29 C
Kottayam
Saturday, October 19, 2024

ചീഫ് സെക്രട്ടറി മകളുടെ കല്യാണത്തിരക്കിൽ,സത്യവാങ്മൂലം ഫയൽ ചെയ്യാൻ സമയം വേണം; സുപ്രീംകോടതിയില്‍ ആവശ്യവുമായി കേന്ദ്രം

Must read

തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ ഏലം കുത്തകപാട്ട ഭൂമി കേസിലെ സത്യവാങ്മൂലം ഫയൽ ചെയ്യാൻ കൂടുതൽ സമയം തേടി കേരളം.സംസ്ഥാന ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ മകളുടെ കല്യാണ തിരക്കിലായതിനാലാണ് സത്യവാങ്മൂലം വൈകുന്നത്രേ. സുപ്രീംകോടതിയിൽ ഫയൽ ചെയ്ത അപേക്ഷയിൽ ആണ് സത്യവാങ്മൂലം ഫയൽ ചെയ്യാത്തതിന് കാരണമായി മകളുടെ കല്യാണത്തിരക്ക് ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ച സമയത്ത് ഡോ. വി വേണു ആയിരുന്നു കേരളത്തിന്റെ ചീഫ് സെക്രട്ടറി. എന്നാൽ അദ്ദേഹം വിരമിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യ ശാരദ മുരളീധരൻ കേരളത്തിന്റെ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു. സെപ്റ്റംബർ 20 ന് ചെന്നൈയിൽ വച്ച് വേണുവിന്റെയും ശാരദ മുരളീധരന്റെയും മകളുടെ വിവാഹം ആയിരുന്നു.

വിവാഹവുമായി ബന്ധപ്പെട്ട തിരക്കിൽ ആയതിനാൽ ബൃഹത്തായ രേഖകൾ പരിശോധിച്ച് സത്യവാങ്മൂലം ഫയൽ ചെയ്യാൻ ചീഫ് സെക്രട്ടറിക്ക് സാധിച്ചില്ല എന്നാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. സത്യവാങ്മൂലം ഫയൽ ചെയ്യാൻ മൂന്ന് ആഴ്ചത്തെ സമയം അനുവദിക്കണമെന്നും അപേക്ഷയയിൽ കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.

ഏലം കുത്തകപാട്ട ഭൂമി എത്രയാണെന്ന് അറിയിക്കാൻ സംസ്ഥാന സർക്കാരിനോട് വനംപരിസ്ഥി കേസുകൾ പരിഗണിക്കുന്ന ജസ്റ്റിസ് ബിആർ ഗവായ് അദ്ധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചിരുന്നു. ഇതിനായി, എട്ട് ആഴ്ചത്തെ സമയവും കോടതി അനുവദിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ദിവ്യയ്‌ക്കെതിരേ പാർട്ടി നടപടിയില്ല; പ്രസിഡണ്ട് സ്ഥാനത്തുനിന്നും നീക്കിയത് കൃത്യമായ നടപടി:സി.പി.എം

തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി ദിവ്യയ്‌ക്കെതിരേ പാര്‍ട്ടി നടപടി വേണ്ടെന്ന് തീരുമാനിച്ച് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. ഭരണതലത്തില്‍ അന്വേഷണം നടക്കുന്നതിനാല്‍ തല്‍ക്കാലം സംഘടനാ നടപടി...

തിരുവനന്തപുരം പോത്തൻകോട് നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയിൽ

തിരുവനന്തപുരം: പോത്തന്‍കോട് വാവരമ്പലത്ത് നവജാത ശിശുവിന്റെ മൃതദേഹം പുരയിടത്തില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. നേപ്പാള്‍ സ്വദേശി അമൃതയാണ് പൂര്‍ണ വളര്‍ച്ചയെത്താത്ത കുട്ടിയെ പ്രസവശേഷം കുഴിച്ചിട്ടത്. പൂര്‍ണവളര്‍ച്ചയെത്താത്ത പെണ്‍കുട്ടിയുടെ മൃതദേഹമാണ് വെള്ളത്തുണിയില്‍ പൊതിഞ്ഞ നിലയില്‍...

'കണ്ണൂരിൽ പെട്രോൾ പമ്പിന് പിന്നിൽ കോൺഗ്രസ് നേതാവ്'; സംസ്ഥാനത്ത് എൽഡിഎഫ്-യുഡിഎഫ് ഡീലെന്നും കെ.സുരേന്ദ്രൻ

പാലക്കാട്: കേരള രാഷ്രീയത്തിലെ ഗതി മാറ്റത്തിനു തുടക്കം കുറിക്കുന്ന തെരഞ്ഞെടുപ്പാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. എൻ.ഡി.എയുടെ ശരിയായ മൂന്നാം ബദൽ കേരളമാകെ സ്വീകരിക്കപ്പെടും. കോൺഗ്രസിനെ മാഫിയ സംഘം ഹൈജാക്ക്...

ബൈക്ക് നിയന്ത്രണംവിട്ട് ഓട്ടോറിക്ഷയിലിടിച്ച് അപകടം; രണ്ട് യുവാക്കൾ മരിച്ചു

കോട്ടയം: കോരുത്തോട് വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. അമ്പലംകുന്ന് ഭാഗത്ത് വെച്ച് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബൈക്കിൽ യാത്ര ചെയ്ത മടുത്തങ്കില്‍ രാജേഷ്, നടുവിലേതിൽ കിഷോർ എന്നിവരാണ് മരിച്ചത്....

‘അമ്മ’ തകർന്നു ? ഇനി ഒരു സ്ഥാനത്തേക്കും ഇല്ലെന്ന് മോഹൻലാൽ; ഭാരവാഹിത്വം ഏറ്റെടുക്കാതെ യുവതാരങ്ങളും

കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ മുന്നോട്ട് പോക്ക് അനിശ്ചിതത്വത്തിൽ. നിലവിലെ ഭരണസമിതി രാജിവെച്ച് രണ്ടുമാസമാകാറായിട്ടും ജനറൽബോഡി വിളിക്കുകയോ തെരഞ്ഞെടുപ്പ് നടത്തുകയോ ചെയ്തിട്ടില്ല. സിനിമാ മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വന്നപ്പോൾ പ്രതികരണത്തിൽ മുന്നിൽ നിന്ന...

Popular this week