24.4 C
Kottayam
Thursday, October 24, 2024

പെട്രോൾ പമ്പ് പി പി ദിവ്യയുടെ ബിനാമി ഇടപാട് ; ഗുരുതര ആരോപണങ്ങളുമായി നവീൻ ബാബുവിന്റെ കുടുംബം കോടതിയിൽ

Must read

കണ്ണൂർ : എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയ്ക്ക് കാരണമായ പെട്രോൾ പമ്പ് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന പി പി ദിവ്യയുടെ ബിനാമി ഇടപാട് ആണെന്ന് നവീൻ ബാബുവിന്റെ കുടുംബം. പിപി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിയെ എതിർത്ത നവീൻ ബാബുവിൻ്റെ കുടുംബം ഗുരുതര ആരോപണങ്ങളാണ് ദിവ്യക്കെതിരെ ഉന്നയിച്ചിട്ടുള്ളത്.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഇടപെടേണ്ട കാര്യമില്ലാത്ത പെട്രോൾ പമ്പ് വിഷയത്തിൽ പി പി ദിവ്യ നവീൻ ബാബുവിനെ സമ്മർദ്ദത്തിൽ ആക്കിയിരുന്നതിന് പിന്നിൽ സ്വന്തം സാമ്പത്തിക താൽപര്യങ്ങൾ ഉണ്ടായിരുന്നു എന്നാണ് കുടുംബം വ്യക്തമാക്കുന്നത്.

ദിവ്യയ്ക്ക് നവീൻ ബാബുവിനോട് ഉണ്ടായിരുന്നത് വ്യക്തിപരമായ ഈഗോ അല്ല. നിയമവിരുദ്ധമായി അനുമതി നൽകാത്തതാണ് എഡിഎമ്മിനോട് ദിവ്യക്ക് വൈരാഗ്യം വരാൻ കാരണം. പെട്രോൾ പമ്പ് വിഷയത്തിലെ ദിവ്യയുടെ താല്പര്യം എന്താണെന്ന് അന്വേഷിക്കണം. എഡിഎം നവീൻ ബാബുവിന് താങ്ങാനാവാത്ത പ്രയാസമാണ് ദിവ്യ ഉണ്ടാക്കിയത്. അപമാനിക്കണം എന്ന ഉദ്ദേശത്തോടെ ദിവ്യ ആസൂത്രിതമായി നടത്തിയ നീക്കമാണ് നവീൻ ബാബുവിനെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നും കോടതിയിൽ എഡിഎമ്മിന്റെ കുടുംബത്തിന്റെ അഭിഭാഷകൻ വ്യക്തമാക്കി.

എന്തെങ്കിലും നടക്കുമോ എന്നാണ് പെട്രോൾ പമ്പ് വിഷയത്തിൽ ദിവ്യ എഡിഎമ്മിനോട് ചോദിച്ചിരുന്നത്. ഇത് ഇക്കാര്യത്തിൽ ദിവ്യയ്ക്കുള്ള വ്യക്തി താൽപര്യമാണ് കാട്ടുന്നത്. പ്രശാന്തനും ദിവ്യയും ഒരേ കൂട്ടുകെട്ടിന്റെ ഭാഗമാണ്. എഡിഎം കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് അവർ തന്നെ പറയുന്നു. പിന്നെ എന്തിനാണ് പൊതുമധ്യത്തിൽ അപമാനിച്ചത്.

യാത്രയയപ്പ് പരിപാടിയിൽ ദിവ്യയാണ് മാധ്യമപ്രവർത്തകനെ കൊണ്ടുവന്ന് വീഡിയോ ചിത്രീകരിച്ചത്. ആ വീഡിയോ പത്തനംതിട്ടയിൽ അടക്കം പ്രചരിപ്പിച്ചു. എഡിഎം ഇനി പോകുന്ന ഇടത്തും അപമാനിക്കലായിരുന്നു ദിവ്യയുടെ ലക്ഷ്യം എന്നും മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് നവീൻ ബാബുവിന്റെ കുടുംബത്തിൻ്റെ അഭിഭാഷകൻ വാദിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ദിവ്യക്കെതിരെ പാർട്ടി നടപടിക്ക് സാധ്യത; സംഘടനാപരമായി ആലോചിക്കുമെന്ന് എം വി ഗോവിന്ദൻ

കണ്ണൂർ : കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പി പി ദിവ്യക്കെതിരെ പാർട്ടി നടപടിയെന്ന് സൂചന നൽകി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തെറ്റായ നിലപാടിനൊപ്പം പാർട്ടി നിൽക്കില്ലെന്നും...

ദീപാവലിക്ക് 7000 സ്പെഷ്യൽ ട്രെയിനുകൾ, പ്രഖ്യാപനവുമായി റെയിൽവെ

ന്യൂഡല്‍ഹി: ദീപാവലിക്കും ഛഠ് പൂജയ്ക്കുമായി  7,000 സ്പെഷ്യൽ ട്രെയിനുകളുമായി റെയിൽവെ. ദിനംപ്രതി രണ്ട് ലക്ഷം അധിക യാത്രക്കാർക്ക് സൗകര്യമൊരുക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.  ഉത്സവ തിരക്ക് കണക്കിലെടുത്ത് കഴിഞ്ഞ വർഷം ദീപാവലി...

മലപ്പുറത്ത് അമിത വേ​ഗതയിലെത്തിയ ബൈക്ക് കെഎസ്ആർടിസി ബസിലേയ്ക്ക് പാഞ്ഞുകയറി; വിദ്യാർത്ഥി മരിച്ചു

മലപ്പുറം: രാമപുരത്ത് കെ.എസ്. ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച്‌ വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം. കൂരിയാട് സ്വദേശി ഹസ്സൻ ഫദല്‍ (19) ആണ് മരിച്ചത്. ബൈക്കില്‍ കൂടെയുണ്ടായിരുന്ന സുഹൃത്ത് ഇസ്മായില്‍ ലബീബ് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍...

നവീന്‍ ബാബുവിന്റെ മരണം:ദിവ്യയ്ക്ക് തിരിച്ചടി;എഡിഎം കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് അന്വേഷണ റിപ്പോർട്ട്

തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് പ്രഖ്യാപിച്ച അന്വേഷണം പൂര്‍ത്തിയായി. ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ. ഗീത തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് സമര്‍പ്പിച്ചു. നവീന്‍...

ഡല്‍ഹിയിലെ സ്‌കൂളുകളില്‍ പത്ത് ദിവസം ബാഗ് വേണ്ട, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

ഡല്‍ഹി:ഡല്‍ഹിയിലെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളില്‍ ബാഗ് രഹിത ദിനങ്ങള്‍ നടപ്പിലാക്കാനാരുങ്ങി ഡിഒഇ. ഇതിനായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കഴിഞ്ഞു. ഒരു വര്‍ഷം പത്ത് ദിവസങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബാഗ് രഹിതമാക്കി നല്‍കാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്....

Popular this week