരോജ് ഖന്നയുടെയും മകനായി 1960 മേയ് 14-നാണ് സഞ്ജീവ് ഖന്ന ജനിച്ചത്. ഡൽഹി സർവകലാശാലയിൽനിന്ന് നിയമബിരുദം പൂർത്തിയാക്കിയ അദ്ദേഹം ഡൽഹിയിലാണ് തന്റെ അഭിഭാഷകവൃത്തിയുടെ ഭൂരിഭാഗവും ചിലവഴിച്ചത്. 2005-ൽ ഡൽഹി ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയും അതിന്റെ അടുത്തവർഷം ഡൽഹി ഹൈക്കോടതിയിൽ സ്ഥിരം ജഡ്ജിയുമായി നിയമിതനുമാവുകയായിരുന്നു .

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ഉള്ളൊഴുക്ക്’;ഓസ്‌കാര്‍ ലൈബ്രറിയില്‍; ഉര്‍വശിയും പാര്‍വതിയും മത്സരിച്ച് അഭിനയിച്ച ചിത്രത്തിന് അഭിമാനനേട്ടം

കൊച്ചി:ഉർവശി, പാർവതി തിരുവോത്ത് എന്നിവർ കേന്ദ്രകഥാപാത്രമായെത്തി മികച്ച പ്രേക്ഷക നിരൂപക ശ്രദ്ധ നേടിയ ചിത്രമായിരുന്നു 'ഉള്ളൊഴുക്ക്'ഉർവശി, പാർവതി തിരുവോത്ത് എന്നിവർ കേന്ദ്രകഥാപാത്രമായെത്തി മികച്ച പ്രേക്ഷക നിരൂപക ശ്രദ്ധ നേടിയ ചിത്രമായിരുന്നു 'ഉള്ളൊഴുക്ക്'. ക്രിസ്റ്റോ...

സ്വയം കുഴിച്ച സ്പിന്‍ കുഴിയില്‍ വീണ് ഇന്ത്യ; 156 റണ്‍സിന് പുറത്ത്‌

പുണെ: രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ന്യൂസീലൻഡിന് 103 റൺസ് ലീഡ്. ആദ്യ ഇന്നിങ്സിൽ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 45.3 ഓവറിൽ 156 റൺസെടുത്തു പുറത്തായി. ന്യൂസീലൻഡിനായി സ്പിന്നർ മിച്ചൽ സാന്റ്നർ...

ബൈക്കിൽ കയറ്റി കൊണ്ടുപോയി ബംഗാൾ സ്വദേശിയുടെ ഉടുതുണിയടക്കം മോഷ്ടിച്ചയാൾ പിടിയിൽ

ഹരിപ്പാട്: പുല്ലുചെത്താനെന്ന പേരില്‍ വിളിച്ചുകൊണ്ടുപോയ പശ്ചിമബംഗാള്‍ സ്വദേശിയുടെ ഉടുതുണിയും 20,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണും 5,000 രൂപയും അപഹരിച്ചുകടന്നയാള്‍ പിടിയില്‍. അമ്പലപ്പുഴ പുറക്കാട് വൈപ്പിന്‍പാടത്തില്‍ കൈതവളപ്പില്‍ അന്‍വര്‍ (35) ആണ് വീയപുരം...

പ്രിയങ്കഗാന്ധിയുടെ നാമനിര്‍ദേശ പത്രിക സ്വീകരിക്കരുത്, സത്യവാങ്മൂലത്തിൽ സ്വത്ത് വിവരം പൂർണമല്ലെന്ന് ബിജെപി

കല്‍പറ്റ: വയനാട് ലോക്സഭ ഉപതെരഞ്ഞുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ പ്രിയങ്ക ഗാന്ധിയുടെ  നാമനിര്‍ദേശ പത്രിക സ്വീകരിക്കരുതെന്ന് ബിജെപി ആവശ്യപ്പെട്ടു.ഗുരുതരമായ ചില കാര്യങ്ങൾ  ഒളിച്ചുവച്ചു.സത്യവങ്ങ്മൂലത്തിൽ സ്വത്ത് വിവരങ്ങൾ പൂർണമായി ഉൾപ്പെടുത്തിയിട്ടില്ല.AJL കമ്പനിയിൽ പ്രിയങ്കയ്ക്കുള്ള ഷെയർ കാണിച്ചിട്ടില്ല. റോബർട്ട്...

പ്രഭാത സവാരിക്ക് പോകാൻ ഷൂസിട്ടു, ഷൂസിനുള്ളിൽ കിടന്ന വിഷപ്പാമ്പ് കടിച്ചു; പാലക്കാട് മധ്യവയസ്കൻ ചികിത്സയിൽ

പാലക്കാട്: ഷൂസിനുള്ളിൽ കിടന്ന പാമ്പിൻ്റെ കടിയേറ്റ് പാലക്കാട് മധ്യവയസ്കനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് മണ്ണാർക്കാട് ചേപ്പുള്ളി വീട്ടിൽ കരിമിനാണ് (48) പാമ്പിൻ്റെ കടിയേറ്റത്. അതിരാവിലെ സ്ഥിരമായി നടക്കാൻ പോകുന്നയാളാണ് കരിം.   ഇന്ന് രാവിലെ...

Popular this week