31.9 C
Kottayam
Monday, October 21, 2024

ഡൽഹിയിൽ സ്‌കൂളിന് സമീപത്ത് സ്‌ഫോടനം ; പൊട്ടിത്തെറിച്ചത് നാടൻ ബോംബെന്ന് സംശയം

Must read

ന്യൂഡൽഹി ; ഡൽഹി സിആർപിഎഫ് സ്‌കൂളിന് സമീപം ഉണ്ടായ സ്‌ഫോടനത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. നാടൻ ബോംബാണ് പൊട്ടിത്തെറിച്ചത് എന്നാണ് അധികൃതർ പറയുന്നത്. ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുകയാണ്. സംഭവസ്ഥലത്ത് നിന്ന് വെളുത്ത പൊടി കണ്ടെത്തിയിട്ടുണ്ട്.

സ്‌ഫോടനം മൂലം 3 മീറ്റർ ചുറ്റളവിൽ പ്രകമ്പനം ഉണ്ടായി. കടയുടെ മുന്നിലുണ്ടായ ചില്ല് പൊട്ടിത്തെറിച്ചു. സ്ഫോടനത്തിന് പിന്നിൽ തീവ്രവാദ ബന്ധമുണ്ടോയെന്ന് പരിശോധിക്കാൻ എൻഐഎ ഉദ്യോഗസ്ഥരുടെ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. രോഹിണി ജില്ലയിലെ പ്രസാന്ത് വിഹാറിലുള്ള സിആർപിഎഫ് സ്‌കൂളിന്റെ സമീപത്താണ് പൊട്ടിത്തെറി ഉണ്ടായത്.

രാവിലെ 7.50 നാണ് സംഭവം. സ്‌കൂൾ കെട്ടിടത്തോട് ചേർന്ന് നിൽക്കുന്ന മേഖലയിൽ നിന്ന് വലിയ പുക ഉയരുകയായിരുന്നു. വലിയ ശബ്ദം കേട്ടു എന്നാണ് സമീപവാസികൾ പറയുന്നത്. ആർക്കും പരിക്കില്ലെന്നാണ് വിവരം. സിലിണ്ടർ പൊട്ടിത്തെറിച്ച് വലിയ ശബ്ദം ഉണ്ടായതായിരിക്കാം എന്നായിരുന്നു പ്രാഥമിക വിവരം. എന്നാൽ പരിശോധനയിൽ സിലിണ്ടർ ഒന്നും കണ്ടെത്തിയിട്ടില്ല. കൂടുതൽ വിവരങ്ങൾക്കായി അന്വേഷിച്ചു വരികയാണ് എന്ന് പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സിപിഎം നേതാവ് കെ.ജെ ജേക്കബ് അന്തരിച്ചു

കൊച്ചി: മുതിർന്ന സി പി എം നേതാവും എറണാകുളം ജില്ലാ കമ്മിറ്റി അം​ഗവുമായ കെ ജെ ജേക്കബ് (77) അന്തരിച്ചു. സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ബാംബു കോര്‍പ്പറേഷന്‍ മുന്‍...

ജമ്മു കശ്മീർ ഭീകരാക്രമണം; ഉത്തരവാദിത്വം ഏറ്റെടുത്ത് ലഷ്‌കർ ഭീകരർ

ശ്രീനഗർ: ജമ്മു കശ്മീരിലെ ഗന്ദർബാൽ ജില്ലയിൽ നിർമ്മാണ സൈറ്റിൽ നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പാകിസ്താൻ ആസ്ഥാനമായ ലഷ്‌കർ ഇ-ത്വയ്ബയുടെ ശാഖയായ റെസിഡൻസ് ഫ്രണ്ട്. ടിആർഎഫ് മേധാവി ഷെയ്ഖ് സജ്ജാദ് ഗുൽ ആണ്...

മട്ടാഞ്ചേരി സിനഗോഗ് ഡ്രോൺ ഉപയോഗിച്ച് പകര്‍ത്തി; രണ്ട് പേര്‍ അറസ്റ്റിൽ

കൊച്ചി: നിരോധിത മേഖലയായ മട്ടാഞ്ചേരി സിനഗോഗ് ഡ്രോൺ ഉപയോഗിച്ച് അനധികൃതമായി ചിത്രീകരിച്ച രണ്ട് പേര്‍ അറസ്റ്റിൽ. കാക്കനാട് പടമുഗളിൽ താമസിക്കുന്ന ഉണ്ണികൃഷ്ണൻ (48), കിഴക്കമ്പലം സ്വദേശി ജിതിൻ രാജേന്ദ്രൻ (34) എന്നിവരാണ് മട്ടാ‌ഞ്ചേരി...

ജമ്മു കശ്മീർ ഭീകരാക്രണം; കൊല്ലപ്പെട്ടവരുടെ എണ്ണം 7 ആയി, ബാരാമുള്ളയിൽ ഒരു ഭീകരനെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലുണ്ടായ ഭീകരാക്രണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി. മരിച്ച അഞ്ചുപേര്‍ അതിഥി തൊഴിലാളികളാണ്. സോനംമാര്‍ഗിലെ തുരങ്ക പാത നിര്‍മ്മാണത്തിനായി കൊണ്ടുവന്ന തൊഴിലാളികളെയാണ് ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. ഭീകരര്‍ക്കായി സുരക്ഷാ സേന തെരച്ചിൽ...

വമ്പൻ ട്വിസ്റ്റ്, ഒടുവിൽ വാദി പ്രതിയായി കാറിൽ നിന്ന് 25 ലക്ഷം കവര്‍ന്ന കേസിൽ വഴിത്തിരിവ്, പൊളിഞ്ഞടുങ്ങിയത് വൻ നാടകം

കോഴിക്കോട്: എലത്തൂർ കാട്ടിൽപ്പീടികയിൽ എടിഎമ്മിൽ നിറക്കാൻ കൊണ്ടുപോയ 25 ലക്ഷം രൂപ കവർന്നെന്ന പരാതിയിൽ വമ്പൻ ട്വിസ്റ്റ്. തുടക്കത്തിൽ തന്നെ പരാതി സംബന്ധിച്ച് സംശയങ്ങളുണ്ടായിരുന്ന പൊലീസ്, സംഭവത്തിന് പിന്നിലുള്ള വലിയ നാടകമാണ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്....

Popular this week