തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്നു. ഇന്ന് പവന് 360 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണിവില 57,120 രൂപയാണ്. ഗ്രാമിന് 45 കൂടി 7140 രൂപയായി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ പത്ത് ഗ്രാം സ്വർണത്തിന്റെ വില 76,385 രൂപയാണ്.ഇന്നലെ പവന് 200 രൂപ കുറഞ്ഞിരുന്നു.
അന്താരാഷ്ട്ര വില 2700 ഡോളർ കടന്നതോടെയാണ് സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയർന്നത്. ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് ഇന്ന് 84.04 ആണ്. 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 79 ലക്ഷം രൂപ കടന്നു.സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ്ണനിക്ഷേപം കൂടുന്നതാണ് വില ഉയരാനുള്ള കാരണങ്ങൾ.
റെക്കോർഡ് വിലയിൽ എത്തിയതോടെ ഇന്ന് ഒരു പവന് സ്വർണം വാങ്ങാൻ ഏറ്റവും കുറഞ്ഞ പണിക്കൂലിയായ അഞ്ചു ശതമാനവും,മൂന്നു ശതമാനം ജിഎസ്ടിയും, എച്ച് യു ഐഡി ചാർജുകളും ചേർത്താൽ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 62000 രൂപ നൽകേണ്ടി വരും.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 45 രൂപ ഉയർന്നു. ഇന്നത്തെ വില 7140 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5900 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 98 രൂപയാണ്
നാല് വർഷത്തിന് ശേഷം യുഎസ് ഫെഡറൽ റിസർവ് അരശതമാനം പലിശ നിരക്ക് കുറച്ചതാണ് വിപണിയിൽ പ്രതിഫലിച്ചത്.യുക്രൈൻ യുദ്ധം ആരംഭിച്ചത് മുതൽ ആഗോളവിപണിയുടെ ചുവട് പിടിച്ചാണ് സ്വർണ വില റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നത്. യുഎസ് തിരഞ്ഞെടുപ്പ് ഫലവും സ്വർണവിലയെ ബാധിച്ചേക്കാമെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.
ഈ മാസം നാലിന് ആണ് സ്വർണവില 56,960 രൂപയായി ഉയർന്ന് പുതിയ റെക്കോർഡ് കുറിച്ചത്. തുടർന്ന് ദിവസങ്ങളുടെ വ്യത്യാസത്തിൽ വില 56,200 രൂപ വരെയായി താഴ്ന്നു. എന്നാൽ ഇന്ന് വീണ്ടും വില വർദ്ധിക്കുകയായിരുന്നു. ഈ വർഷം അവസാനത്തോടെ സ്വർണവില പുതിയ റെക്കോർഡിലേക്കെത്തുമെന്നാണ് റിപ്പോർട്ടുകൾ. ഡിസംബറോടെ സ്വർണം ഗ്രാമിന് 7550 മുതൽ 8000 രൂപ വരെ വിലയെത്തുമെന്നാണ് കണക്കുകൂട്ടൽ. ഇതുവരെയുള്ള കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സ്വർണ വിലയിൽ ഈ വർഷം 29 ശതമാനത്തിന്റെ വർധനയുണ്ടായിട്ടുണ്ട്.
ഒക്ടോബറിലെ സ്വർണ വില ഒറ്റ നോട്ടത്തിൽ
ഒക്ടോബർ 1 : ഒരു പവൻ സ്വർണത്തിന്റെ വില 240 രൂപ കുറഞ്ഞു. വിപണിയിലെ വില 56,400 രൂപ
ഒക്ടോബർ 2 : ഒരു പവൻ സ്വർണത്തിന്റെ വില 400 രൂപ ഉയർന്നു. വിപണിയിലെ വില 56,800 രൂപ
ഒക്ടോബർ 3 : ഒരു പവൻ സ്വർണത്തിന്റെ വില 80 രൂപ ഉയർന്നു. വിപണിയിലെ വില 56,880 രൂപ
ഒക്ടോബർ 4 : ഒരു പവൻ സ്വർണത്തിന്റെ വില 80 രൂപ ഉയർന്നു. വിപണിയിലെ വില 56,960 രൂപ
ഒക്ടോബർ 5 : സ്വർണ വിലയിൽ മാറ്റമില്ല. വിപണിയിലെ വില 56,960 രൂപ
ഒക്ടോബർ 6 : സ്വർണ വിലയിൽ മാറ്റമില്ല. വിപണിയിലെ വില 56,960 രൂപ
ഒക്ടോബർ 7 : ഒരു പവൻ സ്വർണത്തിന്റെ വില 160 രൂപ കുറഞ്ഞു. വിപണിയിലെ വില 56,800 രൂപ
ഒക്ടോബർ 8 : സ്വർണ വിലയിൽ മാറ്റമില്ല വിപണിയിലെ വില 56,800 രൂപ
ഒക്ടോബർ 9 : ഒരു പവൻ സ്വർണത്തിന്റെ വില 560 രൂപ കുറഞ്ഞു. വിപണിയിലെ വില 56,240 രൂപ
ഒക്ടോബർ 10 : ഒരു പവൻ സ്വർണത്തിന്റെ വില 40 രൂപ കുറഞ്ഞു. വിപണിയിലെ വില 56,200 രൂപ
ഒക്ടോബർ 11 : ഒരു പവൻ സ്വർണത്തിന്റെ വില 560 രൂപ ഉയർന്നു. വിപണിയിലെ വില 56,760 രൂപ
ഒക്ടോബർ 12 : ഒരു പവൻ സ്വർണത്തിന്റെ വില 200 രൂപ ഉയർന്നു. വിപണിയിലെ വില 56,960 രൂപ
ഒക്ടോബർ 13: സ്വർണവിലയിൽ മാറ്റമില്ല. വിപണിയിലെ വില 56,960 രൂപ
ഒക്ടോബർ 14: സ്വർണവിലയിൽ മാറ്റമില്ല. വിപണിയിലെ വില 56,960 രൂപ
ഒക്ടോബർ 15: ഒരു പവൻ സ്വർണത്തിന്റെ വില 200 രൂപ കുറഞ്ഞു. വിപണിയിലെ വില 56,760 രൂപ
ഒക്ടോബർ 16: ഒരു പവൻ സ്വർണത്തിന്റെ വില 360 രൂപ ഉയർന്നു. വിപണിയിലെ വില 57,120 രൂപ