28.1 C
Kottayam
Friday, October 11, 2024

ക്ഷേത്ര തിടപ്പള്ളിയിൽ പാചകവാതകം ചോര്‍ന്നു,വിളക്കുമായി കയറിയപ്പോള്‍ തീയാളിക്കത്തി; പൊള്ളലേറ്റ മേൽശാന്തി മരിച്ചു

Must read

തിരുവനന്തപുരം: കിളിമാനൂരില്‍ ക്ഷേത്രത്തിലുണ്ടായ തീപിടിത്തത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മേല്‍ശാന്തി മരിച്ചു. ചിറയിൻകീഴ് അഴൂർ പെരുങ്ങുഴി മുട്ടപ്പലം ഇലങ്കമഠത്തിൽ ജയകുമാരൻ നമ്പൂതിരി (49) ആണ്  മരിച്ചത്. കിളിമാനൂര്‍ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലാണ് അപകടമുണ്ടായത്. ക്ഷേത്രത്തിലെ തിടപ്പള്ളിയില്‍ പാചകവാതകം ചോര്‍ന്നാണ് തീപിടിത്തമുണ്ടായത്.

ഒക്ടോബർ ഒന്നിന് വൈകിട്ട് 6.15 നായിരുന്നു സംഭവം. ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ നിവേദ്യം ഒരുക്കി പുറത്തിറങ്ങിയ ശേഷം പാചകവാതകം ചോർന്നതറിയാതെ വിളക്കുമായി അകത്ത് കയറുമ്പോഴാണ് തീപടർന്നത്. സിലിണ്ടറിന്റെ വാൽവിൽ നിന്ന് പാചക വാതകം ചോർന്നതാണ് അപകട കാരണം. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ഉമാദേവി, മക്കൾ: ആദിത്യ നാരായണൻ നമ്പൂതിരി, ആരാധിക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സര്‍ക്കാര്‍ വഴങ്ങി, പമ്പയിൽ സ്പോട്ട് ബുക്കിങ്ങിന് സൗകര്യമൊരുക്കും

പമ്പ: പമ്പയിൽ സ്പോട്ട് ബുക്കിങ്ങിന് സൗകര്യമൊരുക്കാൻ ശബരിമല അവലോകനയോ​ഗത്തിൽ ധാരണ. വിശ്വാസികളുടെ പ്രതിഷേധം കനത്തതോടെയാണ് ശബരിമല ദർശനത്തിന് സ്‌പോട്ട് ബുക്കിംഗ് ഒഴിവാക്കിയ നടപടിയിൽ നിന്ന് സർക്കാർ പിൻവലിഞ്ഞത്.മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ശബരിമല അവലോകന...

'ഞങ്ങളുടെ സന്തോഷകരമായ ഇടം'; മയോനിക്കൊപ്പം ചിത്രം പങ്കുവെച്ച്‌ ഗോപി സുന്ദർ

കൊച്ചി:ഗായിക മയോനി എന്ന പ്രിയ നായര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് സംഗീതസംവിധായകന്‍ ഗോപി സുന്ദര്‍. ഞങ്ങളുടെ സന്തോഷകരമായ ഇടം എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. മയോനിയെ ചേര്‍ത്തുപിടിച്ച് ഗോപി സുന്ദര്‍ നില്‍ക്കുന്ന ചിത്രമാണ് ഇന്‍സ്റ്റാഗ്രാമില്‍...

തപാൽ വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് പണംതട്ടി, യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് പണംതട്ടിയ കേസിൽ യുവതി അറസ്റ്റിൽ. കൊച്ചി, വൈപ്പിൻ എളങ്കുന്നപ്പുഴ മാലിപ്പുറം കർത്തേടം വലിയപറമ്പിൽ വീട്ടിൽ മേരി ഡീന (31) യെയാണ് ഞാറക്കൽ പോലീസ് അറസ്റ്റ്...

രഞ്ജി ട്രോഫി: കേരളത്തിനെതിരെ തകര്‍ന്നടിഞ്ഞ് പഞ്ചാബ്, 100 റണ്‍സിനുള്ളില്‍ 5 വിക്കറ്റ് നഷ്ടം

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പഞ്ചാബിന് ബാറ്റിംഗ് തകര്‍ച്ച. തുമ്പ സെന്‍റ് സേവ്യേഴ്സ് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തിന്‍റെ ആദ്യ ദിനം മഴമൂലം കളി നിര്‍ത്തിവെക്കുമ്പോള്‍...

ശബരിമല, മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ്; നടപടിയുമായി ദേവസ്വം ബോര്‍ഡിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി

കൊച്ചി:ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ മേല്‍ശാന്തിമാരുടെ നറുക്കെടുപ്പുമായി ദേവസ്വം ബോര്‍ഡിന് മുന്നോട്ടുപോകാമെന്ന് ഹൈക്കോടതി. മേല്‍ശാന്തിയാകാനുള്ള പ്രവൃത്തിപരിചയം സംബന്ധിച്ച തർക്കമുള്ള രണ്ട് അപേക്ഷകരുടെ പേര് ഉൾപ്പെടുത്തി അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കാമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഹൈക്കോടതി തീരുമാനത്തിന്‍റെ...

Popular this week