25.8 C
Kottayam
Monday, October 7, 2024

മുംതാസ് അലിയുടെ മൃതദേഹം കണ്ടെത്തി; ഭീഷണിപ്പെടുത്തിയ 6 പേർക്കെതിരെ കേസെടുത്ത് പൊലീസ്

Must read

മംഗളൂരു: മംഗളൂരുവിൽ കാണാതായ വ്യവസായി മുംതാസ് അലിയുടെ മൃതദേഹം കണ്ടെത്തി. കുലൂർ പുഴയിലെ തണ്ണീർബാവിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ പുലർച്ചെ മുതലാണ് മുംതാസ് അലിയെ കാണാതായത്. പൊലീസും ഫയർഫോഴ്സും തെരച്ചിൽ നടത്തി വരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം, മുംതാസ് അലിയെ ഭീഷണിപ്പെടുത്തിയ ആറു പേർക്കെതിരെ പൊലീസ് കേസെടുത്തു. ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചുവെന്നാണ് ഇവർക്കെതിരെയുള്ള കേസ്. 

മുംതാസ് അലിക്ക് വേണ്ടിയുള്ള തെരച്ചിൽ കുലൂർ പുഴയിൽ നടത്തിയിരുന്നു. പുഴക്കരയിൽ മുൻവശം തകർന്ന നിലയിൽ കണ്ടെത്തിയ മുംതാസ് അലിയുടെ ബിഎംഡബ്ലിയു കാറിൽ പൊലീസ് വിശദമായ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. കുലൂർ പാലത്തിന് മുകളിൽ നിന്ന് മുംതാസ് അലി താഴേക്ക് ചാടി എന്ന നിഗമനത്തിലായിരുന്നു പൊലിസ്. മംഗളൂരു നോർത്തിലെ മുൻ കോൺഗ്രസ് എംഎൽഎയും ഇപ്പോൾ ജെഡിഎസ് അംഗവുമായ ബിഎം മൂഹിയിദ്ദീൻ ബാവയുടെ സഹോദരനാണ് പ്രമുഖ വ്യവസായിയായ ബിഎം മുംതാസ് അലി.

മംഗളൂരുവിലെ കാട്ടിപ്പള്ളയിലുള്ള മിസ്ബാ വിമൻസ് കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമയായ മുംതാസ് അലിക്ക് മത്സ്യക്കയറ്റുമതി ബിസിനസ്സും ഉണ്ട്. മംഗളൂരുവിലെ മലയാളി സമൂഹവുമായും കാന്തപുരം എപി സുന്നി വിഭാഗവുമായും അടുത്ത ബന്ധം പുലർത്തുന്നയാളാണ് മുംതാസ് അലി.

ഇന്നലെ പുലർച്ചെ 3 മണിയോടെ വീട്ടിൽ നിന്ന് കാർ എടുത്ത് ഇറങ്ങിയ മുംതാസ് അലി പുലർച്ചെ 5 മണിയോടെ കൂലൂർ പാലത്തിന് മുകളിൽ കാർ പാർക്ക് ചെയ്തത് കണ്ടവർ ഉണ്ട്. പിന്നീട് മകളുടെ ഫോണിലേക്ക് താൻ തിരിച്ചുവരില്ല എന്നൊരു മെസ്സേജ് അയച്ചു. ഇത് കണ്ടതോടെയാണ് മകൾ മുംതാസ് അലിയെ അന്വേഷിച്ച് ഇറങ്ങിയത്. മുൻ വശത്ത് ഇടിച്ചു തകർന്ന നിലയിൽ മുംതാസ് അലിയുടെ കാർ പുഴയുടെ ഒരു വശത്ത് കണ്ടെത്തിയ മകൾ ആണ് വിവരം പൊലീസിനെ അറിയിച്ചത്. മുംതാസ് അലി പാലത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടിയതാണോ എന്ന സംശയത്തിൽ 

കോസ്റ്റ് ഗാർഡും ഫയർ ഫോഴ്‌സും എസ്ഡിആർഎഫും അടക്കം നടത്തിയ പരിശോധനയ്ക്ക് സഹായവുമായി പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെയും സംഘവും എത്തിയിരുന്നു. പാലത്തിന് കീഴെ ഉള്ള സിമന്റ് ചാക്കുകളും ചളിയും മൂലം വെള്ളത്തിന് അടിയിൽ തെരച്ചിൽ ദുഷ്കരമായിരുന്നു. മുംതാസ് അലിയുടെ തിരോധാനത്തിൽ ദുരൂഹതകൾ ഉണ്ടോ അതോ ആത്മഹത്യാ ശ്രമം ആണോ എന്ന് പൊലിസ് അന്വേഷിച്ച് വരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വമ്പൻ സ്വീകരണമൊരുക്കി ഏറ്റുമാനൂർ – യാത്രക്കാർ; നെഞ്ചിലേറ്റി പുതിയ മെമു സർവീസ്

