24 C
Kottayam
Monday, October 14, 2024

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡ് പരിശോധിച്ചതിനെതിരായ അതിജീവിതയുടെ ഹര്‍ജി തള്ളി

Must read

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് അനുവാദമില്ലാതെ തുറന്ന്  പരിശോധിച്ചതിനെതിരെ അതിജീവിത നൽകിയ ഉപഹർജി കോടതി തള്ളി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജ‍ഡ്ജി നടത്തിയ വസ്തുതാന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്നും ഹൈക്കോടതി മേൽനോട്ടത്തിൽ പുനരന്വേഷണം വേണമെന്നുമായിരുന്നു അതിജീവിതയുടെ ആവശ്യം. നിയമപരമായി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജഡ്ജി സിഎസ് ഡയസ് വിധി പറഞ്ഞത്. മുൻപ് തീർപ്പാക്കിയ ഹർജിയിൽ പുതിയ ആവശ്യങ്ങൾ ഉന്നയിക്കാൻ ആവില്ലെന്നും ഇതുമായി ബന്ധപ്പെട്ട  ഹർജി നിയമപരമായി നില നിലനിൽക്കില്ലെന്നുമാണ് ജസ്റ്റിസ്‌ സി എസ് ഡയസ് ചൂണ്ടിക്കാട്ടിയത്. പരാതിക്കാരിക്ക് നിയമപരമായ മറ്റു മാർഗങ്ങൾ തേടാം എന്നും ജസ്റ്റിസ് വ്യക്തമാക്കി. 

വിചാരണ കോടതി നടത്തിയ അന്വേഷണം ശരിയായ രീതിയിലല്ലെന്ന് ചൂണ്ടികാട്ടിയാണ് അതിജീവിത ഹർജി നൽകിയത്.  പ്രിൻസിപ്പൽ സെഷൻസ് ജ‍ഡ്ജി തന്റെ സഹപ്രവർത്തകരെ സംരക്ഷിക്കുന്ന റിപ്പോർട്ടാണ് നൽകിയതെന്നാണ് അതിജീവിതയുന്നയിക്കുന്ന വാദം. സിംഗിൾ ബെഞ്ച് വിധിക്കെതിരെ അതിജീവിത അപ്പീൽ നൽകും. 

ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് ചോർന്നെന്ന ആരോപണത്തിൽ നേരത്തെ ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. അതിജീവിതയുടെ ആരോപണം ശരിവെക്കുന്ന കണ്ടെത്തലുകളാണ് റിപ്പോർട്ടിലുണ്ടായിരുന്നത്. വിചാരണക്കോടതിയുടേതടക്കം മൂന്ന് കോടതികളുടെ പരിഗണനയിലിരിക്കെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് തുറന്ന് പരിശോധിച്ചെന്നായിരുന്നു ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജ‍ഡ്ജിയുടെ അന്വേഷണ റിപ്പോർട്ട്. അങ്കമാലി മജിസ്ട്രേറ്റ് ലീന, ജില്ലാ സെഷൻസ് കോടതിയിലെ ക്ലർക്ക് മഹേഷ്, വിചാരണ കോടതിയിലെ ശിരസ്തദാർ താജുദ്ദീൻ, എന്നിവരാണ് മെമ്മറി കാർഡ് പരിശോധിച്ചതെന്നാണ് കണ്ടെത്തൽ. 

2018 ൽ മെമ്മറി കാർഡ് അങ്കമാലി മജിസ്ട്രേറ്റിന്റെ സ്വകാര്യ കസ്റ്റഡിയിലാണ് സൂക്ഷിച്ചത്. അങ്ങനെ സൂക്ഷിക്കാമെന്ന ധാരണയിലാണ് അത് ചെയ്തതെന്നാണ് മൊഴി. ഇവിടെ വെച്ചാണ് അങ്കമാലി മജിസ്ട്രേറ്റ് ലീന മെമ്മറി കാർഡ് തുറന്ന് പരിശോധിച്ചത്.  2018 ഡിസംബർ 13 ന് ജില്ലാ ജ‍ഡ്ജിയുടെ പിഎ മഹേഷ് തന്‍റെ  ഫോണിൽ മെമ്മറി കാർഡ് പരിശോധിച്ചു. രാത്രി 10.52 ന് നടന്ന പരിശോധന ജഡ്ജിയുടെ നിർദ്ദേശ പ്രകാരമാണെന്നാണ് മൊഴി. എന്നാൽ ജ‍ഡ്ജി ഇത്തരം ആവശ്യം നിർദ്ദേശിച്ചോ എന്ന് അന്വേഷണ റിപ്പോർട്ടിന്‍റെ ഭാഗമായി പരിശോധിച്ചില്ല. കൂടാതെ 2021 ജൂലൈ 19 ന് വിചാരണ കോടതി ശിരസ്തദാർ താജുദ്ദീൻ മെമ്മറി കാർഡ് പരിശോധിച്ചു. തന്റെ വിവോ ഫോണിൽ ഇട്ടാണ് പരിശോധിച്ചത്. ഈ ഫോൺ 2022 ഫെബ്രുവരിയിലെ യാത്രക്കിടയിൽ നഷ്ടമായെന്നും മൊഴി നൽകി. അനധികൃത പരിശോധനകളെക്കുറിച്ച് റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും ഇവരുടെ ഫോണുകൾ കസ്റ്റഡിയിലെടുക്കുകയോ നടപടികൾക്ക് നിർദ്ദേശിക്കുകയോ ചെയ്തിട്ടില്ല. ഈ സഹാചര്യത്തിലാണ് അതിജീവിത വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.   

