28.8 C
Kottayam
Tuesday, October 22, 2024

കണ്ടപ്പോൾ വർക് ഷോപ് പോലെ ; കഞ്ചാവ് ബീഡി കത്തിക്കാൻ എക്സൈസ് ഓഫീസിൽ കയറിയ വിദ്യാർഥികൾ പിടിയിൽ

Must read

അടിമാലി: കഞ്ചാവ് ബീഡി കത്തിക്കാന്‍ തീപ്പെട്ടി ചോദിച്ച് സ്‌കൂള്‍ വിദ്യാർഥികൾ കയറിച്ചെന്നത് എക്‌സൈസ് ഓഫീസില്‍. അടിമാലി എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഓഫീസിലാണ് രസകരമായ സംഭവം നടന്നത് . തൃശൂരിലെ സ്‌കൂളില്‍ നിന്ന് മൂന്നാറിലേക്ക് ടൂര്‍ പോയ വിദ്യാര്‍ഥികളാണ് കഞ്ചാവ് ബീഡി കത്തിക്കാന്‍ തീ ചോദിച്ച് എക്സൈസ് ഓഫീസിലേക്ക് കയറി ചെന്നത് .

എക്‌സൈസ് ഓഫീസിന്റെ പുറകിലൂടെയായിരുന്നു വിദ്യാർത്ഥികൾ കടന്നു ചെന്നത് . കെട്ടിടത്തിന് പിന്നില്‍ കേസില്‍ പിടിച്ച വാഹനങ്ങള്‍ കിടക്കുന്നത് കണ്ട് വര്‍ക്ക് ഷോപ്പാണെന്നാണ് ഇവർ ആദ്യം കരുതിയത്. പുറകിലൂടെ കയറി വന്നതിനാല്‍ എക്‌സൈസ് ഓഫീസ് എന്ന ബോര്‍ഡും വിദ്യാര്‍ഥികള്‍ കണ്ടിരുന്നില്ല. കെട്ടിടത്തിനുള്ളില്‍ യൂണിഫോമിലുള്ളവരെ കണ്ടതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച വിദ്യാര്‍ഥികളെ ഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു.

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാഗേഷ് ബി ചിറയത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ വിദ്യാര്‍ഥികളില്‍ നിന്ന് 5 ഗ്രാം കഞ്ചാവും ഒരു ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു. മയക്കുമരുന്ന് പിടിച്ചെടുത്തതോടെ എക്സൈസ് ഉദ്യോഗസ്ഥർ അധ്യാപകരെ വിളിച്ചുവരുത്തുകയും വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിങ് നല്‍കുകയും ചെയ്തു. ഇതേ തുടർന്ന് ലഹരി കണ്ടെത്തിയ വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തു. മാതാപിതാക്കളെയും സ്ഥലത്തേക്ക് വിളിച്ചുവരുത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കേരളത്തിലെ ഭർത്താക്കന്മാരെ മൊട്ടയടിക്കാൻ ഭാര്യമാര്‍ നിർബന്ധിക്കുന്നു; കാരണമിതാണ്

കൊച്ചി:പൊതുവെ കേരളത്തിൽ ഡിമാൻഡ് ഇല്ലാത്ത ഒന്നാണ് കഷണ്ടി. അതുകൊണ്ട് തന്നെ കഷണ്ടിെയാളിപ്പിക്കാൻ വിഗ്ഗിനും കൃത്രിമ മുടിക്കുമെല്ലാം നല്ല ഡിമാൻഡ് ആണ്. എന്നാൽ, കഷണ്ടിയത്ര നിസാരമല്ല എന്ന തിരിച്ചറിവിലേക്ക് മലയാളികൾ എത്തിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ...

കലൈഞ്ജറുടെ ചെറുമകനാണ് ഞാൻ, മാപ്പ് പറയില്ല, കോടതിയിൽ കാണാമെന്നും ഉദയനിധി സ്റ്റാലിൻ

ചെന്നൈ: സനാതന ധര്‍മ്മവുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് ആവര്‍ത്തിച്ച് തമിഴ്‌നാട് ഡെപ്യൂട്ടി ചീഫ് മിനിസ്റ്റർ ഉദയനിധി സ്റ്റാലിന്‍. തന്റെ വാക്കുകളെ തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുയായിരുന്നുവെന്നും ദ്രാവിഡ നേതാക്കളായ പെരായറിന്റെയും അണ്ണാദുരൈയുടെയും കരുണാനിധിയുടെയും...

ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷ പി ടി ഉഷയ്‌ക്കെതിരെ നീക്കം ശക്തം;12 അംഗങ്ങളും ഒറ്റക്കെട്ട്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷ പി ടി ഉഷയ്‌ക്കെതിരെ നീക്കം ശക്തമാക്കി ഒരുവിഭാഗം നിര്‍വാഹക സമിതി അംഗങ്ങള്‍. റിലയന്‍സിന് കരാര്‍ നല്‍കിയതില്‍ അന്വേഷണം നടത്തണമെന്ന് വെള്ളിയാഴ്ച ചേരുന്ന ജനറല്‍ ബോഡി യോഗത്തില്‍...

'ലെ ആന്റണി പറഞ്ഞു, ഹെലികോപ്റ്റർ വന്നു', ചിരിപ്പിച്ച് പൃഥ്വിരാജ്, വേറെ ഇനി എന്തെങ്കിലും വേണോ എമ്പുരാന്?

കൊച്ചി:എമ്പുരാൻ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് സംവിധായകൻ പൃഥ്വിരാജ്. വൻ ക്യാൻവാസിലാണ് ചിത്രം ചിത്രീകരിക്കുന്നത്. മോഹൻലാല്‍ വീണ്ടും പൃഥ്വിരാജിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ എത്തുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷയിലും ആണ്. പൃഥ്വിരാജ് എഴുതിയ ഒരു കുറിപ്പാണ് സിനിമയുടെ...

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ സൗഹൃദം നടിച്ച് നിരവധി തവണ പീഡിപ്പിച്ചെന്ന് പരാതി; 26കാരൻ അറസ്റ്റിൽ

തിരുവനന്തപുരം : ഇൻസ്റ്റാഗ്രാം വഴി യുവതിയെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ആറ്റിങ്ങലിൽ 26 വയസുകാരൻ അറസ്റ്റിലായി. യുവതിയുമായി സൗഹൃദം നടിച്ച് അടുപ്പമുണ്ടാക്കിയ ശേഷം പീഡിപ്പിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ആറ്റിങ്ങൽ പാലസ്...

Popular this week