23.7 C
Kottayam
Saturday, October 12, 2024

ദേശീയപാതയോരത്ത് നിർത്തിയിട്ടിരുന്ന ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; ഒഴിവായത് വന്‍ദുരന്തം

Must read

ഇടുക്കി: നിർത്തിയിട്ടിരുന്ന ടിപ്പർ ലോറി നിരങ്ങി ഇറങ്ങി വീടിനു മുകളിലേക്ക് മറിഞ്ഞു. വീട് പൂർണമായും തകർന്നു. സംഭവം നടക്കുമ്പോൾ വീട്ടിൽ കുടുംബാംഗങ്ങൾ ഉണ്ടായിരുന്നില്ല. ഇതിനാൽ വലിയ ദുരന്തം ഒഴിവായി. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ കൂമ്പൻപാറ ഫാത്തിമ മാതാ പള്ളിക്ക്  സമീപം  റോഡരികിൽ താമസിക്കുന്ന താഴത്ത് വീട്ടിൽ വിൽസന്റെ വീട്ടിലേക്കാണ് ലോറി മറിഞ്ഞത്.

ദേശീയപാതയുടെ നിർമാണവുമായി ബന്ധപ്പെട്ട ടിപ്പർ ലോറി വിൽസന്റെ വീടിനു മുകളിലെ ദേശീയ പാതയോരത്ത് പാർക്ക് ചെയ്തിരിക്കുകയായിരുന്നു. വാഹനത്തിൽ ഡ്രൈവർ ഉണ്ടായിരുന്നില്ല. വണ്ടി സ്വയം പിന്നോട്ട് നിരങ്ങി ഇറങ്ങി വിൽസന്റെ വീട്ടിലേക്ക് മറിയുകയായിരുന്നു. അപകടത്തെ തുടർന്ന് വീടിൻ്റെ മേൽക്കൂര പൂർണമായും തകർന്നു. വീട്ടു സാധനങ്ങളും പൂർണമായും നശിച്ചു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സ്ത്രീത്വത്തെ അപമാനിച്ചെന്ന് പരാതി; സ്വാസിക, ബീന ആന്റണി,മനോജ് എന്നിവർക്കെതിരെ കേസ്

കൊച്ചി: യുട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ സിനിമാതാരങ്ങള്‍ക്കെതിരേ കേസ്. നടിമാരായ സ്വാസിക, ബീന ആന്റണി, ബീന ആന്റണിയുടെ ഭര്‍ത്താവും നടനുമായ മനോജ് എന്നിവര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തത്. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയില്‍...

അലൻ വാക്കർ ഡി.ജെ. ഷോയ്ക്കിടെ മോഷ്ടിച്ച ഫോണുകൾ ഡൽഹിയിലെ ചോർ ബസാറിൽ; അന്വേഷണസംഘം എത്തുന്നു

കൊച്ചി: ബോൾഗാട്ടി പാലസിൽ നടന്ന അലൻ വാക്കർ ഡി.ജെ.. ഷോയ്ക്കിടെ കവർന്ന ഫോണുകളിൽ ചിലത് ഡൽഹിയിലെ ചോർ ബസാറിലുണ്ടെന്ന് കണ്ടെത്തൽ. രണ്ട് ഫോണുകളുടെ സി​ഗ്നലുകളാണ് ഡൽഹിയിൽനിന്ന് ലഭിച്ചത്. മൂന്നുപേർ വീതം അടങ്ങുന്ന രണ്ട്...

ബലാത്സംഗക്കേസിൽ സിദ്ദിഖ് പോലീസിന് മുന്നിൽ വീണ്ടും ഹാജരായി; അറസ്റ്റിന് സാധ്യത

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ നടന്‍ സിദ്ദിഖ് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായി. രണ്ടാം തവണയാണ് സിദ്ദിഖ് പോലീസിന് മുന്നില്‍ ഹാജരാകുന്നത്. തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനില്‍ പോലീസ് കമ്മിഷണര്‍ ഓഫീസിലാണ് ചോദ്യംചെയ്യലിന് സിദ്ദിഖ് ഹാജരായിരിക്കുന്നത്. കേസ്...

ഗർഭച്ഛിദ്രത്തിന് മരുന്നുകഴിച്ച വിദ്യാർഥിനി മരിച്ചു; സുഹൃത്ത് അറസ്റ്റിൽ

ചെന്നൈ: നാമക്കലിൽ ഗർഭച്ഛിദ്രത്തിന് മരുന്നുകഴിച്ച പ്ലസ്ടു വിദ്യാർഥിനി മരിച്ചു. തിരുച്ചെങ്കോട് പരുത്തിപ്പള്ളി സ്വദേശിയായ 17 വയസ്സുകാരിയാണ് മരിച്ചത്. സംഭവത്തിൽ അരവിന്ദ് (23) എന്ന യുവാവിനെ പോലീസ് അറസ്റ്റുചെയ്തു.ഇരുവരും തമ്മിൽ അടുപ്പമുണ്ടായിരുന്നു. ഗർഭമലസിപ്പിക്കാൻ മരുന്നുകഴിച്ചപ്പോൾ...

ചെന്നൈ ട്രെയിൻ അപകടം: 19 പേർക്ക് പരുക്ക്, 4 പേരുടെ നില ഗുരുതരം, 28 ട്രെയിനുകൾ വഴിതിരിച്ചുവിട്ടു

ചെന്നൈ ∙ ചെന്നൈയ്ക്ക് സമീപം കവരപ്പേട്ടയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 19 പേർക്ക് പരുക്ക്. ഇതിൽ നാലു പേരുടെ നില ഗുരുതരമാണ്. ഇവരെ ചെന്നൈയിലെ സർക്കാർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മൈസൂരുവിൽ നിന്ന്...

Popular this week