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അച്ഛനൊപ്പം കാറിൽ ഉണ്ടായിരുന്ന യുവതിയാര്‌? പ്രതികരിച്ച് ബൈജുവിന്റെ മകൾ ഐശ്വര്യ

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ നടൻ ബൈജു സന്തോഷിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ കടുക്കുകയാണ്. ഇപ്പോഴിതാ അപകടവാർത്തയിൽ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ബൈജു സന്തോഷിന്റെ മകൾ ഐശ്വര്യ. ബൈജുവിനെ കുറിച്ചുള്ള അപകടവാർത്തയിൽ തന്റെ...

സുരക്ഷയ്ക്കായി വീട്ടില്‍ ഒളിക്യാമറ സ്ഥാപിച്ചു; വീഡിയോ കണ്ട ഭര്‍ത്താവ് വിവാഹമോചനത്തിന്‌ അപേക്ഷിച്ചു

ന്യൂയോര്‍ക്ക്‌:വീട്ടുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നത് ഇന്നൊരു പതിവാണ്. വര്‍ദ്ധിച്ച് വരുന്ന മോഷണങ്ങളും വീട് കയറിയുള്ള ആക്രമണങ്ങള്‍ക്കും തുമ്പുണ്ടാക്കാന്‍ ഇവ ഏറെ സഹായിക്കുന്നു. ഇത്തരത്തില്‍ സുരക്ഷയ്ക്കായി വീട്ടിലെ ലിവിംഗ് റൂമില്‍ ഭര്‍ത്താവ് വച്ച ഒളിക്യാമറയില്‍...

ക്രമസമാധാന പാലനം; കേരള പൊലീസിന് ലഭിച്ചത് 23 പുരസ്കാരങ്ങൾ, കേന്ദ്രത്തിന്‍റെ ഫുൾമാര്‍ക്കെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിവാദങ്ങൾക്കിടയിലും ക്രമസമാധാന പാലനത്തിലെ വീഴ്ചകളിൽ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകൾ പരസ്പരം പഴിചാരുമ്പോഴും കേരള പൊലീസിന് കേന്ദ്രം നൽകുന്നത് ഫുൾമാര്‍ക്ക്. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 23 കേന്ദ്ര പുരസ്കാരങ്ങളാണ് കേരളാ പൊലീസിനെ തേടിയെത്തിയത്....

മലപ്പുറത്ത് ബസും ബൈക്കും കൂട്ടിയിച്ച് അപകടം;വിദ്യാർത്ഥി മരിച്ചു

മലപ്പുറം: മലപ്പുറം വള്ളുവമ്പ്രം അത്താണിക്കലിൽ ബസും ബൈക്കും കൂട്ടിയിച്ച് വിദ്യാർത്ഥി മരിച്ചു. ബൈക്ക് യാത്രികനായ പറമ്പിൽപീടിക സ്വദേശി വരിച്ചാലിൽ വീട്ടിൽ സി.മുഹമ്മദ് ഹാഷിർ ആണ് മരിച്ചത്. 19 വയസായിരുന്നു. മേൽമുറി മഅ്ദിൻ പോളി...

മുൻ ഭാര്യയുടെ പരാതി; ബാലയ്ക്ക് നിബന്ധനകളോടെ ജാമ്യം, കേസ് കെട്ടിച്ചമച്ചതെന്ന് നടന്‍

കൊച്ചി: മുൻ ഭാര്യ നൽകിയ പരാതിയിൽ നടൻ ബാലയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. നിബന്ധനകളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ഭാര്യക്കും മകൾക്കും എതിരായ പ്രചരണങ്ങൾ നടത്തരുത്, കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാധ്യമങ്ങളുമായി സംസാരിക്കരുത് എന്നിവയാണ് പ്രധാന ജാമ്യ...

Popular this week