23.5 C
Kottayam
Sunday, October 13, 2024

മരണമാസ് സഞ്ജു! ഒരോവറില്‍ അഞ്ച് സിക്‌സുകളുമായി മല്ലു ബോയി; റിഷാദ് ഹുസൈന്‍ എയറിൽ

Must read

ഹൈദരാബാദ്: ഹൈദരാബാദ്, രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ക്ലാസും മാസും ചേര്‍ന്നതായിരുന്നു മലയാളി താരം സഞ്ജു സാംസണിന്റെ ഇന്നിംഗ്‌സ്. ബംഗ്ലാദേശിനെതിരെ മൂന്നാം ടി20യില്‍ 47 പന്തുകള്‍ മാത്രം നേരിട്ട സഞ്ജു 111 റണ്‍സാണ് അടിച്ചെടുത്തത്. എട്ട് സിക്‌സും 11 ഫോറും ഇന്നിംഗ്‌സില്‍ ഉള്‍പ്പെടുന്നു. സഞ്ജുവിനൊപ്പം സൂര്യുകുമാര്‍ യാദവ് (35 പന്തില്‍ 75), ഹാര്‍ദിക് പാണ്ഡ്യ (18 പന്തില്‍ 47), റിയാന്‍ പരാഗ് (13 പന്തില്‍ 34) എന്നിവര്‍ കൂടി തിളങ്ങിയപ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. ഐസിസി മുഴുവന്‍ മെമ്പര്‍ഷിപ്പുള്ള രാജ്യങ്ങളെ മാത്രം പരിഗണിച്ചാല്‍ ടി20 ക്രിക്കറ്റിലെ ഉയര്‍ന്ന ടീം സ്‌കോറാണിത്.

ബംഗ്ലാദേശിനെതിരെ പേസ്-സ്പിന്‍ ഭേദമില്ലാതെയാണ് സഞ്ജു ആധിപത്യം സ്ഥാപിച്ചത്. എല്ലാ ഷോട്ടുകളും ഒന്നിനൊന്ന് മെച്ചം. ഇതില്‍ എടുത്തുപറയേണ്ടത് റിഷാദ് ഹുസൈന്റെ ഒരോവറില്‍ നേടിയ അഞ്ച് സിക്‌സുകളാണ്. ആ വീഡിയോ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്.

https://x.com/RCBTweets/status/1845115939576221981?t=G1OW9FQ6ADrzlOIoYyukOQ&s=19

അത്ര നല്ലതായിരുന്നില്ല ഇന്ത്യയുടെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ 23 റണ്‍സ് മാത്രമുള്ളപ്പോള്‍ അഭിഷേക് ശര്‍മയുടെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. തന്‍സിം ഹസന്‍ സാക്കിബിനായിരുന്നു വിക്കറ്റ്. പിന്നീടായിരുന്നു സഞ്ജുവിന്റെ താണ്ഡവം. റിഷാദ് ഹുസൈന്റെ ഒരോവറില്‍ അഞ്ച് സിക്‌സുകളാണ് സഞ്ജു പായിച്ചത്. സൂര്യക്കൊപ്പം 173 ചേര്‍ക്കാന്‍ സഞ്ജുവിന് സാധിച്ചു. എട്ട് സിക്‌സും 11 ഫോറും നേടിയ സഞ്ജു മുസ്തഫിസുറിന് വിക്കറ്റ് നല്‍കിയാണ് മടങ്ങുന്നത്. വൈകാതെ സൂര്യയും പവലിയനില്‍ തിരിച്ചെത്തി. അഞ്ച് സിക്‌സും എട്ട് ഫോറും സൂര്യ നേടി.

