തൃശ്ശൂര്‍: പൂങ്കുന്നം – ഗുരുവായൂർ റൂട്ടിൽ റെയിൽവെ ട്രാക്കിൽ വെള്ളക്കെട്ടിനെ തുടർന്ന് നാളത്തെ നാല് ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കി. വ്യാഴാഴ്ചത്തെ ഗുരുവായൂർ – തിരുവനന്തപുരം ഇന്റർസിറ്റി (16342), ഗുരുവായൂർ – മധുരൈ എക്സ്പ്രസ് (16328) എന്നീ ട്രെയിനുകൾ തൃശൂരിൽ നിന്നാകും യാത്ര ആരംഭിക്കുക. ഗുരുവായൂർ – എറണാകുളം പാസഞ്ചർ (06439) പുതുക്കാട് നിന്നും സർവീസ് നടത്തും.
എറണാകുളം – ഗുരുവായൂർ പാസഞ്ചർ ട്രെയിൻ തൃശൂർ വരെ മാത്രമേ സർവീസ് നടത്തൂ. ഉച്ചയ്ക്കുള്ള ഗുരുവായൂർ – എറണാകുളം പാസഞ്ചർ (06447) തൃശൂരിൽ നിന്നുമാത്രമേ യാത്ര തുടങ്ങൂ. തൃശൂർ – കണ്ണൂർ പാസഞ്ചർ ഷൊർണൂരിൽ നിന്നാകും സർവീസ് തുടങ്ങുക. കൂടാതെ, ഷൊർണൂർ – തൃശൂർ (06461), ഗുരുവായൂർ – തൃശൂർ (06445), തൃശൂർ – ഗുരുവായൂർ (06446) പാസഞ്ചർ ട്രെയിനുകൾ പൂർണമായും റദ്ദാക്കിയതായും റെയിൽവേ അറിയിച്ചു. ഇന്ന് രാത്രി ഗുരുവായൂർ – ചെന്നൈ എഗ്മൂർ (16128) എക്സ്പ്രസ് (31ന് രാത്രിയുള്ളത്) തൃശൂരിൽ നിന്നാകും യാത്ര ആരംഭിക്കുക.