30 C
Kottayam
Monday, November 25, 2024

കേരളത്തിൽ ഉരുൾപൊട്ടൽ സാധ്യതയില്ലാത്ത ഒരു ജില്ലമാത്രം; രാജ്യത്തെ 19സംസ്ഥാനങ്ങളിൽ കേരളം ആറാമത്

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് ഉരുൾപൊട്ടൽ സാധ്യതയില്ലാത്ത ഏക ജില്ലയാണ് ആലപ്പുഴ. മറ്റു ജില്ലകളെല്ലാം ഉരുൾപൊട്ടൽ സാധ്യതാമേഖലകൾ ഉൾക്കൊള്ളുന്നതിനാൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഉരുൾപൊട്ടൽസാധ്യതാ ഭൂപടത്തിൽ ഇടംപിടിച്ചിട്ടുണ്ട്. രാജ്യത്തെ 4,20,000 ചതുരശ്ര കിലോമീറ്റർ പ്രദേശം ഉരുൾപൊട്ടൽ ഭീഷണി നേരിടുന്നതായി ഐ.എസ്.ആർ.ഒ. പുറത്തിറക്കിയ ലാൻഡ് സ്ലൈഡ് അറ്റ്‌ലസിൽ പറയുന്നു. ഇതിൽ 90,000 കിലോമീറ്റർ കേരളം, തമിഴ്‌നാട്, കർണാടകം, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന പശ്ചിമഘട്ട-കൊങ്കൺ പ്രദേശങ്ങളിലാണ്.

രാജ്യത്ത് ഉരുൾപൊട്ടൽ ദുരന്തമുണ്ടാകുന്ന 19 സംസ്ഥാനങ്ങളിൽ കേരളം ആറാം സ്ഥാനത്തുണ്ട്. ജമ്മു കശ്മീർ, ഉത്തരാഖണ്ഡ്, അരുണാചൽപ്രദേശ്, മിസോറം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണു കേരളത്തിനു മുന്നിൽ.

ഉയർന്ന ജനസാന്ദ്രതയുള്ളതിനാൽ ഉരുൾപൊട്ടൽ കാരണമുണ്ടാകുന്ന മരണനിരക്ക് കേരളത്തിൽ കൂടുതലാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഉരുൾപൊട്ടൽ കൂടുതലാണെങ്കിലും ജനസാന്ദ്രത കുറവായതിനാൽ മരണനിരക്കു കുറവാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

ചേവായൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്; ഇടക്കാല ഉത്തരവിലൂടെ റദ്ദാക്കണമെന്ന ഹർജി തള്ളി

കൊച്ചി: ചേവായൂര്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് ഇടക്കാല ഉത്തരവിലൂടെ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. നവംബര്‍ 16 ന് നടന്ന തിരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ട പതിനൊന്ന് കോണ്‍ഗ്രസ് നേതാക്കള്‍ സമര്‍പ്പിച്ച...

കൊല്ലത്ത് അധ്യാപികയായ യുവതി കുളത്തിൽ ചാടി ജീവനൊടുക്കി

കൊല്ലം: കൊല്ലം കടയ്ക്കലിൽ യുവതി കുളത്തിൽ ചാടി മരിച്ചു. കടയ്ക്കൽ ഗവണ്മെന്‍റ് യുപിഎസിലെ അധ്യാപികയായ ശ്രീജയാണ് ആത്മഹത്യ ചെയ്തത്. ഇന്ന് ഉച്ചയോടെ കാഞ്ഞിരത്തിൻമൂടുള്ള വീട്ടിൽ നിന്ന് യുവതി ഇറങ്ങിപ്പോവുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കൾ നടത്തിയ...

ഇപി ജയരാജന്‍റെ ആത്മകഥാ വിവാദം: കരാര്‍ ഇല്ലെന്ന് മൊഴി; പോലീസ് രവി ഡിസിയുടെ മൊഴിയെടുത്തു

കൊച്ചി: ഇപി ജയരാജന്‍റെ ആത്മകഥാ വിവാദവുമായി ബന്ധപ്പെട്ട് രവി ഡിസിയുടെ മൊഴിയെടുത്ത് പൊലീസ്. കോട്ടയം ഡിവൈഎസ്‍പി കെജി അനീഷ് ആണ് മൊഴിയെടുത്തത്. മൊഴിയെടുപ്പ് രണ്ടു മണിക്കൂര്‍ നീണ്ടു. മുൻ നിശ്ചയിച്ച പ്രകാരം രവി...

ബലാത്സം​ഗ കേസ്: ബാബുരാജ് 10 ദിവസത്തിനുള്ളിൽ കീഴടങ്ങണം; ഹൈക്കോടതി നിർദ്ദേശം

കൊച്ചി: ബലാത്സം​ഗ കേസിൽ നടൻ ബാബു രാജിന് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് നടന് മുൻകൂർ ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണമെന്നും 10 ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങാനും കോടതി നിർദേശം നൽകി. ജൂനിയർ ആർടിസ്റ്റാണ്...

മുഷ്താഖ് അലി: ത്രില്ലറില്‍ കേരളത്തെ കീഴടക്കി മഹാരാഷ്ട്ര! വിധി നിർണയിച്ച് അവസാനം ഓവർ

ഹൈദരാബാദ്: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മഹാരാഷ്ട്രക്കെതിരായ മത്സരത്തില്‍ കേരളത്തിന് തോല്‍വി. ഹൈദരാബാദ്, രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനായിരുന്നു കേരളത്തിന്റെ പരാജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കേരളം...

Popular this week