24.2 C
Kottayam
Monday, October 21, 2024

തൃശ്ശൂർ പൂരം വെടിക്കെട്ട് പ്രതിസന്ധിയിൽ; കേന്ദ്രത്തിന്റെ ഉത്തരവ് അം​ഗീകരിക്കാനാവില്ലെന്ന് സംസ്ഥാനം

Must read

തൃശ്ശൂർ: തൃശ്ശൂർ പൂരം വെടിക്കെട്ട് പ്രതിസന്ധിയിൽ. കേന്ദ്രസർക്കാരിന്റെ പുതിയ ഉത്തരവിനെതിരെ സംസ്ഥാനം രം​ഗത്തെത്തി. ഒരു കാരണവശാലം അം​ഗീകരിക്കാനാവാത്ത നിബന്ധനകളാണ് കേന്ദ്രത്തിന്റേതെന്ന് മന്ത്രി കെ. രാജൻ പ്രതികരിച്ചു.

നിലവിലുള്ള മാനദണ്ഡങ്ങള്‍ പൂര്‍ണമായും ഉള്‍ക്കൊണ്ടാല്‍ തൃശ്ശൂരിലെ സ്വരാജ് റൗണ്ടിന്റെ തേക്കിന്‍ക്കാട് മൈതാനിയില്‍ വെച്ച് കരിമരുന്ന് പ്രയോഗം നടത്താനാനാവില്ലെന്ന് മന്ത്രി പറഞ്ഞു. 35 നിയന്ത്രങ്ങളാണ് പ്രധാനമായും പറഞ്ഞിട്ടുള്ളത്. ചിലതെല്ലാം ഭേദഗതികളോടെ അംഗീകരിക്കാനാകുന്നതാണ്. എന്നാല്‍, അഞ്ച് നിബന്ധനകള്‍ ഒരുകാരണവശാലും അംഗീകരിക്കാന്‍ സാധിക്കാത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി.

വെടിക്കെട്ടുപുരയിൽനിന്ന്‌ 200 മീറ്റർ അകലെവേണം വെടിക്കെട്ട് നടത്താനെന്ന നിബന്ധന വന്നതോടെ തേക്കിൻകാട് മൈതാനിയിൽ എന്നല്ല, തൃശ്ശൂർ റൗണ്ടിൽപ്പോലും ഇതു നടത്താനാകാത്ത സ്ഥിതിയാകും. കാണികൾക്കുള്ള ദൂരപരിധി 60 മീറ്ററാക്കി കുറയ്ക്കാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് കേന്ദ്രസർക്കാർ നിയമഭേദഗതി പാസാക്കിയത്.

വെടിക്കെട്ടുപുരയിൽനിന്ന്‌ വെടിക്കെട്ട് നടക്കുന്ന സ്ഥലത്തേക്കുള്ള ദൂരം ഇതുവരെ 45 മീറ്ററായിരുന്നു. അവിടെനിന്ന്‌ 100 മീറ്റർ അകലെയാണ് കാണികളെ അനുവദിച്ചിരുന്നത്. ഇത്തരത്തിൽ 145 മീറ്റർ ദൂരപരിധി പാലിക്കുമ്പോൾത്തന്നെ റൗണ്ടിൽ കാണികൾക്ക് നിൽക്കാനാകാത്ത സ്ഥിതിയാണ് നിലവിലുള്ളത്.

