24.4 C
Kottayam
Thursday, October 24, 2024

പൂനെയില്‍ കിവീസിനെ സ്പിന്‍ കെണിയിൽ വീഴ്ത്തി ഇന്ത്യ;വാഷിംഗ്ടണ്‍ സുന്ദറിന് 7 വിക്കറ്റ്

Must read

പൂനെ: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡ് 259 റണ്‍സിന് പുറത്ത്. ഏഴ് വിക്കറ്റെടുത്ത വാഷിംഗ്ടണ്‍ സുന്ദും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആര്‍ അശ്വിനും ചേര്‍ന്നാണ് കിവീസിനെ കറക്കി വീഴ്ത്തിയത്. 197-3 എന്ന ശക്തമായ നിലയില്‍ നിന്നാണ് ന്യൂസിലന്‍ഡ് 259 റണ്‍സിന് ഓള്‍ ഔട്ടായത്. 76 റണ്‍സെടുത്ത ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയാണ് കിവീസിന്‍റെ ടോപ്  സ്കോറര്‍. രചിന്‍ രവീന്ദ്ര 65 റണ്‍സെടുത്തു.

നിര്‍ണായക ടോസ് നേടി ക്രീസിലിറങ്ങിയ കീവീസിന് ക്യാപ്റ്റന്‍ ടോ ലാഥമും ഡെവോണ്‍ കോണ്‍വെയും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കം നല്‍കി. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 32 റണ്‍സെടുത്തു. പേസര്‍മാര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനില്ലെന്ന് മനസിലാക്കിയതോടെ ഏഴാം ഓവറിലെ രോഹിത് അശ്വിനെ പന്തെറിയാന്‍ വിളിച്ചു തന്‍റെ ആദ്യ ഓവറില്‍ തന്നെ ടോം ലാഥമിനെ(15) അശ്വിന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി അശ്വിന്‍ പ്രതീക്ഷ കാത്തു.

പിന്നീട് വില്‍ യങും കോണ്‍വെയും ചേര്‍ന്ന് കിവീസിനെ 50 കടത്തി. യങിനെ(18) റിഷഭ് പന്തിന്‍റെ കൈകളിലെത്തിച്ച് അശ്വിന്‍ തന്നെ കൂട്ടുകെട്ട് പൊളിച്ചു. കോണ്‍വെയും രചിന്‍ രവീന്ദ്രയും ചേര്‍ന്ന് ലഞ്ചിന് പിരിയുമ്പോള്‍ കൂടുതല്‍ നഷ്ടങ്ങളില്ലാതെ കിവീസിനെ 91 റണ്‍സിലെത്തിച്ചു. ലഞ്ചിനുശേഷം ഇരുവരും നിലയുറപ്പിച്ചതോടെ ഇന്ത്യ ആശങ്കയിലായി. എന്നാല്‍ ലഞ്ചിന് ശേഷം സ്കോര്‍ 138ല്‍ നില്‍ക്കെ കോണ്‍വെയെ റിഷഭ് പന്തിന്‍റെ കൈകകളിലെത്തിച്ച് അശ്വിന്‍ തന്നെ കൂട്ടുകെട്ട് പൊളിച്ചു.

ചായക്ക് പിരിയുന്നതിന് മുമ്പ് രചിന്‍ രവീന്ദ്രയെ(65) വീഴ്ത്തിയ വാഷിംഗ്ടണ്‍ സുന്ദറാണ് പിന്നീട് കളി തിരിച്ചത്. പിന്നാലെ ചായക്ക് ശേഷം ഡാരില്‍ മിച്ചല്‍(18), ടോം ബ്ലന്‍ഡല്‍(3), ഗ്ലെന്‍ ഫിലിപ്സ്(9),ടിം സൗത്തി(5), അജാസ് പട്ടേല്‍(4) എന്നിവരെ കൂടി സുന്ദര്‍ മടക്കി. പൊരുതി നിന്ന സാന്‍റനറെ(33) കൂടി സുന്ദര്‍ പുറത്താക്കിയതോടെ കിവീസ് ഇന്നിംഗ്സ് 259 റണ്‍സിലൊതുങ്ങി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സൈനികവാഹനത്തിന് നേരെ ഭീകരാക്രമണം; കശ്മീരിൽ 5 സൈനികർക്ക് ഗുരുതര പരിക്ക്, നാട്ടുകാരന്‍ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മുകശ്മീരിൽ സൈനികവാഹനത്തിന് നേരെ ഭീകരാക്രമണം. ഗുൽമാർഗിലാണ് ഭീകരാക്രമണം ഉണ്ടായത്. സംഭവത്തിൽ അഞ്ച് സൈനികർക്ക് പരിക്കേൽക്കുകയും ഒരു പ്രദേശവാസി കൊല്ലപ്പെടുകയും ചെയ്തു. ചുമട്ടുതൊഴിലാളി ആയിരുന്ന ആളാണ്‌ മരണപ്പെട്ടത്. 18 രാഷ്ട്രീയ റൈഫിൾസിന്റേതായിരുന്നു (ആർആർ) വാഹനം.പുൽവാമയിൽ...

ദിവ്യക്കെതിരെ പാർട്ടി നടപടിക്ക് സാധ്യത; സംഘടനാപരമായി ആലോചിക്കുമെന്ന് എം വി ഗോവിന്ദൻ

കണ്ണൂർ : കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പി പി ദിവ്യക്കെതിരെ പാർട്ടി നടപടിയെന്ന് സൂചന നൽകി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തെറ്റായ നിലപാടിനൊപ്പം പാർട്ടി നിൽക്കില്ലെന്നും...

ദീപാവലിക്ക് 7000 സ്പെഷ്യൽ ട്രെയിനുകൾ, പ്രഖ്യാപനവുമായി റെയിൽവെ

ന്യൂഡല്‍ഹി: ദീപാവലിക്കും ഛഠ് പൂജയ്ക്കുമായി  7,000 സ്പെഷ്യൽ ട്രെയിനുകളുമായി റെയിൽവെ. ദിനംപ്രതി രണ്ട് ലക്ഷം അധിക യാത്രക്കാർക്ക് സൗകര്യമൊരുക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.  ഉത്സവ തിരക്ക് കണക്കിലെടുത്ത് കഴിഞ്ഞ വർഷം ദീപാവലി...

മലപ്പുറത്ത് അമിത വേ​ഗതയിലെത്തിയ ബൈക്ക് കെഎസ്ആർടിസി ബസിലേയ്ക്ക് പാഞ്ഞുകയറി; വിദ്യാർത്ഥി മരിച്ചു

മലപ്പുറം: രാമപുരത്ത് കെ.എസ്. ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച്‌ വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം. കൂരിയാട് സ്വദേശി ഹസ്സൻ ഫദല്‍ (19) ആണ് മരിച്ചത്. ബൈക്കില്‍ കൂടെയുണ്ടായിരുന്ന സുഹൃത്ത് ഇസ്മായില്‍ ലബീബ് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍...

നവീന്‍ ബാബുവിന്റെ മരണം:ദിവ്യയ്ക്ക് തിരിച്ചടി;എഡിഎം കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് അന്വേഷണ റിപ്പോർട്ട്

തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് പ്രഖ്യാപിച്ച അന്വേഷണം പൂര്‍ത്തിയായി. ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ. ഗീത തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് സമര്‍പ്പിച്ചു. നവീന്‍...

Popular this week