31.8 C
Kottayam
Monday, October 7, 2024

'ലക്ഷ്മി എല്ലാ മാസവും ഒരുതുക തരും, മറ്റുള്ളവരെന്നെ എന്തിന് വേട്ടയാടുന്നെന്ന് അറിയില്ല'; രേണു സുധി

Must read

കൊച്ചി:തനിക്കെതിരെ ഇപ്പോഴും വിവാദങ്ങൾ വരാറുണ്ടെന്ന് അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു. അതൊന്നും താനിപ്പോൾ ശ്രദ്ധിക്കാറില്ലെന്നും അടുപ്പമുള്ളവർ പറയുമ്പോഴാണ് പലതുമിപ്പോൾ കാണുന്നതെന്നും രേണു പറയുന്നു. തന്നെ എന്തിനാണ് ഇങ്ങനെ വേട്ടായാടുന്നതെന്ന് അറിയില്ലെന്നും രേണു പറഞ്ഞു. മുൻപ് നെ​ഗറ്റീവ് കമന്റുകൾ കാണുമ്പോൾ വിഷമിക്കുമായിരുന്നെന്നും ഇപ്പോഴതെല്ലാം കൂളായി എടുക്കുമെന്നും രേണു കൂട്ടിച്ചേർത്തു. 

“ഒരു വിധവ ഇങ്ങനെയാകണം ഇങ്ങനെ നടക്കരുത് എന്നൊക്കെയാണ്. ഈ കാലത്തും ഇങ്ങനെ എല്ലാം ഉണ്ട് എന്നതാണ്. സതി എന്ന ആചാരം കാലങ്ങൾക്ക് മുൻപ് നിർത്തലാക്കിയതാണ്. എന്നെ എന്തിനാണ് ഇങ്ങനെ വേട്ടയാടുന്നത് എന്നും അറിയില്ല. സുധിച്ചേട്ടന് ഇഷ്ടമുള്ളത് പോലെയാണ് ഞാൻ ഇപ്പോഴും ജീവിക്കുന്നത്. ഞാൻ എന്താ കുറ്റം ചെയ്തത്.

എനിക്ക് റീൽ ചെയ്യാൻ പറ്റില്ല. റീൽ ചെയ്താൽ വലിയൊരു കുറ്റം ഞാൻ ചെയ്തെന്ന നിലയാണ്. സുധിച്ചേട്ടനാണ് എന്നെ കൊണ്ട് വീഡിയോകൾ ചെയ്യിപ്പിച്ചത്. മാന്യം മര്യാ​ദയ്ക്ക് ഉള്ള വേഷമിട്ടൊക്കെയാണ് ഞാൻ വീഡിയോകൾ ചെയ്യാറുള്ളതും. പക്ഷേ കുറ്റം കേൾക്കലാണ്. റീൽ ചെയ്യുന്നത് തെറ്റാണോ എന്നാണ് ഞാൻ ചോദിക്കുന്നത്”, എന്ന് രേണു പറയുന്നു.

അവതാരകയായ ലക്ഷ്മി നക്ഷത്രയുമായുള്ള ബന്ധത്തെ കുറിച്ചും രേണു സംസാരിച്ചു. “സുധിച്ചേട്ടൻ മരിച്ച ശേഷവും ഇപ്പോഴും സ്ഥിരമായി കോൺടാക്ട് ഉള്ളത് ലക്ഷ്മി നക്ഷത്രയുമായാണ്. സുധിച്ചേട്ടന്റെ ചിന്നൂട്ടി. ഏട്ടൻ മരിച്ച അന്ന് മുതൽ എല്ലാ മാസവും ഞങ്ങൾക്കൊരു തുക അയച്ച് തരും. സുധിച്ചേട്ടൻ ഉള്ളപ്പോഴും ലക്ഷ്മി സഹായിക്കുമായിരുന്നു”, എന്നാണ് രേണു പറയുന്നത്. 

