31 C
Kottayam
Friday, September 20, 2024

രണ്ട് രോഗികളെ ബലാത്സംഗം ചെയ്തു, ഡോക്ടര്‍ക്കെതിരെ പരാതി

Must read

ഭുവനേശ്വര്‍: ഒഡീഷയിലെ കട്ടക്ക് നഗരത്തിലെ ആശുപത്രിയില്‍ രണ്ട് രോഗികളെ ഡോക്ടര്‍ ബലാത്സംഗം ചെയ്തതായി പരാതി. കട്ടക് എസ്സിബി മെഡിക്കല്‍ കോളേജില്‍ ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. ഹൃദ്രോഗ വിഭാഗത്തില്‍ ജോലിചെയ്തിരുന്ന പ്രതി എക്കോകാര്‍ഡിയോഗ്രാം പരിശോധനയ്‌ക്കെത്തിയ രോഗികളെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കളുടെ പരാതി.

രോഗികളുടെ ബന്ധുക്കള്‍ തന്നെ അക്രമിച്ചതായി ചൂണ്ടികാട്ടി ആരോപണവിധേയനായ ഡോക്ടര്‍ ആശുപത്രിയില്‍ ചികിത്സ തേടുകയാണ്. ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന പ്രതിയുടെ പേര് വെളിപ്പെടുത്താന്‍ പൊലീസ് തയ്യാറായിട്ടില്ല. ഇരകളായ രോഗികളുടെ പരാതിയില്‍ കട്ടക്കിലെ മംഗളബാഗ് പൊലീസ് കേസെടുത്തിട്ടുണ്ട്.

അന്വേഷണം ആരംഭിച്ചെന്നും ഇരകളുടെ മൊഴി രേഖപ്പെടുത്തുകയും തെളിവുകളുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും കട്ടക്ക് പൊലീസ് പറഞ്ഞു. എന്നാല്‍ ആശുപത്രി അധികൃതര്‍ ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

പശ്ചിമബംഗാളിലെ ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജില്‍ യുവ ട്രെയിനി ഡോക്ടര്‍ ക്രൂരമായി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതില്‍ രാജ്യവ്യാപകമായി പ്രതിഷേധം അരങ്ങേറുന്നതിനിടെയാണ് ഒഡീഷയില്‍ നിന്ന് ആശുപത്രിക്കുള്ളിലെ പീഡന വിവരം പുറത്തുവരുന്നത്.

ആര്‍ജി കാര്‍ ക്യാമ്പസിനുള്ളില്‍ ആരംഭിച്ച കൊല്‍ക്കത്തയിലെ പ്രതിഷേധം രാജ്യതലസ്ഥാനമായ ഡല്‍ഹിയിലേക്ക് നീളുന്നുണ്ട്. ഒരു വിഭാഗം ഡോക്ടര്‍മാര്‍ വിഷയത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി രംഗത്ത് വന്നിരുന്നു. പ്രതി സഞ്ജയ് റോയിക്ക് തൂക്ക് കയര്‍ തന്നെ നല്‍കണം എന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.ക്രൂരമായി ബലാത്സംഗം ചെയ്താണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടില്‍ വ്യക്തമായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍; കൊച്ചിയിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍

കൊച്ചി: മലയാള സിനിമയില്‍ നീണ്ട അറുപതാണ്ടു കാലം നിറഞ്ഞു നിന്ന നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. കൊച്ചിയിലെ ലിസി ആശുപത്രിയിലാണ് അവര്‍ ചികിത്സയില്‍ കഴിയുന്നത്. കുറച്ചുകാലമായി വാര്‍ധക്യ സഹജമായ അസുഖങ്ങള്‍...

അരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാജനും ടിവി രാജേഷിനും തിരിച്ചടി, വിടുതൽ ഹർജി തള്ളി

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ  സി.പി.എം നേതാക്കളായ പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതൽ ഹർജി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഇരുവരുടെയും ഹർജി തള്ളിയത്. ഗൂഢാലോചന കുറ്റമാണ് ഇരുവർക്കുമെതിരെ...

ഇരട്ടയാറിൽ ഒഴുക്കിൽ പെട്ട് കുട്ടി മരിച്ചു; കാണാതായ കുട്ടിക്കായി അഞ്ചുരുളി ടണൽമുഖത്ത് തിരച്ചിൽ

ഇരട്ടയാര്‍: ഇരട്ടയാറില്‍ ഡാമില്‍ നിന്ന് വെള്ളം കൊണ്ടുപോകുന്ന ടണല്‍ ഭാഗത്ത് വെള്ളത്തില്‍ രണ്ട് കുട്ടികള്‍ ഒഴുക്കില്‍ പെട്ടു. ഇതില്‍ ഒരു കുട്ടി മരിച്ചു. രണ്ടാമത്തെ കുട്ടിക്കായി ടണലിന്റെ ഇരുഭാഗത്തും തിരച്ചില്‍ പുരോഗമിക്കുന്നു. കായംകുളം...

പേജറുകളും വാക്കി ടോക്കികളും ഹാന്‍ഡ് ഹെല്‍ഡ് റേഡിയോകളും ലാന്‍ഡ് ലൈനുകളും വീടുകളിലെ സൗരോര്‍ജ്ജ പ്ലാന്റുകളും പൊട്ടിത്തെറിച്ചു; ഇസ്രായേലിൻ്റെ പുതിയ ഒളിയുദ്ധത്തിൽ അമ്പരന്ന് ലോകം

ബെയ്‌റൂട്ട്: ലെബനനില്‍ ഹിസ്ബുല്ല അംഗങ്ങളെ ലക്ഷ്യമാക്കിയുള്ള ഒരു വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത് ശവസംസ്‌കാര ചടങ്ങിനിടെ. ഇന്നലെ പേജര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുല്ല അംഗത്തിന്റെ വിലാപയാത്രയ്ക്കിടെയാണ്, വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത്. ഇതേ...

കേരളത്തിൽ എംപോക്സ് സ്ഥിരീകരിച്ചു, മലപ്പുറം സ്വദേശിയുടെ ഫലം പോസിറ്റീവ്

മലപ്പുറം: സംസ്ഥാനത്ത് എംപോക്സ് സ്ഥിരീകരിച്ചു. രോ​ഗലക്ഷണങ്ങളോടെ മലപ്പുറത്ത് ചികിത്സയിലുണ്ടായിരുന്ന വ്യക്തിക്ക്‌ രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. യു.എ.ഇയില്‍നിന്നു വന്ന 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. മറ്റ് രാജ്യങ്ങളില്‍നിന്നും ഇവിടെ എത്തുന്നവര്‍ക്ക്...

Popular this week