28.4 C
Kottayam
Friday, October 11, 2024

ഓഫീസുകള്‍ കയറിയിറങ്ങേണ്ട, വില്ലേജ് ഓഫീസുകളിൽ ഡിജിറ്റൽ പേയ്‌മെന്‍റ്,വിദേശത്ത് നിന്നും ഉപയോഗിക്കാവുന്ന ഭൂനികുതി പോർട്ടൽ; 12 ഇ-സേവനങ്ങളുമായി റവന്യൂവകുപ്പ്

Must read

തിരുവനന്തപുരം: പൊതുജനങ്ങൾക്ക് കൃത്യമായ സേവനങ്ങൾ ഉറപ്പാക്കാനായി റവന്യുവകുപ്പ് സമ്പൂർണ ഇ-ഗവേണൻസ് സംവിധാനത്തിലേക്ക്. ഇതിന്‍റെ ഭാഗമായി വിവിധ സർക്കാർ സംവിധാനങ്ങൾ ഡിജിറ്റലാക്കി കഴിഞ്ഞു. ആദ്യഘട്ടമെന്നോണം. 12 ഇ-സേവനങ്ങൾക്കാണ് തുടക്കമായത്. ഇ-മോർട്ട്‌ഗേജ് റെക്കോർഡർ, വില്ലേജ് ഓഫീസുകളിലെ ഡിജിറ്റൽ പേയ്മെന്‍റ് തുടങ്ങിയ സേവനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 12 ഇ-സേവനങ്ങളെക്കുറിച്ച് അറിയാം.

  1. www.revenue.kerala.gov.in: പ്രവാസികൾക്ക് വിദേശത്ത് നിന്നു പോലും ഉപയോഗിക്കാവുന്ന തരത്തിൽ ഭൂനികുതി, കെട്ടിട നികുതി, അധിക നികുതി എന്നിവ ഓൺലൈൻ വഴി അടയ്ക്കാൻ സാധിക്കുന്ന വെബ് പോർട്ടൽ
  2. ഇ-മോർട്ട്‌ഗേജ് റെക്കോർഡർ (EMR): വായ്പകളുടെ വിവരങ്ങൾ നിശ്ചിത ഫീസ് ഈടാക്കി ലാൻഡ് ഇൻഫർമേഷൻ സിസ്റ്റത്തിൽ രേഖപ്പെടുത്തുന്നതിനുള്ള ഓൺലൈൻ സംവിധാനം (https://www.emr.kerala.gov.in/)Any Land Search: ഔദ്യോഗിക പോർട്ടൽ (https://revenue.kerala.gov.in/) ലോഗിൻ ചെയ്യാതെ verify land ഓപ്ഷൻ വഴി ഭൂമിയുടെ വിവരങ്ങൾ തിരയാനുള്ള സൗകര്യം.
  3. KBT Appeal: കെട്ടിട നികുതി സംബന്ധിച്ച അപ്പീൽ ഓൺലൈനിൽ നൽകാം.
  4. ഡിജിറ്റൽ പേയ്‌മെന്‍റ്: റവന്യൂ ഈ പേയ്‌മെന്‍റ് വഴി വില്ലേജ് ഓഫീസുകളിൽ സ്വീകരിക്കുന്ന കുടിശ്ശികയിൽ സർക്കാർ കുടിശ്ശിക ഒഴികെയുള്ളവ അതത് കേന്ദ്രങ്ങളുടെ അക്കൗണ്ടുകളിലേക്ക് കൈമാറാൻ റവന്യു റിക്കവറി ഡിജിറ്റൽ പേയ്‌മെന്‍റ് സംവിധാനത്തിലൂടെ കഴിയും.ബിസിനസ് യൂസർ ലോഗിൻ: PAN ഉപയോഗിച്ച് ബിസിനസ് യൂസർമാർക്ക് ലോഗിൻ ചെയ്യാനുള്ള സൗകര്യം.
  5. റവന്യൂ e-സർവീസസ് മൊബൈൽ ആപ്പ് : ആൻഡ്രോയിഡ് ഫോണുകളിൽ പ്രവർത്തിക്കുന്ന ആപ്പ്, ഭൂനികുതി അടക്കാനുള്ള സൗകര്യം ഉൾപ്പെടുന്നു.ബിസിനസ് യൂസർ ലോഗിൻ: PAN ഉപയോഗിച്ച് ബിസിനസ് യൂസർമാർക്ക് ലോഗിൻ ചെയ്യാനുള്ള സൗകര്യം.
  6. റവന്യൂ e-സർവീസസ് മൊബൈൽ ആപ്പ് : ആൻഡ്രോയിഡ് ഫോണുകളിൽ പ്രവർത്തിക്കുന്ന ആപ്പ്, ഭൂനികുതി അടക്കാനുള്ള സൗകര്യം ഉൾപ്പെടുന്നു.
  7. Land Acquisition Management System : ഭൂമി ഏറ്റെടുക്കലിന്‍റെ കാര്യങ്ങൾ സുതാര്യമായി കൈകാര്യം ചെയ്യുന്നതിന് www.lams.revenue.kerala.gov.in സജ്ജമായി.
    9.Village Management Information System (VOMIS) Dashboard : 1666 വില്ലേജുകളുടെ പ്രവർത്തനങ്ങൾ ഓൺലൈൻ നിരീക്ഷിക്കുന്നു.
  8. Grievance and Innovation : റവന്യൂ വകുപ്പിന്‍റെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ജീവനക്കാരുടെയടക്കം അഭിപ്രായങ്ങൾ സ്വീകരിക്കുന്നതിന് സ്വീകരിച്ചിരിക്കുന്ന സംവിധാനം.
  9. സോഷ്യൽ സെക്യൂരിറ്റി പെൻഷൻ: രോഗബാധകളിലൂടെയുള്ള ദുരിതം അനുഭവിക്കുന്നവർക്കുള്ള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ പോർട്ടലിന്‍റെ പരിഷ്‌കരിച്ച പതിപ്പ് തയാറായികഴിഞ്ഞു.
  10. റവന്യൂ ഇ-കോടതികൾ: നിയമങ്ങൾ സംബന്ധിച്ച റവന്യൂ കോടതികളുടെ സമ്പൂർണ്ണ ഓട്ടോമേഷൻ. എന്നീ പദ്ധതികൾ നടപ്പാക്കുന്നതിലൂടെ കൃത്യതയും സമയബദ്ധതയും ഉറപ്പാക്കാനും ജനസേവനങ്ങൾ മെച്ചപ്പെടുത്താനും റവന്യുവകുപ്പ് ലക്ഷ്യമിടുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ക്ഷേത്ര തിടപ്പള്ളിയിൽ പാചകവാതകം ചോര്‍ന്നു,വിളക്കുമായി കയറിയപ്പോള്‍ തീയാളിക്കത്തി; പൊള്ളലേറ്റ മേൽശാന്തി മരിച്ചു

