29.3 C
Kottayam
Friday, October 4, 2024

വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു; 3 മലയാളികള്‍ക്ക് അംഗീകാരം

Must read

ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. മൂന്ന് മലയാളികളാണ് പൊലീസിന് മെഡലിന് അർഹരായത്. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസിന് മെഡലിന് എസ്പിജിയിൽ നിന്ന് മലയാളിയും അർഹനായി. കാബിനറ്റ് സെക്രട്ടറിയേറ്റിൽ ജിഎസ്ഒ പ്രദീപ് കുമാർ ശ്രീനിവാസാനാണ് പൊലീസിന് മെഡലിന് ആർഹനായത്. തിരുവനന്തപുരം കവലൂർ സ്വദേശിയാണ് പ്രദീപ് കുമാർ. 

വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതി പൊലീസിന് മെഡലിന് സിബിഐയിൽ നിന്ന് മലയാളി ഉദ്യോഗസ്ഥനും ആർഹനായി. നിലവിൽ സിബിഐ എസ് പിയായി സേവനം അനുഷ്ഠിക്കുന്ന കെ പ്രദീപ് കുമാറിനാണ് അംഗീകാരം . ജമ്മുവിലെ സിബിഐ യൂണിറ്റിലാണ് ജോലി ചെയ്യുന്നത്.

ഡൽഹി പൊലീസ് എസ് ഐ ഷാജഹാൻ എസ് വിശിഷ്‍ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലിന് അർഹനായി. തിരുവനന്തപുരം കോവളം സ്വദേശിയായ ഷാജഹാൻ 1987 ലാണ് ഡൽഹി പൊലീസിൽ ചേർന്നത്. ഡൽഹി പൊലീസിൽ ലൈസൻസിംഗ് യൂണിറ്റിലാണ് ഷാജഹാന്‍റെ നിലവിലെ പോസ്റ്റിംഗ്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഗായിക അമൃത സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു? ഉപദ്രവം അവസാനിപ്പിക്കണമെന്ന് സഹോദരി

കൊച്ചി: നടൻ ബാലയുമായുള്ള പ്രശ്നങ്ങളെതുടർന്നുള്ള വിവാദങ്ങൾക്ക് പിന്നാലെ ഗായിക അമൃത സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സൂചന. സഹോദരി അഭിരാമി സുരേഷാണ് ഇക്കാര്യം സൂചിപ്പിക്കുന്ന പോസ്റ്റ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ആശുപത്രിയിലെ സ്ട്രച്ചറിൽ അമൃതയെന്ന്...

‘ഇസ്രയേൽ–നിർമിത ടൈം മെഷീൻ’ചെറുപ്പമാകാം; ആളുകൾ ഇടിച്ചുകയറി; ദമ്പതികൾ തട്ടിയത് 35 കോടി

കാൻപുർ: എപ്പോഴും ചെറുപ്പമായിരിക്കാൻ ആഗ്രഹിക്കുന്നവർക്കായി ‘ഇസ്രയേൽ–നിർമിത ടൈം മെഷീൻ’ ഉണ്ടെങ്കിലോ? ഇല്ലാത്ത അങ്ങനെയൊരെണ്ണം ഉണ്ടെന്നു‌ വിശ്വസിപ്പിച്ച് ആളുകളിൽനിന്നു ദമ്പതികൾ തട്ടിയെടുത്തത് 35 കോടി രൂപ. ഉത്തർപ്രദേശിലെ കാൻപുരിലാണു വൻ തട്ടിപ്പ് അരങ്ങേറിയത്. രാജീവ്...

മലപ്പുറത്ത് 5 വയസുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചു,അതിഥി തൊഴിലാളി പിടിയിൽ

മലപ്പുറം : അതിഥിത്തൊഴിലാളി ദമ്പതികളുടെ അഞ്ചു വയസുകാരിയായ മകളെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. ഒഡിഷ സ്വദേശിയായ അതിഥിത്തൊഴിലാളി നിലമ്പൂരിൽ താമസിക്കുന്ന അലി ഹുസൈനാണ് പിടിയിലായത്. ഇന്നലെയാണ് കുട്ടിയെ ഇയാൾ തട്ടികൊണ്ടു പോയി...

ഓമനിക്കുമ്പോൾ 22 കാരന്റെ ചെവി കടിച്ചുപറിച്ച് പിറ്റ്ബുൾ, 11 മണിക്കൂർ ശസ്ത്രക്രിയയിലൂടെ പുനസ്ഥാപിച്ചു

ന്യൂഡൽഹി: ഓമനിക്കുന്നതിനിടയിൽ പിറ്റ്ബുൾ ഇടത് ചെവി കടിച്ചു പറിച്ചു. ഉടമയായ 22കാരന് 11 മണിക്കൂർ നിണ്ട ശസ്ത്രക്രിയയിലൂടെ ചെവി തിരികെ തുന്നിച്ചേർത്ത് ഡോക്ടർമാർ. ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. നായ കടിച്ച്...

5 പേർ ഉടൻ മരിക്കുമെന്ന് നിഗൂഢ സന്ദേശം, ആസൂത്രണം ഒരു മാസത്തോളം; നാലംഗ കുടുംബത്തിന്‍റെ കൊലപാതകിയെ തേടി പൊലീസ്

അമേഠി: അധ്യാപകനെയും ഭാര്യയെയും രണ്ട് കൊച്ചുകുട്ടികളെയും കൊലപ്പെടുത്താൻ ഒരു മാസത്തോളം പ്രതി ആസൂത്രണം നടത്തിയെന്ന് പൊലീസ്. നിഗൂഢമായ രീതിയിൽ പ്രതി ചന്ദൻ വെർമ്മ  തന്‍റെ ഉദ്ദേശ്യങ്ങൾ പരസ്യമായി പ്രഖ്യാപിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. സെപ്റ്റംബർ...

Popular this week