30.9 C
Kottayam
Friday, October 18, 2024

ഒരു കൊടിയുടെയും സൈബര്‍ പോരാളികളുടെയും സഹായം വേണ്ട; ഫേസ്ബുക്ക് പോസ്റ്റുമായി ഡോ. സൗമ്യ സരിന്‍

Must read

കൊച്ചി: പി സരിന്‍ കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ തനിക്ക് നേരെയുണ്ടായ നെഗറ്റീവ് കമന്റുകളില്‍ മറുപടിയുമായി സരിന്റെ ഭാര്യ ഡോ. സൗമ്യ സരിന്‍. തനിക്ക് ഒരു കൊടിയുടെയും സൈബര്‍ പോരാളികളുടെയും സഹായം വേണ്ടെന്നും ഒരു കാലത്ത് തന്നെ സപ്പോര്‍ട്ട് ചെയ്ത് സംസാരിച്ചിരുന്നവര്‍ ഇന്ന് എതിര്‍പക്ഷത്ത് നിന്ന് ചീത്ത വിളിക്കുന്നുവെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ സൗമ്യ പറയുന്നു. സരിനും താനും രണ്ടു വ്യത്യസ്ത വ്യക്തികള്‍ ആണ്. കാഴ്ചപ്പാടുകളും നിലപാടുകളും ആഗ്രഹങ്ങളും ഒക്കെ വ്യത്യസ്തമായ രണ്ടു പേര്‍. സ്ത്രീകളെ വെറും ഭാര്യമാര്‍ മാത്രമായി കാണുന്ന ബഹുഭൂരിപക്ഷത്തിന് അത് മനസ്സിലാവില്ല എന്നും തനിക്കറിയാമെന്ന് സൗമ്യ കുറിപ്പില്‍ പറയുന്നു. ഭാര്യമാരുടെ മേല്‍ ഭര്‍ത്താക്കന്മാരുടെ ലേബല്‍ പതിപ്പിക്കപ്പെടുന്നത് ഈ സമൂഹത്തില്‍ സ്വാഭാവികമാണെന്നും സൗമ്യ കൂട്ടിച്ചേര്‍ത്തു.

ഞങ്ങള്‍ ഡോക്ടര്‍മാര്‍ ഈ കോട്ട് ഇടുന്നത് ഒരു സംരക്ഷണത്തിനാണ്. അതായത് പുറത്തു നിന്നുള്ള അണുക്കള്‍ നമ്മുടെ ശരീരത്തിലേക്ക് കയറുന്നത് തടയാനുള്ള ഒരു കവചം. ഇങ്ങനെ ഒരു കവചം ഞാനും എനിക്ക് ചുറ്റും തീര്‍ത്തിട്ടുണ്ട്. പുറത്തു നിന്നുള്ള പുച്ഛവും പരിഹാസവും കുത്തുവാക്കുകളും തെറിവിളികളും ഒന്നും ഉള്ളിലേക്ക് കയറാതിരിക്കാന്‍ ??. അങ്ങിനെ ഒരു കവചം കുറെ കാലം കൊണ്ട് മനഃപൂര്‍വം തന്നെ ഉണ്ടാക്കി എടുത്തതാണ്. പ്രത്യേകിച്ച് രണ്ടു കാരണങ്ങള്‍ കൊണ്ട്.

ഞാന്‍ നിങ്ങളോട് എപ്പോഴാണ് രാഷ്ട്രീയം പറഞ്ഞത്? എന്റെ രാഷ്ട്രീയ നിലപാടുകള്‍ എന്താണെന്നു എപ്പോഴെങ്കിലും ഞാന്‍ ചര്‍ച്ച ചെയ്തിട്ടുണ്ടോ? ഇല്ലാ. കാരണം എന്റെ വഴി രാഷ്ട്രീയമല്ല. ഞാന്‍ സമൂഹത്തില്‍ എന്റെ റോള്‍ എന്താണെന്നു കൃത്യമായി മനസ്സിലാക്കി അത് ചെയ്തു മുന്നോട്ട് പോകുന്ന ഒരാള്‍ ആണ്. വ്യക്തിപരമായി എനിക്കും മകള്‍ക്കും എതിരെ അധിക്ഷേപങ്ങള്‍ വന്നപ്പോള്‍ പ്രതികരിച്ചിട്ടുണ്ട്. അപ്പോഴും ഞാന്‍ വ്യക്തമായി പറഞ്ഞത് ഒന്ന് മാത്രം. എന്റെ ആത്മാഭിമാനവും നിലപാടുകളും സംരക്ഷിക്കാനുള്ള ആര്‍ജവം എനിക്ക് തനിച്ചുണ്ട്. എനിക്ക് ഒരു കൊടിയുടെയും സൈബര്‍ പോരാളികളുടെയും സഹായം വേണ്ട.

ഒരു കാലത്ത് എന്നേ സപ്പോര്‍ട്ട് ചെയ്ത് സംസാരിച്ചിരുന്നവര്‍ ഇന്ന് എതിര്‍പക്ഷത് നിന്നും ചീത്ത വിളിക്കുന്നു. തിരിച്ചും. ഇതൊക്കെ ഞാന്‍ ആ സ്പിരിറ്റില്‍ മാത്രമേ കാണുന്നുള്ളൂ. കാരണം നിങ്ങള്‍ ആരും എന്നേ ' സൗമ്യ ' ആയി കണ്ടു ഞാന്‍ എന്താണെന്നു മനസ്സിലാക്കി സ്‌നേഹിച്ചവരല്ല. അതുകൊണ്ട് തന്നെ അതിനൊക്കെ അത്ര ആയുസ്സ് മാത്രമേ ഉണ്ടാകൂ എന്ന തിരിച്ചറിവ് എനിക്കുണ്ട്. അതുകൊണ്ട് തന്നെ തന്ന സ്‌നേഹത്തിലും ഇപ്പോഴത്തെ വെറുപ്പിലും ഒന്നും ഞാന്‍ പതറില്ല.