തിരുവനന്തപുരം: കിളിമാനൂരില്‍ ക്ഷേത്രത്തിലുണ്ടായ തീപിടിത്തത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മേല്‍ശാന്തി മരിച്ചു. ചിറയിൻകീഴ് അഴൂർ പെരുങ്ങുഴി മുട്ടപ്പലം ഇലങ്കമഠത്തിൽ ജയകുമാരൻ നമ്പൂതിരി (49) ആണ്  മരിച്ചത്. കിളിമാനൂര്‍ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലാണ് അപകടമുണ്ടായത്. ക്ഷേത്രത്തിലെ...

കുടുംബപ്രശ്‌നത്തെച്ചൊല്ലി തർക്കം; ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ് തൂങ്ങിമരിച്ചു

കണ്ണൂര്‍: ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് തൂങ്ങി മരിച്ചു. ചെറുപുഴ പഞ്ചായത്തിലെ പ്രാപ്പോയിലിലാണ് സംഭവം. പ്രാപ്പോയില്‍ ടൗണില്‍ കച്ചവടം നടത്തുന്ന പനംകുന്നില്‍ ശ്രീധരന്‍ (65) ആണ് ഭാര്യയെ വാക്കത്തി കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം തൂങ്ങി...

Gold rate today: സ്വർണ്ണ വില ഒറ്റയടിക്ക് കൂടിയത് 500 ലേറെ രൂപ; ഇന്നത്തെ വിലയിങ്ങനെ

കൊച്ചി:ഇന്നലെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ വ്യാപാരം നടത്തിയ സ്വര്‍ണത്തിന്റെ പവന്‍ വിലയില്‍ ഇന്ന് വന്‍ വര്‍ധനവ്. ആഭരണം എന്നതിനേക്കാളുപരി സുരക്ഷിതമായ നിക്ഷേപ മാര്‍ഗം എന്ന നിലയിലാണ് സ്വര്‍ണത്തെ ഭൂരിഭാഗം പേരും...

യുഎൻ സമാധാന സംഘത്തിന് നേരെ ഇസ്രായേൽ സൈന്യത്തിന്റെ വെടിവെപ്പ്,അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം വ്യാപക പ്രതിഷേധം

ബെയ്റൂട്ട്: യു.എൻ സമാധാനസംഘത്തിന് നേ​രെ ഇസ്രായേൽ സൈന്യം വെടിയുതിർത്തതായി റിപ്പോർട്ട്. ലബനാനിലെ യൂനിഫിൽ അം​ഗങ്ങൾക്ക് നേരെയാണ് വെടിവെപ്പുണ്ടായതെന്നും സംഭവത്തിൽ രണ്ട് അം​ഗങ്ങൾക്ക് പരിക്കേറ്റെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രായേൽ നടത്തിയത് അന്താരാഷ്ട്ര...

ഒളിംപിക്സ് സമയത്ത് ബുദ്ധിമുട്ടി;ടിഎയും ഡിഎയും കിട്ടാറില്ല, ഭിന്നത തുടർന്നാൽ ഐഒഎയെ സസ്പെൻഡ് ചെയ്തേക്കാമെന്ന് പി.ടി.ഉഷ

ന്യൂഡൽഹി: ഭിന്നത തുടർന്നാൽ രാജ്യാന്തര ഒളിംപിക് കമ്മിറ്റി ഇന്ത്യൻ ഒളിംപിക് അസോസിയേഷനെ (ഐഒഎ) സസ്പെൻഡ് ചെയ്തേക്കാമെന്ന് അധ്യക്ഷ പി.ടി. ഉഷ. തന്നെ വിശ്വാസത്തിലെടുത്താണ് നടപടിയെടുക്കാത്തത്. ഒളിംപിക് അസോസിയേഷൻ പ്രസിഡന്റായി ചുമതലയേറ്റതു മുതൽ തനിക്കെതിരെ...

Popular this week