24.4 C
Kottayam
Thursday, October 24, 2024

ബഹിരാകാശത്ത് മാലിന്യം കുമിഞ്ഞ് കൂടുന്നു; ഒരു ഉപഗ്രഹം കൂടി പൊട്ടിത്തെറിച്ചു; ആശങ്ക

Must read

ബഹിരാകാശത്ത് മാലിന്യത്തിന്റെ അളവ് ആശങ്കാജനകമായ രീതിയിൽ വർദ്ധിക്കുന്നതായി റിപ്പോർട്ട്. ഒരു ഉപഗ്രഹം കൂടി ബഹിരാകാശത്ത് പൊട്ടിത്തെറിച്ചതോടെയാണ് മാലന്യത്തിന്റെ അളവിൽ വീണ്ടും വർദ്ധനവുണ്ടായത്. 4300 മില്യൺ മാലിന്യമാണ് നിലവിൽ ബഹിരാകാശത്ത് ഉള്ളതെന്നാണ് റിപ്പോർട്ട്. യൂറോപ്പ്, മദ്ധ്യ ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, ഏഷ്യ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളെ ബാധിക്കുന്ന ഇൻർൽസാറ്റ് 33 ഇ എന്ന ആശയവിനിമയ ഉപഗ്രഹമാണ് കഴിഞ്ഞ ദിവസം പൊട്ടിത്തെറിച്ചത്.

ബോയിംഗ് കമ്പനി നിർമിച്ച ഇൻർൽസാറ്റ് 33 ഇ 2016ലാണ് വിക്ഷേപിച്ചത്. ഇന്ത്യൻ മഹാസമുദ്രത്തിന് ഏകദേശം 35,000 കിലോമീറ്റർ ഉയരത്തിലാണ് ഇത് പൊട്ടിത്തെറിച്ച് ഛിന്നഭിന്നമായത്. ഉപഗ്രഹം പൊട്ടിത്തെറിക്കാനുണ്ടായ കാരണം വ്യക്തമല്ല. യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് സ്‌പേസ് ഫോഴ്‌സ് സ്‌പേസസ് ഒക്‌ടോബർ 20നാണ് ഇത് സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ പുറത്ത് വിട്ടത്. റിപ്പോർട്ടുകൾ പ്രകാരം, ഈ ഉപഗ്രഹം 20 കഷ്ണങ്ങളായി തകർന്നിട്ടുണ്ട്. പൊട്ടിത്തെറിക്ക് മുമ്പ് ഈ ഉപഗ്രഹത്തിലെ വൈദ്യുതി ബന്ധം പൂർണമായും തകരാറിലായിരുന്നു.

ഇതിന് മുമ്പും ബഹിരാകാശത്ത് ഉപഗ്രഹങ്ങളുടെ പൊട്ടിത്തെറികളും ബോധപൂർവമായ ഉപഗ്രഹ നാശങ്ങളും കൂട്ടിയിടികളുമെല്ലാം സംഭവിച്ചിട്ടുണ്ട്. ഉപഗ്രഹങ്ങളുടെയും റോക്കറ്റുകളുടെയും നശിക്കാത്ത ഭാഗമാണ് ബഹിരാകാശ മാലിന്യങ്ങളായി കുമിഞ്ഞുകൂടുന്നത്. 2023ൽ ബഹിരാകാശ മാലിന്യത്തിന് ടെലിവിഷൻ ഡിഷ് കമ്പനിക്ക് പിഴ ചുമത്തിയിരുന്നു. 12 കോടി രൂപയാണ് പിഴ ചുമത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ദിവ്യക്കെതിരെ പാർട്ടി നടപടിക്ക് സാധ്യത; സംഘടനാപരമായി ആലോചിക്കുമെന്ന് എം വി ഗോവിന്ദൻ

കണ്ണൂർ : കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പി പി ദിവ്യക്കെതിരെ പാർട്ടി നടപടിയെന്ന് സൂചന നൽകി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തെറ്റായ നിലപാടിനൊപ്പം പാർട്ടി നിൽക്കില്ലെന്നും...

ദീപാവലിക്ക് 7000 സ്പെഷ്യൽ ട്രെയിനുകൾ, പ്രഖ്യാപനവുമായി റെയിൽവെ

ന്യൂഡല്‍ഹി: ദീപാവലിക്കും ഛഠ് പൂജയ്ക്കുമായി  7,000 സ്പെഷ്യൽ ട്രെയിനുകളുമായി റെയിൽവെ. ദിനംപ്രതി രണ്ട് ലക്ഷം അധിക യാത്രക്കാർക്ക് സൗകര്യമൊരുക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.  ഉത്സവ തിരക്ക് കണക്കിലെടുത്ത് കഴിഞ്ഞ വർഷം ദീപാവലി...

മലപ്പുറത്ത് അമിത വേ​ഗതയിലെത്തിയ ബൈക്ക് കെഎസ്ആർടിസി ബസിലേയ്ക്ക് പാഞ്ഞുകയറി; വിദ്യാർത്ഥി മരിച്ചു

മലപ്പുറം: രാമപുരത്ത് കെ.എസ്. ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച്‌ വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം. കൂരിയാട് സ്വദേശി ഹസ്സൻ ഫദല്‍ (19) ആണ് മരിച്ചത്. ബൈക്കില്‍ കൂടെയുണ്ടായിരുന്ന സുഹൃത്ത് ഇസ്മായില്‍ ലബീബ് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍...

നവീന്‍ ബാബുവിന്റെ മരണം:ദിവ്യയ്ക്ക് തിരിച്ചടി;എഡിഎം കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് അന്വേഷണ റിപ്പോർട്ട്

തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് പ്രഖ്യാപിച്ച അന്വേഷണം പൂര്‍ത്തിയായി. ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ. ഗീത തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് സമര്‍പ്പിച്ചു. നവീന്‍...

ഡല്‍ഹിയിലെ സ്‌കൂളുകളില്‍ പത്ത് ദിവസം ബാഗ് വേണ്ട, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

ഡല്‍ഹി:ഡല്‍ഹിയിലെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളില്‍ ബാഗ് രഹിത ദിനങ്ങള്‍ നടപ്പിലാക്കാനാരുങ്ങി ഡിഒഇ. ഇതിനായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കഴിഞ്ഞു. ഒരു വര്‍ഷം പത്ത് ദിവസങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബാഗ് രഹിതമാക്കി നല്‍കാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്....

Popular this week