23.4 C
Kottayam
Wednesday, November 13, 2024
test1
test1

ബസ്സിന്റെ ബ്രേക്ക് പോയത് വലിയ കൊക്കയുടെ സമീപം;ഡ്രൈവറുടെ മനോധൈര്യം 40 ഓളം ജീവൻ രക്ഷിച്ചു

Must read

തിരുവമ്പാടി :കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ മനോധൈര്യം നിരവധി യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചു. ഇന്നലെ വൈകീട്ട് 5.30ഓടെയാണ് കക്കാടംപൊയില്‍ – തിരുവമ്പാടി റൂട്ടില്‍ പീടികപ്പാറ വെച്ച് കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടത്. നാല്‍പതില്‍ അധികം യാത്രക്കാരുണ്ടായിരുന്ന ബസിന്റെ ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടമാവുകയായിരുന്നു.

തിരുവമ്പാടി ഡിപ്പോയിലെ ഡ്രൈവറും കക്കാടംപൊയില്‍ സ്വദേശിയുമായ പ്രകാശനായിരുന്നു ഡ്രൈവിംഗ് സീറ്റില്‍ ഉണ്ടായിരുന്നത്. കക്കാടംപൊയിലില്‍ നിന്ന് തിരുവമ്പാടിയിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്.

പീടികപ്പാറയില്‍ കുത്തനെയുള്ള ഇറക്കവും വളവുമുള്ള ഭാഗത്ത് വെച്ചാണ് വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടമായതെന്ന് ഡ്രൈവര്‍ പറയുന്നു. തുടര്‍ന്ന് റോഡരികിലേക്ക് ബസ് ഇടിച്ച് നിര്‍ത്തുകയായിരുന്നു. സ്ഥിരം അപകട മേഖലയിലാണ് സംഭവം നടന്നത്. ഈ സ്ഥലത്തിന് സമീപം തന്നെ ആഴമേറിയ കൊക്കയുമുണ്ട്. പ്രകാശന്റെ സമയോചിതമായ ഇടപെടലിലൂടെ വലിയ അപകടം ഒഴിവാകുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മണിപ്പുരിൽ രണ്ടുപേർ പൊള്ളലേറ്റ് മരിച്ചു ; മൂന്ന് സ്ത്രീകളേയും മൂന്ന് കുട്ടികളേയും കാണാനില്ല

ഇംഫാൽ: സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 11 കുക്കി ആയുധധാരികൾ കൊല്ലപ്പെട്ടതിനെ പിന്നാലെ, മണിപ്പുരിൽ രണ്ടുപേരെ വെന്തുമരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച കലാപകാരികൾ തീയിട്ട ജാകുരദോർ കരോങ്ങ് മേഖലയിലെ അവശിഷ്ടങ്ങളിൽനിന്നാണ് രണ്ട് പുരുഷന്മാരുടെ മൃതദേഹം ചൊവ്വാഴ്ച...

Wayanad tourism: 🏞️ , വയനാട് സുരക്ഷിതം, സഞ്ചാരികൾ എത്തണം; കടല കൊറിച്ച്, സിപ് ലൈനിൽ കയറി രാഹുൽ ഗാന്ധി

കൽപ്പറ്റ: സഹോദരിയും കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയുടെ പ്രചാരണത്തിനെത്തിയപ്പോള്‍ വയനാട്ടില്‍ സിപ് ലൈനില്‍ കയറിയ വീഡിയോ പങ്കുവെച്ച്‌ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കാരാപുഴയിലെ അഡ്വഞ്ചര്‍ പാര്‍ക്കിലെ സിപ്...

BSNL national WiFi roaming ☎️ വീട്ടിലെ വൈ-ഫൈ രാജ്യത്ത് എവിടെയിരുന്നും ഉപയോഗിക്കാം, ബിഎസ്എന്‍എല്‍ നാഷണല്‍ വൈ-ഫൈ റോമിംഗ്’ സര്‍വീസ് രജിസ്ട്രേഷന്‍ തുടങ്ങി

മുംബൈ: വീട്ടിലെ വൈ-ഫൈ കണക്ഷന്‍ രാജ്യത്ത് എവിടെ പോയാലും ഉപയോഗിക്കാന്‍ കഴിയുന്ന 'നാഷണല്‍ വൈ-ഫൈ റോമിംഗ്' സര്‍വീസ് പൊതുമേഖല ടെലികോം, ഇന്‍റര്‍നെറ്റ് സേവനദാതാക്കളായ ബിഎസ്എന്‍എല്‍ ആരംഭിച്ചു. ഈ പദ്ധതി പ്രകാരം വീട്ടിലെ ബിഎസ്എന്‍എല്‍...

New desire 🚘ടാക്സിയായി വിൽക്കില്ല; പുതിയ ഡിസയർ വേറെ ലെവൽ! നിരത്ത് കീഴക്കാൻ മാരുതിയുടെ മാസ്റ്റർ പ്ലാൻ!

മുംബൈ: രാജ്യത്തെ ജനപ്രിയ വാഹന ബ്രാൻഡായ മാരുതി സുസുക്കി പുതിയ അടുത്ത തലമുറ ഡിസയർ കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. പുതിയ ഡിസയറിൻ്റെ വിൽപ്പന വർധിപ്പിക്കാൻ കമ്പനി ഒരു മാസ്റ്റർ പ്ലാൻ...

BSNL IFTV 📺 500ലധികം ചാനലുകള്‍ സൗജന്യം; ബിഎസ്എന്‍എല്‍ ലൈവ് ടിവി സേവനം ആരംഭിച്ചു, എന്താണ് ‘ഐഎഫ്‌ടിവി’

മുംബൈ: രാജ്യത്തെ ആദ്യ ഫൈബര്‍ അധിഷ്ഠിത ഇന്‍ട്രാനെറ്റ് ടിവി സര്‍വീസിന് തുടക്കമിട്ട് പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്‍. ഐഎഫ്‌ടിവി എന്നാണ് ബിഎസ്എന്‍എല്‍ ലൈവ് ടിവി സര്‍വീസിന്‍റെ പേര്. ബിഎസ്എന്‍എല്ലിന്‍റെ ഫൈബര്‍-ടു-ദി-ഹോം (എഫ‌്‌ടിടിഎച്ച്) സബ്‌സ്‌ക്രൈബര്‍മാരെ ലക്ഷ്യമിട്ടുള്ള...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.