28.1 C
Kottayam
Friday, October 11, 2024

ഒളിംപിക്സ് സമയത്ത് ബുദ്ധിമുട്ടി;ടിഎയും ഡിഎയും കിട്ടാറില്ല, ഭിന്നത തുടർന്നാൽ ഐഒഎയെ സസ്പെൻഡ് ചെയ്തേക്കാമെന്ന് പി.ടി.ഉഷ

Must read

ന്യൂഡൽഹി: ഭിന്നത തുടർന്നാൽ രാജ്യാന്തര ഒളിംപിക് കമ്മിറ്റി ഇന്ത്യൻ ഒളിംപിക് അസോസിയേഷനെ (ഐഒഎ) സസ്പെൻഡ് ചെയ്തേക്കാമെന്ന് അധ്യക്ഷ പി.ടി. ഉഷ. തന്നെ വിശ്വാസത്തിലെടുത്താണ് നടപടിയെടുക്കാത്തത്. ഒളിംപിക് അസോസിയേഷൻ പ്രസിഡന്റായി ചുമതലയേറ്റതു മുതൽ തനിക്കെതിരെ പടയൊരുക്കം നടക്കുന്നുണ്ട്. ക്രമക്കേടുകളും സ്വാർഥ താൽപര്യങ്ങളും അനുവദിക്കാത്തതാണ് എക്സിക്യുട്ടിവ് കമ്മിറ്റിയിലെ ഒരു വിഭാഗത്തിന്റെ എതിർപ്പിനു കാരണം. തെറ്റായ പ്രവണതകൾ അവസാനിപ്പിക്കാൻ നടപടികൾ സ്വീകരിക്കുമെന്നും പി.ടി. ഉഷ പറഞ്ഞു.

‘‘പ്രസിഡന്റായി ഞാൻ കയറിയതു മുതൽ ഇവർ പല പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ടായിരുന്നു. പ്രസിഡന്റായി തിരഞ്ഞെടുത്ത ശേഷം ഞാൻ മുറിയിലേക്ക് വരുമ്പോൾ പ്രസിഡന്റെന്ന ബോർഡ് എടുത്തുകളഞ്ഞ് അവിടെ നാലഞ്ച് പേരുടെ പേര് എഴുതി വയ്ക്കണമെന്നായിരുന്നു ഒരാളുടെ ആശയം. രാഷ്ട്രീയമൊന്നുമല്ല ഇതിന്റെ പിന്നിൽ. ഓരോരുത്തർക്കും ഓരോ അജണ്ടയുണ്ട്. ഐഒഎ ഭരണഘടന അനുസരിച്ച് എനിക്ക് പോകണം. നിമയപരമല്ലാതെ കാര്യങ്ങൾ ചെയ്യുന്നത് ഇഷ്ടമല്ല. തെറ്റ് ചൂണ്ടിക്കാട്ടുമ്പോൾ സമ്മതിക്കില്ല’’ – പി.ടി. ഉഷ പറഞ്ഞു.

ഐഒഎ വളരെ ബുദ്ധിമുട്ടിയാണ് ഒളിംപിക്സ് സമയത്ത് കാര്യങ്ങൾ നടത്തിയിരുന്നത്. നാലും അഞ്ചും സപ്പോർട്ടിങ് സ്റ്റാഫിനെ വിട്ടിട്ടുണ്ടായിരുന്നു. ഇവർക്ക് വാഗ്ദാനം ചെയ്തതൊന്നും കൊടുക്കാൻ കഴിഞ്ഞില്ല. താൻ പുറത്തേക്ക് പോകുമ്പോൾ ടിഎയും ഡിഎയും കിട്ടാറില്ല. താൻ ഒപ്പിട്ടാലും ട്രഷറർ ഒപ്പിടില്ല. ശരിയാവാൻ വേണ്ടി പരമാവധി ശ്രമിക്കും. ഐഒഎ സ്വതന്ത്ര സംഘടനയാണ്. കായിക മന്ത്രാലയത്തോട് പരാതിപ്പെട്ടിട്ട് കാര്യമില്ലെന്നും പി.ടി. ഉഷ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിജയവാഡ റെയിൽവേ സ്റ്റേഷനിലെ ലോക്കോ പൈലറ്റിനെ കൊലപ്പെടുത്തി; പ്രതിയെ കുറിച്ചുള്ള സൂചന ലഭിച്ചെന്ന് പൊ

