25.6 C
Kottayam
Tuesday, October 22, 2024

ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷ പി ടി ഉഷയ്‌ക്കെതിരെ നീക്കം ശക്തം;12 അംഗങ്ങളും ഒറ്റക്കെട്ട്

Must read

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷ പി ടി ഉഷയ്‌ക്കെതിരെ നീക്കം ശക്തമാക്കി ഒരുവിഭാഗം നിര്‍വാഹക സമിതി അംഗങ്ങള്‍. റിലയന്‍സിന് കരാര്‍ നല്‍കിയതില്‍ അന്വേഷണം നടത്തണമെന്ന് വെള്ളിയാഴ്ച ചേരുന്ന ജനറല്‍ ബോഡി യോഗത്തില്‍ അംഗങ്ങള്‍ ആവശ്യപ്പെടും. എന്നാല്‍ പിടി ഉഷയ്‌ക്കെതിരെ തല്‍ക്കാലം അവിശ്വാസ പ്രമേയം അവതരിപ്പിക്കില്ലെന്നാണ് സൂചന. ജനറല്‍ ബോഡി യോഗത്തില്‍ അന്വേഷണ സമിതിയെ നിയോഗിക്കാന്‍ ആവശ്യപ്പെടുമെന്ന് ഐഒസി ഉപാധ്യക്ഷ രാജലക്ഷ്മി സിംഗ് പറഞ്ഞു.

12 സമിതി അംഗങ്ങളും ഒറ്റക്കെട്ടായി ആവശ്യം ഉന്നയിക്കും. വെള്ളിയാഴ്ച്ചത്തെ യോഗത്തില്‍ പി ടി ഉഷയ്‌ക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചേക്കില്ല. 25ന് ചേരുന്ന ഐഒസി പ്രത്യേക ജനറല്‍ ബോഡി യോഗത്തില്‍ പതിനഞ്ചംഗ നിര്‍വാഹക സമിതിയില്‍ 12 പേരും പിടി ഉഷയ്‌ക്കെതിരായി രംഗത്തുണ്ട്. സമിതി അംഗങ്ങളെ കേള്‍ക്കാതെ ഉഷ ഏകാധിപതിയെ പോലെ പ്രവര്‍ത്തിക്കുന്നുവെന്നാണ് പ്രധാന പരാതി. പന്ത്രണ്ട് അംഗങ്ങള്‍ ഒപ്പിട്ട അജണ്ട അംഗീകരിക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയ ഉഷ പ്രത്യേകം അജണ്ടയും പുറത്തിറക്കിയിരുന്നു. 

എന്നാല്‍ റിലയന്‍സിന് വഴിവിട്ട് കരാര്‍ നല്‍കി എന്നതടക്കം ഉയര്‍ന്ന ആരോപണങ്ങളില്‍ ചര്‍ച്ചയും അന്വേഷണവും വേണമെന്നാണ് സമിതി അംഗങ്ങളുടെ ആവശ്യം. ഇക്കാര്യം യോഗത്തില്‍ സംയുക്തമായി ഉന്നയിക്കുമെന്ന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ ഉപാധ്യക്ഷ രാജലക്ഷ്മി സിംഗ് പറഞ്ഞു.

യോഗത്തില് താന് നല്കിയ അജണ്ട മാത്രമേ ചര്‍ച്ച ചെയ്യൂവെന്ന നിലപാടില് ഉറച്ചു നില്ക്കുകയാണ് പിടി ഉഷ. ഉഷ നിഷേധ സമീപനം തുടര്‍ന്നാല്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്താനാണ് നിര്‍വാഹക സമിതി അംഗങ്ങളുടെ തീരുമാനം. എന്നാല്‍ ജനറല്‍ ബോഡി യോഗത്തില്‍ എതിരായി നില്‍ക്കുന്നവരെ പുറത്താക്കാനും, പിന്തുണയ്ക്കുന്നവരെ പുതുതായി സമിതിയില്‍ ഉള്‍പ്പെടുത്താനുമാണ് ഉഷയുടെ നീക്കം.