തുടര്‍ന്ന് റിയാന്‍ പരാഗ് (13 പന്തില്‍ 34) – ഹാര്‍ദിക് പാണ്ഡ്യ (18 പന്തില്‍ 47) സഖ്യം സ്‌കോര്‍ 300ന് അടുത്തെത്തിച്ചു. ഇരുവരും തമ്മിലുള്ള കൂട്ടുകെട്ട് 70 റണ്‍സാണ് ഇന്ത്യന്‍ സ്‌കോറിനോട് കൂട്ടിചേര്‍ത്തത്. രണ്ട് പേരും അവസാന ഓവറുകളില്‍ മടങ്ങി. നിതീഷ് റെഡ്ഡിയാണ് (0) പുറത്തായ മറ്റൊരു താരം. റിങ്കു സിംഗ് (8), വാഷിംഗ്ടണ്‍ സുന്ദര്‍ (1) പുറത്താവാതെ നിന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സഞ്ജു പൂജയെടുത്തു, ഇന്ത്യയ്ക്ക് വിജയദശമി ! തകർപ്പൻ ജയം പരമ്പര തൂത്തുവാരി

ഹൈദരാബാദ്: ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ സഞ്ജുവിന്റെ വെടിക്കെട്ട് പ്രകടനത്തോടെ ഇന്ത്യക്ക് വമ്പന്‍ ജയം. 133 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ബംഗ്ലാദേശിനെതിരെ ഇന്ത്യ സ്വന്തമാക്കിയത്. നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ...

ജയിലിൽ നാടകാവതരണം: സീതയെ തേടിപ്പോയ വാനരന്മാരായി വേഷമിട്ട രണ്ട് തടവുകാർ ജയിൽചാടി

ദെഹ്‌റാദൂണ്‍: ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ അതീവ സുരക്ഷയുള്ള റോഷനാബാദ് ജയിലില്‍നിന്ന് രണ്ട് തടവുകാര്‍ പുറത്ത് ചാടി. കൊലപാതക കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷപ്പെട്ട കുറ്റവാളിയടക്കമാണ് ജയില്‍ ചാടിയത്. വെള്ളിയാഴ്ച രാത്രി തടവുകാര്‍ അവതരിപ്പിച്ച രാംലീല...

സഞ്ജു അടി തുടങ്ങി! ടീം ഇന്ത്യ പിന്നാലെ ; ബംഗ്ലാദേശിനെതിരെ റെക്കോഡ്

ഹൈദരാബാദ്: സഞ്ജു സാംസണിന്റെ (47 പന്തില്‍ 11) ക്ലാസും മാസും ചേര്‍ന്ന സെഞ്ചുറി, സൂര്യകുമാര്‍ യാദവിന്റെ (35 പന്തില്‍ 75) തകര്‍പ്പന്‍ ബാറ്റിംഗ്. എല്ലാംകൂടി ചേര്‍ന്നപ്പോള്‍ ബംഗ്ലാദേശിനെതിരെ മൂന്നാം ടി20യില്‍ ഇന്ത്യ അടിച്ചെടുത്തത്...

അഴിഞ്ഞാടി സഞ്ജു! 40 പന്തിൽ സെഞ്ചുറി; കൂറ്റൻ സ്‌കോറിലേക്ക് ഇന്ത്യ

ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ സഞ്ജുവിന്റെ വെടിക്കെട്ട് പ്രകടനം. 40 പന്തില്‍ സെഞ്ചുറിയടിച്ച സഞ്ജു (111) പുറത്തായി. അര്‍ദ്ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും റിയാന്‍ പരാഗുമാണ് നിലവില്‍...

’99 ശതമാനം ചാർജുള്ള ഇവിഎമ്മിലെല്ലാം കോൺഗ്രസ് തോറ്റു’; 60-70 ശതമാനം ബാറ്ററി ചാര്‍ജുള്ള മെഷീനുകളില്‍ ജയിച്ചു; 20 സീറ്റുകളുടെ പട്ടിക കൈമാറിയെന്ന് പവൻ ഖേര

ന്യൂഡല്‍ഹി: ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇവിഎം അട്ടിമറി നടന്നുവെന്ന ആരോപണത്തില്‍ ഉറച്ച് കോണ്‍ഗ്രസ്. അട്ടിമറി സംശയിക്കുന്ന 20 മണ്ഡലങ്ങളുടെ ലിസ്റ്റ് തിരഞ്ഞെടുപ്പ് കമ്മിഷന് കോണ്‍ഗ്രസ് കൈമാറിയതായി പാര്‍ട്ടി വാക്താവ് പവന്‍ ഖേര പറഞ്ഞു.20...

Popular this week