പുതിയ നിയമഭേദഗതിയനുസരിച്ച് കുറേക്കൂടി നീങ്ങിമാത്രമേ വെടിക്കെട്ട് നടത്താനാകൂ. നിറയെ കെട്ടിടങ്ങളുള്ള സ്ഥലമായതിനാൽ ഇത് സാധ്യവുമല്ല. ഇതിനാൽ ഈ നിയമഭേദഗതി നിലനിൽക്കുമ്പോൾ തൃശ്ശൂർ പൂരം വെടിക്കെട്ട് നടത്തുക പ്രയാസമാണ്. വെടിക്കെട്ടിന് ആളെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ പൂരത്തിന് പ്രശ്നങ്ങൾ ഉണ്ടായത്. ഇതൊരു രാഷ്ട്രീയവിഷയമായി മാറുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ആലുവയിലെ ഹോട്ടലിൽ പെൺവാണിഭ സംഘം പിടിയിൽ; 7 സ്ത്രീകളും 5 പുരുഷൻമാരും കസ്റ്റഡിയിൽ

കൊച്ചി: എറണാകുളം ആലുവയിൽ  പെൺവാണിഭ സംഘം പിടിയിലായി. ഏഴ് സ്ത്രീകളും അഞ്ച് പുരുഷന്മാരും അടക്കം 12 പേരെയാണ് ആലുവ ദേശീയപാത ബൈപ്പാസിന് സമീപത്തെ ഹോട്ടലിൽ നിന്നും റൂറൽ എസ് പിയുടെ ഡാൻസാഫ് സംഘം...

വീഡിയോ കോൾ റെക്കോര്‍ഡ് ചെയ്തു, വീട്ടമ്മയുടെ നഗ്നദൃശ്യം കുട്ടുകാര്‍ക്കും സോഷ്യൽ മീഡിയയിലും പങ്കുവച്ചു,യുവാവ് അറസ്റ്റിൽ

കൊല്ലം: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് വീട്ടമ്മയുടെ നഗ്നവീഡിയോ കൈക്കലാക്കി പ്രചരിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. കൊല്ലം കുളത്തൂപ്പുഴയിൽ താമസിക്കുന്ന തൃശൂർ കൊരട്ടി സ്വദേശി രഞ്ജിത്താണ് പിടിയിലായത്. ദൃശ്യങ്ങൾ പ്രതി സുഹൃത്തുക്കൾക്ക് അയച്ചു കൊടുക്കുകയും സമൂഹ...

ജമ്മു കശ്മീരിൽ ഭീകരാക്രമണം; ഡോക്ടറും 5 അതിഥി തൊഴിലാളികളും കൊല്ലപ്പെട്ടു

ശ്രീനഗർ:: ജമ്മു കശ്മീരിലുണ്ടായ ഭീകരാക്രണത്തിൽ ഡോക്ടറടക്കം ആറു പേര്‍ കൊല്ലപ്പെട്ടു. മരിച്ച അഞ്ചുപേര്‍ അതിഥി തൊഴിലാളികളാണ്. സോനംമാര്‍ഗിലെ തുരങ്ക പാത നിര്‍മ്മാണത്തിനായി കൊണ്ടുവന്ന തൊഴിലാളികളെയാണ് ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. ഭീകരരുടെ വെടിയേറ്റ് എത്രപേര്‍ക്ക്...

പിപി ദിവ്യയുടെ വിധി ദിനം ? അറസ്റ്റ് ഒഴിവാക്കാനുള്ള മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും

കണ്ണൂര്‍: എ ഡി എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് സാധ്യത ഒഴിവാക്കാനായി പ്രതിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസി‍ഡന്റ് പിപി ദിവ്യ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന്...

ആൻഡമാനിൽ ഇന്ന് ന്യൂനമർദ്ദം പിന്നാലെ ‘ദന’ ചുഴലിക്കാറ്റ്; കേരളത്തിൽ മഴ തുടരും

തിരുവനന്തപുരം: മധ്യ കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിൽ സീസണിലെ ആദ്യ ചുഴലിക്കാറ്റ് രൂപപ്പെടുന്നു. 'ദന' എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റാണ് ഭീഷണിയുയർത്തുന്നത്. ആന്‍ഡമാൻ കടലിന് മുകളിൽ ഇന്ന് രൂപപ്പെടുന്ന ന്യൂനമര്‍ദമാണ് പിന്നീട് ചുഴലിക്കാറ്റായി മാറുകയെന്ന് കാലാവസ്ഥ...

Popular this week