“അടുത്തിടെ ഒരു കമന്റ് കണ്ടിരുന്നു. ഭർത്താവ് മരിച്ച ശേഷം ഇത്ര അപമാനിക്കപ്പെട്ട ഒരു പെണ്ണ് ഈ കേരളത്തിൽ ഇല്ലെന്ന്. അത് സപ്പോർട്ട് ചെയിട്ടുള്ളൊരു കമന്റാണ്. അപ്പോൾ ചിന്തിക്കയും ചെയ്തു. അത്രയും അപമാനിക്കപ്പെട്ട സ്ത്രീയാണോ. സുധിച്ചേട്ടൻ മരിച്ചോണ്ട് അത്രയും നികൃഷ്ടയായ സ്ത്രീയായോന്ന് ചിന്തിച്ചുപോയി. ആദ്യമൊക്കെ മോശം കമന്റുകൾ എന്നെ വേദനിപ്പിക്കുമായിരുന്നു. ഇപ്പോഴെല്ലാം കൂളായി എടുക്കും. എങ്കിലേ ജീവിക്കാൻ പറ്റൂ”, എന്നും രേണു കൂട്ടിച്ചേർത്തു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പീഡനപരാതി: സിദ്ദിഖ് അന്വേഷണസംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി

തിരുവനന്തപുരം: യുവതിയുടെ പീഡനപരാതിയില്‍ നടന്‍ സിദ്ദിഖ് ചോദ്യം ചെയ്യലിന് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായി. തിരുവനന്തപുരത്തെ കമ്മിഷണര്‍ ഓഫീസിലാണ് സിദ്ദിഖ് ഹാജരായത്. തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ച് അവസരം വാഗ്ദാനം ചെയ്ത് സിദ്ധിഖ് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി....

സഭാ സമ്മേളനം പ്രക്ഷുബ്ദം; പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫ്‌ചെയ്തു, നടുത്തളത്തിലിറങ്ങി പ്രതിഷേധം

തിരുവനന്തപുരം: നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി പ്രസംഗത്തിനിടെ പ്രതിപക്ഷ പ്രതിഷേധം. പ്രസംഗത്തിനിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ മൈക്ക് ഓഫ് ചെയ്തു. നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങള്‍ നക്ഷത്ര ചിഹ്നമിടാത്തത് ആക്കിയെന്ന് പ്രതിപക്ഷ നേതാവ്...

ചാരക്കണ്ണുകൾ മിഴി പൂട്ടി, ഇസ്രയേലിന്റെ ആകാശത്ത് മിസൈല്‍ വര്‍ഷം;ഹമാസ് ആക്രമണത്തിന് ഒരു വർഷം

ജറുസലേം: ഇസ്രയേലിന്റെ ചാരക്കണ്ണുകളെ നിഷ്പ്രഭമാക്കി തെക്കൻ ഇസ്രയേലിൽ ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിനും അതേത്തുടർന്നുണ്ടായ ഗാസായുദ്ധത്തിനും തിങ്കളാഴ്ച ഒരാണ്ടു തികയുന്നു. ഇസ്രയേലുകാരും വിദേശികളുമായി 1200-ഓളം പേരെയാണ് ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ ഹമാസ് വധിച്ചത്...

പൂജാരി വിഗ്രഹത്തിലെ സ്വർണം മോഷ്ടിച്ചെന്ന് വീണ്ടും കേസ്; എഡിജിപിയുടെ കുടുംബ ക്ഷേത്രത്തിൽ കവർച്ച,അറസ്റ്റ്

തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിന്റെ കുടുംബ ക്ഷേത്രമായ മണക്കാട് മുത്താരിയമ്മന്‍ കോവിലില്‍ നിന്ന് മൂന്നു പവന്‍ മോഷണം പോയ സംഭവത്തിൽ പൂജാരിയെ ഫോര്‍ട്ട് പൊലീസ് അറസ്റ്റു ചെയ്തു. പൂജാരി അരുൺ ആണ് അറസ്റ്റിലായത്. 3...

പെരുവഴിയില്‍ സി.പി.എം. പ്രവർത്തകരുടെ തമ്മിലടി: എൽ.സി മെമ്പറടക്കം ആറുപേർ അറസ്റ്റിൽ

കൊച്ചി: സി.പി.എം. ലോക്കൽ കമ്മിറ്റി യോഗത്തിനു ശേഷം പേട്ട ജങ്ഷനിൽ പാർട്ടി പ്രാദേശികനേതാക്കൾ ഉൾപ്പെടെയുള്ളവർ തമ്മിലടിച്ച കേസിൽ സി.പി.എം. ലോക്കൽ കമ്മിറ്റി അംഗം ഉൾപ്പെടെ ആറുപേരെ അറസ്റ്റ് ചെയ്തു. പാർട്ടി പൂണിത്തുറ ലോക്കൽ കമ്മിറ്റി...

Popular this week