ഞാന്‍, ഡോ. സൗമ്യ സരിന്‍, ഈ പേര് ഈ സമൂഹത്തില്‍ കുറച്ചു പേര്‍ക്കെങ്കിലും അറിയുമെങ്കില്‍ അതിനു പുറകില്‍ എന്റെ വിയര്‍പ്പാണ്. എന്റെ അധ്വാനമാണ്. എന്റെ മേല്‍വിലാസം ഞാന്‍ ഉണ്ടാക്കിയതാണ്. ഒരു ഡോക്ടര്‍ എന്ന നിലയില്‍ എന്നാല്‍ കഴിയുന്ന വിധം ആളുകളിലേക്ക് ഇറങ്ങി ചെല്ലാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. ഈ പേജു പോലും അതിനു വേണ്ടി മാത്രമേ ഉപയോഗിച്ചിട്ടുള്ളു. ഇന്ന് കുഞ്ഞു കുട്ടികളുടെ സൗജന്യ ഹൃദയ ശാസ്ത്രക്രിയയെ കുറിച്ച് ഇട്ട പോസ്റ്റിന്റെ താഴെ വന്നു പോലും വെറുപ്പ് വിളമ്പുന്ന ആളുകള്‍ക്ക് ഞാന്‍ പറയുന്നത് എത്ര മനസ്സിലാവും എന്നെനിക്കറിയില്ല. എങ്കിലും പറയുകയാണ്. എന്റെ മേലുള്ള ഈ വെള്ള കോട്ട്, അത് അധ്വാനത്തിന്റെ വെളുപ്പാണ്. അതില്‍ ചെളി പറ്റിക്കാന്‍ ഉള്ള കെല്‍പ് തത്കാലം എന്റെ കമ്മെന്റ് ബോക്‌സിനില്ല!

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Gold Price Today:സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്;എട്ട് ദിവസത്തിനിടെ വര്‍ധിച്ചത് 1720 രൂപ

തിരുവനന്തപുരം:സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്. വെള്ളിയാഴ്ച രേഖപ്പെടുത്തിയത് സമീപ കാലത്തെ ഏറ്റവും വലിയ വര്‍ധന. പവന്റെ വില 640 രൂപ ഉയര്‍ന്ന് 57,920 രൂപയായി. 80 രൂപ കൂടി വര്‍ധിച്ചാല്‍ 58,000...

പാലക്കാട് സരിൻ എൽഡിഎഫ് സ്ഥാനാർത്ഥി; സിപിഎം ചിഹ്നത്തിൽ തന്നെ മത്സരിക്കും, ജില്ലാ സെക്രട്ടറിയേറ്റ് അംഗീകാരം

പാലക്കാട്: സീറ്റ് നിക്ഷേപിച്ചതിനെ തുടർന്ന് കോൺഗ്രസ് വിട്ട ഡോക്ടർ പി സരിൻ പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥിയാകും. പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് സരിൻ്റെ പേര് ഏകകണ്ഠമായി അംഗീകരിച്ചു. പാര്‍ട്ടി ചിഹ്നത്തിലായിരിക്കും സരിന്‍ മത്സരിക്കുക. സരിൻ മികച്ച സ്ഥാനാർത്ഥി...

കൊൽക്കത്തയിലെ ഇഎസ്ഐ ആശുപത്രിയിൽ വൻതീപിടിത്തം; ഐസിയുവിലെ രോഗി മരിച്ചു, 80 പേരെ രക്ഷപ്പെടുത്തി

കൊൽക്കത്ത: കൊൽക്കത്തയിലെ സർക്കാർ ആശുപത്രിയിൽ വൻ തീപിടിത്തം. ഐസിയുവിലായിരുന്ന രോഗി മരിച്ചു. 80 പേരെ രക്ഷിച്ച് പുറത്തെത്തിച്ചു. ഇഎസ്ഐ ആശുപത്രിയിലുണ്ടായ തീ അണച്ചത് 10 ഫയർ എഞ്ചിനുകള്‍ എത്തിയാണ്. ഇന്ന് പുലർച്ചെയാണ് സംഭവം. ഒരു...

പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി സരിൻ തന്നെ,പാർട്ടി തീരുമാനം അറിയിച്ചു, സി.പി.എം നേതാവ് സരിൻ്റെ വീട്ടിലെത്തി

പാലക്കാട്: പാലക്കാട്ട് ഡോ. പി സരിൻ തന്നെ എൽഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥിയാകും. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം നിധിൻ കണിച്ചേരി പി സരിന്‍റെ വീട്ടിലെത്തി. സരിനുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് നിധിൻ കണിച്ചേരി മടങ്ങിയത്....

ആലുവയിൽ ജിം ട്രെയിനർ മരിച്ച നിലയിൽ, അന്വേഷണം ഊർജ്ജിതം

ആലുവ : ആലുവക്കടുത്ത് ചുണങ്ങംവേലിയിൽ ജിം ട്രെയിനറെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശിയായ സാബിത്തിനെയാണ് വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമെന്നാണ് സംശയം.  ചുണ്ടിയിൽ ജിമ്മിൽ ട്രെയിനർ ആണ്...

Popular this week