വിജയവാഡ: വിജയവാഡ റെയിൽവേ സ്റ്റേഷനിലെ ലോക്കോ പൈലറ്റിനെ കൊലപ്പെടുത്തി. 52 കാരനായ ലോക്കോ പൈലറ്റ് എബനേസറെയാണ് ഡ്യൂട്ടിക്കിടെ അജ്ഞാതൻ കൊലപ്പെടുത്തിയത്. ഇരുമ്പ് വടി കൊണ്ട് തലക്കടിയേറ്റാണ് കൊല്ലപ്പെട്ടത്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ...

പാലക്കാട് കാട്ടുപന്നികൂട്ടം കിണറ്റിൽ വീണു; വെടിവെച്ച് കൊന്നു

പാലക്കാട്: എലുപ്പുള്ളിയിൽ കിണറ്റിൽ അകപ്പെട്ട കാട്ടുപന്നിക്കൂട്ടത്തെ വെടിവെച്ച് കൊന്നു. കാക്കത്തോട് സ്വദേശി ബാബുരാജിൻ്റെ വീട്ടിലെ കിണറ്റിലാണ് കാട്ടുപന്നിക്കൂട്ടം അകപ്പെട്ടത്. അഞ്ച് കാട്ടപന്നികളാണ് കിണറ്റിൽ അകപ്പെട്ടത്. വെടിവെച്ച് കൊന്ന കാട്ടുപന്നികളെ പുറത്തെടുത്തു. ഇന്ന് പുലർച്ചെയാണ്...

വയനാട് തുരങ്ക പാതയുമായി സര്‍ക്കാര്‍ മുന്നോട്ട്; ടെണ്ടര്‍ നടപടികള്‍ അന്തിമഘട്ടത്തില്‍

തിരുവനന്തപുരം: വയനാട് തുരങ്ക പാതയുടെ ടെണ്ടര്‍ നടപടികള്‍ അന്തിമഘട്ടത്തില്‍. ടണല്‍ പാതയുടെ പ്രവൃത്തി രണ്ട് പാക്കേജുകളിലായി ടെണ്ടര്‍ ചെയ്തുവെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന് വേണ്ടി ഉന്നത...

ഓം പ്രകാശ് തങ്ങിയ കൊച്ചിയിലെ നക്ഷത്ര ഹോട്ടലിൽ പ്രയാഗയല്ലാതെ മറ്റൊരു നടിയും; സിസിടിവി ദൃശ്യം പരിശോധിച്ച് പൊലീസ്

കൊച്ചി: ലഹരിക്കേസിൽ ഓം പ്രകാശും സുഹൃത്തുക്കളും തങ്ങിയ നക്ഷത്ര ഹോട്ടലിൽ പ്രയാഗ മാർട്ടിനു പുറമെ മറ്റൊരു നടിയുമെത്തി. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. ഓം പ്രകാശിന്റെ മുറി സന്ദർശിച്ചോ എന്നു വ്യക്തമായാൽ...

അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന് സഹ സംവിധായിക; സംവിധായകനും സുഹൃത്തിനുമെതിരെ കേസ്

കൊച്ചി: സഹസംവിധായികയെ പീഡിപ്പിച്ച സംവിധായകനും സുഹൃത്തിനുമെതിരെ കേസ്. സംവിധായകൻ സുരേഷ് തിരുവല്ല, സുഹൃത്ത് വിജിത്ത് വിജയകുമാർ‌ എന്നിവർ‌ക്കെതിരെയാണ് കേസ്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്തും വിവാഹ വാഗ്ദാനം നൽകിയും പീഡിപ്പിച്ചെന്നാണ് കേസ്. വിജിത്ത്...

Popular this week