25.8 C
Kottayam
Tuesday, October 1, 2024

കാവലിന് ഏഴ് നായ്ക്കൾ, ലഹരിവിൽപ്പന കേന്ദ്രമായ വീടിനുള്ളിൽ വിദേശവനിതകളും ഡി.ജെ. പാർട്ടിയും

Must read

എറണാകുളം: കുന്നത്തുനാട് പഞ്ചായത്തിലെ പടിഞ്ഞാറേ മോറയ്ക്കാലയില്‍ വീട് വാടകയ്‌ക്കെടുത്ത് കഞ്ചാവ് വില്പന നടത്തിയിരുന്ന തിരുവനന്തപുരം സ്വദേശിയെ ജില്ലാ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ടീം അറസ്റ്റ് ചെയ്തു.മണക്കാട് വാസുദേവം ശ്രീവരാഹം വീട്ടില്‍ വിഷ്ണു തമ്പി (34) യെയാണ് അറസ്റ്റ് ചെയ്തത്. ഇയാളില്‍നിന്നും ലക്ഷങ്ങള്‍ വിലമതിക്കുന്ന ഏഴ് ഗ്രാം എം.ഡി.എം.എ.യും 200 ഗ്രാം മരിജുവാനയും പിടിച്ചെടുത്തു.

ഇയാളോടൊപ്പം ഒരു ബെംഗളൂരു സ്വദേശിയും രണ്ടു വിദേശവനിതകളും ഉണ്ടായിരുന്നു. അവര്‍ എറണാകുളത്തെ സ്വകാര്യ ഹോട്ടലില്‍ അടുത്ത ദിവസങ്ങളില്‍ നടക്കുന്ന ഡി.ജെ. പാര്‍ട്ടിയില്‍ സംബന്ധിക്കാന്‍ എത്തിയവരാണെന്നാണ് എക്‌സൈസിനും കുന്നത്തുനാട് പോലീസിനും ലഭിച്ച വിവരം.

അവരില്‍നിന്നും കൂടുതല്‍ വിവരങ്ങള്‍ കുന്നത്തുനാട് പോലീസ് ശേഖരിക്കുകയാണ്. എറണാകുളം അസി. എക്‌സൈസ് കമ്മിഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് എക്‌സൈസ് സംഘം പടിഞ്ഞാറേ മോറയ്ക്കാലയിലെ വീട്ടില്‍ പരിശോധനയ്‌ക്കെത്തിയത്. സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ കെ.പി. പ്രമോദ്, പ്രിവന്റീവ് ഓഫീസര്‍ കെ.ആര്‍. ജിനീഷ്, ഓഫീസര്‍മാരായ എം.എം. അരുണ്‍കുമാര്‍, ബനന്ത്കുമാര്‍, കാര്‍ത്തിക്, ജിതിന്‍, ബദര്‍, നിഷ എന്നിവരുമുണ്ടായിരുന്നു.

കിഴക്കമ്പലം: മോറയ്ക്കാല-ഇടച്ചിറ റോഡില്‍ പടിഞ്ഞാറെ മോറയ്ക്കാലയിലെ വീട് വാടകക്കെടുത്ത് തിരുവനന്തപുരം സ്വദേശി വിഷ്ണു തമ്പി (34) ആറുമാസത്തിലധികമായി കഞ്ചാവ് വില്പനയും വിപണനവും നടത്തുന്നു.ട്രാവല്‍ ഏജന്‍സി തുടങ്ങാനെന്ന പേരുപറഞ്ഞാണ് വീട് വാടകക്കെടുത്തത്. എന്നാല്‍, മാസങ്ങള്‍ കഴിഞ്ഞ് എക്സൈസ് സംഘവും പോലീസും വീട്ടിലെത്തിയതറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാര്‍ പകച്ചുപോയി. തൊട്ടുമുന്നിലെ റോഡിലൂടെ ദിവസവും യാത്ര ചെയ്തവരും സമീപസ്ഥരും ഒന്നും അറിഞ്ഞിരുന്നില്ല. ഏഴ് നായ്കളാണ് ലഹരിവില്പനകേന്ദ്രത്തെ സംരക്ഷിച്ചത്.