ഉഷയ്‌ക്കെതിരായ അവിശ്വാസ പ്രമേയം വെള്ളിയാഴ്ച ഡല്‍ഹിയിലെ ഐഒസി ആസ്ഥാനത്ത് ചേരുന്ന യോഗത്തില്‍ അവതരിപ്പിക്കാന്‍ സാധ്യതയില്ല. ഐഒസി ചട്ടപ്രകാരം 21 ദിവസം മുന്‍പ് നോട്ടീസ് നല്‍കി മാത്രമേ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനാകൂ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ പരാതി; മേയർക്കും എംഎൽഎയ്ക്കും ക്ലീൻ ചിറ്റ്, തെളിവില്ലെന്ന് പോലീസ്

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ യദുവുമായുണ്ടായ തര്‍ക്കത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയ്ക്കും ക്ലീന്‍ ചിറ്റ്. യദുവിന്റെ പരാതിയില്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് മേയര്‍ക്കും എംഎല്‍എയ്ക്കും എതിരേ തെളിവില്ലെന്ന് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. സച്ചിന്‍...

എണ്ണപ്പലഹാരങ്ങള്‍ പത്രക്കടലാസില്‍ പൊതിയരുത്; വിലക്കുമായി ഭക്ഷ്യസുരക്ഷാവകുപ്പ്

തിരുവനന്തപുരം: തട്ടുകടകള്‍, നാട്ടിന്‍പുറത്തെ ചില ചായക്കടകള്‍ ഉള്‍പ്പെടെയുള്ള വഴിയോര ചെറുകിട വ്യാപാര സ്ഥാപനങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ ഫുഡ്‌ഗ്രേഡ് പാക്കിങ് മെറ്റീരിയലുകള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂവെന്ന് നിര്‍ദേശിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്.സമൂസ, പക്കോഡ പോലെയുള്ള എണ്ണപ്പലഹാരങ്ങളിലെ...

ബം​ഗളൂരുവിൽ നിർമ്മാണത്തിലുള്ള 6 നില കെട്ടിടം തകർന്നു വീണു; ഒരു മരണം, നിരവധി പേർ കുടുങ്ങി കിടക്കുന്നു

ബം​ഗളൂരു: കനത്ത മഴ തുടരുന്ന ബം​ഗളൂരുവിൽ നിർമ്മാണത്തിലുള്ള കെട്ടിടം തകർന്നു വീണു. അപകടത്തിൽ ഒരാൾ മരണപ്പെട്ടു. നിരവധി പേരാണ് കുടുങ്ങി കിടക്കുന്നത്. ബീഹാർ സ്വദേശിയായ നിർമ്മാണ തൊഴിലാളിയാണ് മരണപ്പെട്ടത്. ഹെന്നൂരിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടമാണ്...

ഭാര്യ പെണ്ണല്ലെന്ന് തോന്നുന്നു,പരിശോധിച്ച് ഉറപ്പാക്കി തരണം; ഹൈക്കോടതിയെ സമീപിച്ച് യുവാവ്

ന്യൂഡൽഹി: സർക്കാർ ആശുപത്രിയിൽ വച്ച് ഭാര്യയുടെ ലിംഗപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയെ സമീപിച്ച് യുവാവ്. തന്റെ ഭാര്യ ട്രാൻസ്‌ജെൻഡർ ആണെന്നാണ് ഇയാൾ അവകാശപ്പെടുന്നത് വിവാഹത്തിന് മുൻപ് താൻ ട്രാൻസ് ജെൻഡറാണെന്ന കാര്യം...

പോലീസിറക്കിയില്ല ! പി. പി ദിവ്യക്കെതിരെ ‘ലുക്ക്ഔട്ട് നോട്ടീസ്’ ഇറക്കി യൂത്ത് കോൺഗ്രസ്; സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച്

കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യയെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച്  ദിവ്യക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി യൂത്ത് കോണ്‍ഗ്രസ്....

Popular this week