കോട്ടയം :കൊല്ലം മുതൽ മികച്ച പ്രതികരണമാണ് പുതിയ സർവീസിന് യാത്രക്കാർ നൽകിയത്. നൂറുകണക്കിന് യാത്രക്കാർ ഓരോ സ്റ്റേഷനിലുമെത്തി മെമുവിന്റെ കന്നിയാത്ര ആഘോഷമാക്കി. കൊടിക്കുന്നിൽ സുരേഷ് എം പി യും എൻ കെ പ്രേമചന്ദ്രൻ...

വിമാനത്തിലെ സ്ക്രീനിൽ ‘അശ്ലീല സിനിമ’ യാത്രക്കാർ അസ്വസ്ഥർ, വീഡിയോ നിർത്താൻ കിണഞ്ഞ് ശ്രമിച്ച് ക്യാബിൻ ക്രൂ; ഒടുവില്‍ സംഭവിച്ചത്‌

സിഡ്നി: ഉയരത്തിൽ പറക്കവെ വിമാനത്തിലെ യാത്രക്കാരുടെ മുമ്പിലെ മിനി ടി.വി. സ്ക്രീനിൽ തെളിഞ്ഞത് അശ്ലീല ദൃശ്യങ്ങളടങ്ങിയ സിനിമ. 500-ലധികം യാത്രക്കാരുമായി ഓസ്ട്രേലിയയിലെ സിഡ്നിയിൽ നിന്നും ജപ്പാനിലെ ഹനേഡയിലേക്ക് പറന്ന വിമാനത്തിലാണ് സംഭവം. സാങ്കേതിക...

അ‌ലൻ വാക്കർ പരിപാടിയ്ക്കിടെ മനഃപൂർവം തിക്കുംതിരക്കും; ഫോണുകൾ കൂട്ടത്തോടെ മോഷണംപോയി

കൊച്ചി: കൊച്ചി ബോൾഗാട്ടി പാലസിൽ ഞായറാഴ്ച നടന്ന പ്രശസ്ത ഡിജെ അ‌ലൻ വാക്കറുടെ പരിപാടിയ്ക്കിടെ മൊബൈൽ ഫോണുകൾ കൂട്ടത്തോടെ മോഷണം പോയതായി പരാതി. പരിപാടിയ്ക്കിടെ ഫോണുകൾ നഷ്ടപ്പെട്ടതായി നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് മുളവുകാട്...

ഓട്ടത്തിനിടെ കെ.എസ്.ആര്‍.ടി.സി ബസിന് തീപ്പിടിച്ചു, പിന്നാലെ വാഹനത്തിൽ വന്നവർ ബസ് നിർത്തിച്ചു; വലിയ അപകടം ഒഴിവായി

പുനലൂര്‍: ഓടിക്കൊണ്ടിരിക്കെ കെ.എസ്.ആര്‍.ടി.സി. ബസിന് തീപ്പിടിച്ചു. ഉടന്‍ ബസ് നിര്‍ത്തി ആളുകളെ പുറത്തിറക്കിയതിനാല്‍ അപായമുണ്ടായില്ല. പുനലൂര്‍-മൂവാറ്റുപുഴ ഹൈവേയില്‍ പുനലൂര്‍ നെല്ലിപ്പള്ളിയില്‍ തിങ്കളാഴ്ച രണ്ടരയോടെയാണ് സംഭവം. ഡീസല്‍ ചോര്‍ച്ചയാണ് കാരണമെന്ന് കരുതുന്നു. നിറയെ യാത്രക്കാരുമായി പുനലൂരില്‍...

വ്യാഴാഴ്ചവരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ്

തിരുവനന്തപുരം: വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, മഞ്ഞ ജാ​ഗ്രതാ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചു. ഈ മാസം പത്തുവരെ ശക്തമായ മഴ തുടരുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ചൊവ്വാഴ്ച ഇടുക്കിയിലും ബുധനാഴ്ച കോട്ടയം, ഇടുക്കി,...

Popular this week