24.7 C
Kottayam
Tuesday, October 15, 2024

തിരുവനന്തപുരത്ത് രാത്രി ജോലി കഴിഞ്ഞ് മടങ്ങുന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം; സംഭവം വീടിന് സമീപം

Must read

തിരുവനന്തപുരം: കിളിമാനൂര്‍ നഗരൂരില്‍ കാല്‍നടയാത്രികയായ യുവതിക്ക് നേരെ രാത്രിയില്‍ ലൈംഗികാതിക്രമം. നഗരൂര്‍ പഞ്ചായത്തിലെ കോട്ടയ്ക്കല്‍ ഗേറ്റുമുക്ക് ജംഗ്ഷന് സമീപം ഞായറാഴ്ച രാത്രി 9.40-നായിരുന്നു സംഭവം. ആറ്റിങ്ങലിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി കഴിഞ്ഞ് തിരികെ വരികയായിരുന്ന നാല്‍പ്പതുകാരിയെ പിറകെ എത്തിയ യുവാവ് കയറിപ്പിടിക്കുകയായിരുന്നു.

വെള്ളംകൊള്ളി ജംഗ്ഷനില്‍ ബസിറങ്ങി വീട്ടിലേക്ക് നടക്കുന്നതിനിടെ വീടിന് 50 മീറ്റര്‍ മാത്രം അകലെവെച്ചായിരുന്നു അതിക്രമം. പ്രതിക്ക് ഏതാണ്ട് 18 വയസ് പ്രായം തോന്നിക്കും. യുവതിയുടെ നിലവിളികേട്ട് പ്രതി ഓടി രക്ഷപ്പെട്ടു.

ഞായറാഴ്ച രാത്രി തന്നെ യുവതി നഗരൂര്‍ പോലീസില്‍ പരാതി നല്‍കി. യുവതിയുടെ മൊഴിയെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോലീസ് ശേഖരിച്ച പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളില്‍ യുവാവ് നടുന്നുവരുന്നതും ഓടിപ്പോകുന്നത് വ്യക്തമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വയനാട്ടിൽ പ്രിയങ്ക തന്നെ, പാലക്കാട്ട് മാങ്കൂട്ടത്തിൽ, ചേലക്കരയിൽ രമ്യ; കോൺഗ്രസ് സ്ഥാനാർഥികളായി

ന്യൂഡൽഹി: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്​സഭാ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര, നിയമസഭാ മണ്ഡലങ്ങളിലെയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. വയനാട് മണ്ഡലത്തിൽ പ്രിയങ്കാ ഗാന്ധിയും പാലക്കാട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിലും,...

കാരണം വ്യക്തമല്ല ; ആര്‍എസ്എസ് നേതാക്കളുമായുള്ള എഡിജിപിയുടെ കൂടിക്കാഴ്ചയിൽ അന്വേഷണ റിപ്പോർട്ട് നിയമസഭയിൽ

തിരുവനന്തപുരം : ആര്‍എസ്എസ് നേതാക്കളുമായി എഡിജിപി അജിത് കുമാർ നടത്തിയ കൂടിക്കാഴ്ചയെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് നിയമസഭയിൽ. സംസ്ഥാന പൊലീസ് മേധാവി നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ചൊവ്വാഴ്ചയാണ് നിയമസഭയില്‍ വെച്ചത്. കൂടിക്കാഴ്ചയുടെ...

‘ആ മലയാള നടിയെ അവർ കൂട്ടബലാൽസംഗത്തിനിരയാക്കി’ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

കൊച്ചി:എൺപതുകളിൽ മലയാള സിനിമയിൽ സൂപ്പർ നായികയായിരുന്ന ഒരു നടിക്കുണ്ടായ ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി സംവിധായകൻ ആലപ്പി അഷറഫ്. മലയാളത്തിലും അന്യഭാഷാചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള നിരവധി ആരാധകരുണ്ടായിരുന്ന ഒരു നടിക്കാണ് അമേരിക്കയിലെ ന്യൂയോർക്കിൽ വച്ച് ഒരു...

എഡിഎം നവീൻ ബാബുവിൽ നിന്ന് ഇന്നലെ വിജിലൻസ് മൊഴിയെടുത്തു; ജീവനൊടുക്കിയത് യാത്രയയപ്പ് യോഗത്തിലെ വേഷത്തിൽ

കണ്ണൂർ: കണ്ണൂരിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ എഡിഎം നവീൻ ബാബുവിൽ നിന്ന് ഇന്നലെ വിജിലൻസ് മൊഴിയെടുത്തതായി വിവരം. കണ്ണൂരിലെ ഓഫീസിലെത്തിയാണ് വിജിലൻസ് ഡിവൈഎസ്പി വിവരങ്ങൾ അന്വേഷിച്ചത്. പെട്രോൾ പമ്പിന് അനുമതി നൽകാൻ കൈക്കൂലി...

കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ നാളെ ബിജെപി ഹർത്താൽ

കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ പ്രതിഷേധിച്ച്  കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ ഹർത്താൽ നടത്തുമെന്ന് ബിജെപി അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് കണ്ണൂർ കോർപ്പറേഷൻ...

Popular this week