വാടകവീട്ടിലെ തൊഴുത്തിലും വീട്ടിലെ ഒരുമുറിയിലുമായി താമസിപ്പിച്ചിരുന്ന ഏഴു നായ്ക്കളാണ് കഞ്ചാവ് വില്പനക്കാരന്‍ വിഷ്ണു തമ്പിയെ സംരക്ഷിച്ചിരുന്നത്. മികച്ച ഇനം ഏഴു നായ്ക്കളെ രാവിലെ വീട്ടില്‍ നിന്ന് മുറ്റത്തേക്കു അഴിച്ചുവിടും. പിന്നെ ആരും വീട്ടിലേക്ക് വരില്ല. തിരിഞ്ഞുനോക്കുകയുമില്ല. ഇതായിരുന്നു സ്ഥിരം ചെയ്തിരുന്നത്. വീട്ടില്‍ വിശിഷ്ട ഭക്ഷണങ്ങളും പാനീയങ്ങളും വിദേശ സിഗരറ്റുകളും ഉണ്ടായിരുന്നു.അതോടൊപ്പം സംഗീതപരിപാടികള്‍ക്കായുള്ള ഉപകരണങ്ങളും മുറിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഡി.ജെ. പാര്‍ട്ടിക്കുള്ള മുഴുവന്‍ സംവിധാനങ്ങളുമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡിജിറ്റൽ അറസ്റ്റടക്കം സൈബർ തട്ടിപ്പ്; രാജ്യവ്യാപകമായി പരിശോധന; 26 പേരെ അറസ്റ്റ് ചെയ്ത് സിബിഐ

ന്യൂഡൽഹി : ഡിജിറ്റൽ അറസ്റ്റടക്കം സൈബർ തട്ടിപ്പിൽ രാജ്യവ്യാപകമായി 26 പേരെ അറസ്റ്റ് ചെയ്ത് സിബിഐ. 32 ഇടങ്ങളിൽ നടന്ന പരിശോധനക്ക് പിന്നാലെയാണ് സിബിഐ നടപടി എടുത്തിരിക്കുന്നത്. പൂനെ, അഹമ്മദാബാദ്, വിജയവാഡ, വിശാഖപട്ടണം...

തൃശൂർ സ്വർണ കവർച്ചയുടെ മുഖ്യസൂത്രധാരൻ ഇൻസ്റ്റഗ്രാമിലെ ‘രങ്കണ്ണൻ’; 22 കേസുകളിലെ പ്രതിക്ക് അര ലക്ഷം ഫോളോവേഴ്സ്

തൃശ്ശൂർ: തൃശൂരിൽ രണ്ടു കോടി രൂപയുടെ സ്വര്‍ണ്ണം കവർന്ന സംഭവത്തിലെ മുഖ്യ സൂത്രധാരനായ റോഷന്‍ വര്‍ഗീസെന്ന റോഷന്‍ തിരുവല്ലയ്ക്ക് ഇന്‍സ്റ്റയിലുള്ളത് അര ലക്ഷത്തിലേറെ ഫോളോവേഴ്സ്. രങ്കണ്ണന്‍ സ്റ്റൈലിലുള്ള വീഡിയോകളാണ് ഇയാളുടെ ഇന്‍സ്റ്റ പ്രൊഫൈൽ...

24 വയസിൽ വിമാന അപകടത്തിൽ കാണാതായി, 56 വർഷങ്ങൾക്ക് ശേഷം മലയാളിയുടെ മൃതദേഹം കണ്ടെടുത്തു,അപൂർവ്വ സൈനിക നടപടി, ദൗത്യം 10 ദിവസം കൂടി തുടരും

ന്യൂഡൽഹി :: 1968 ഫെബ്രുവരി 7 ന് ലഡാക്കിൽ നടന്ന വിമാനാപകടത്തിൽ മരിച്ചവരെ കണ്ടെത്താനുള്ള ദൗത്യം പത്തു ദിവസം കൂടി തുടരും. പത്തനംതിട്ട സ്വദേശി തോമസ് ചെറിയാനടക്കം 4 പേരുടെ മൃതദേഹങ്ങളാണ് കഴിഞ്ഞ...

ഇസ്രയേൽ ലെബനോനിൽ കരയുദ്ധം തുടങ്ങി, ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ആക്രമണം

ബെയ്റൂത്ത് : ലോകരാജ്യങ്ങളുടെ മുന്നറിയിപ്പ് തള്ളി ലെബനോനിൽ ഇസ്രയേൽ കരയുദ്ധം തുടങ്ങി. തെക്കൻ ലെബനോനിൽ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കി. വടക്കൻ അതിർത്തി ഇസ്രായേൽ യുദ്ധമേഖലയായി പ്രഖ്യാപിച്ചു. അതിർത്തി...

കോഴിക്കോട് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു; ആര്‍.എം.ഒ അറസ്റ്റില്‍

കോഴിക്കോട് കോട്ടക്കടവ് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു. ടിഎംഎച്ച് ആശുപത്രിയിലാണ് സംഭവം. മരിച്ചത് പൂച്ചേരിക്കുന്ന് സ്വദേശി വിനോദ് കുമാർ. എംബിബിഎസ് തോറ്റ ഡോക്ടർ‌ ചികിത്സിച്ചതെന്നാണ് ആരോപണം. സംഭവത്തിൽ മരിച്ച വിനോദ് കുമാറിന്റെ...

Popular this week