26.3 C
Kottayam
Saturday, November 23, 2024

വീടിനുള്ളിൽ കസേരയിൽ ഇരിക്കുന്ന നിലയിൽ മൃതദേഹങ്ങൾ, കരൾപിളർക്കും കാഴ്ച; തിരച്ചിലിന് ഡോഗ് സ്ക്വാഡ്‌

Must read

മേപ്പാടി: ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ മേഖലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ ഡോഗ് സ്‌ക്വാഡും രംഗത്ത്. പോലീസിന്റെ കഡാവര്‍, സ്‌നിഫര്‍ നായകളെയാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ മൃതദേഹങ്ങള്‍ കണ്ടെത്താനായി എത്തിച്ചിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനം നടക്കുന്ന മേഖലയില്‍ പോലീസ് നായകളെ ഉപയോഗിച്ച് തിരച്ചില്‍ പുരോഗമിക്കുകയാണ്.

എറണാകുളം സിറ്റി പോലീസിന്റെ ഡോഗ് സ്‌ക്വാഡില്‍നിന്നാണ് രണ്ട് കഡാവര്‍ നായകളെ തിരച്ചിലിന് എത്തിച്ചിരിക്കുന്നത്. വയനാട് ജില്ലാ പോലീസിന്റെ സ്‌നിഫര്‍ ഡോഗും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. നായകള്‍ നല്‍കുന്ന സൂചനകള്‍ക്കനുസരിച്ചാണ് രക്ഷാപ്രവര്‍ത്തകര്‍ പലയിടത്തും പരിശോധന നടത്തുന്നത്. മേഖലയിലേക്ക് കൂടുതല്‍ കഡാവര്‍, സ്‌നിഫര്‍ നായകളെ എത്തിക്കുമെന്നും വിവരമുണ്ട്.

ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ മേഖലയിലെങ്ങും കരള്‍പിളര്‍ക്കുന്ന കാഴ്ചകള്‍ക്കാണ് രക്ഷാപ്രവര്‍ത്തകര്‍ സാക്ഷികളായത്. കൂറ്റന്‍ പാറക്കല്ലുകള്‍ക്കിടയിലും ചെളിയിലും കോണ്‍ക്രീറ്റ് സ്ലാബുകള്‍ക്കിടയിലും ഏറെ ദുഷ്‌കരമായാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.

തകര്‍ന്നടിഞ്ഞ ഒരു വീടിനുള്ളില്‍ കസേരയില്‍ ഇരിക്കുന്ന നിലയില്‍ മൂന്നുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. എന്നാല്‍, ഭീമന്‍ കോണ്‍ക്രീറ്റ് സ്ലാബുകള്‍ മുറിച്ച് മൃതദേഹം പുറത്തെടുക്കുക ഏറെ വെല്ലുവിളിയാണ്. കോണ്‍ക്രീറ്റ് സ്ലാബുകള്‍ മുറിച്ചുമാറ്റാനുള്ള യന്ത്രങ്ങളുടെ അപര്യാപ്തത കാരണം വടംകെട്ടി സ്ലാബുകള്‍ നീക്കാനാണ് രക്ഷാപ്രവര്‍ത്തകരുടെ ശ്രമം. വടംകെട്ടി സ്ലാബുകള്‍ നീക്കാനുള്ള ശ്രമത്തിനിടെ രണ്ടുതവണ വടംപൊട്ടുകയും ചെയ്തിരുന്നു. കോണ്‍ക്രീറ്റ് കട്ടിങ് മെഷീനുകള്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ സാധനങ്ങള്‍ ലഭ്യമാക്കണമെന്നാണ് രക്ഷാപ്രവര്‍ത്തകരുടെ ആവശ്യം. തിരച്ചിലിനിടെ പല ശരീരഭാഗങ്ങളും രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തിട്ടുണ്ട്. ഇത് ഡി.എന്‍.എ. പരിശോധനയ്ക്ക് സഹായകരമാകുമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

'തന്നിലർപ്പിച്ച വിശ്വാസത്തിനും സ്നേഹത്തിനും നന്ദി' ; വയനാട്ടിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ റെക്കോഡ് ഭൂരിപക്ഷത്തിന്‍റെ വിജയം നേടിയതിന് പിന്നാലെ വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി. തന്നിലര്‍പ്പിച്ച വിശ്വാസത്തിനും സ്നേഹത്തിനും നന്ദിയുണ്ടെന്നും ഈ വിജയം നിങ്ങള്‍ ഓരോരുത്തരുടേതുമാണെന്നും പ്രിയങ്ക...

ഡിഎംകെയ്ക്ക് കിട്ടിയത് നാലായിരത്തിൽ താഴെ! ചേലക്കരയിൽ നനഞ്ഞ പടക്കമായി അൻവറിൻ്റെ സ്ഥാനാർത്ഥി

ചേലക്കര:ഉപതിരഞ്ഞെടുപ്പിൽ പി.വി.അൻവർ എംഎൽഎയുടെ  ഡിഎംകെ (ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള) ‘ഡിമ്മായി’. തിരഞ്ഞെടുപ്പിൽ പാർട്ടി ‘ക്ലച്ചു പിടിച്ചില്ല’. ഡിഎംകെ സ്ഥാനാർഥിയായി ചേലക്കരയിൽ മത്സരിച്ച എൻ.കെ.സുധീറിന് തിരഞ്ഞെടുപ്പിൽ നിർണായക ശക്തിയാകാൻ കഴിഞ്ഞില്ല. 3920 വോട്ടുകളാണ്...

‘ആത്മപരിശോധനയ്ക്കുള്ള അവസരം, തിരിച്ച് വരും; നായരും വാരിയരും തോൽവിയിൽ ബാധകമല്ല’

പാലക്കാട്: തിരഞ്ഞെടുപ്പിൽ ബിജെപിയുടെ തോൽവി സംബന്ധിച്ച് വിശദമായി പഠിക്കുമെന്ന് പാലക്കാട്ടെ ബിജെപി സ്ഥാനാർഥി സി.കൃഷ്ണകുമാർ. ബിജെപിക്ക് തിരിച്ചുവരവ് സാധ്യമല്ലാത്ത മണ്ഡലമല്ല പാലക്കാടെന്നും അടുത്ത മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ബിജെപി ശക്തമായി തിരിച്ചു വരുമെന്നും സി.കൃഷ്ണകുമാർ...

മഹാരാഷ്ട്രയിൽ തകർപ്പൻ ജയത്തോടെ മഹായുതി, തരിപ്പണമായി എംമഹാവികാസ് അഘാഡി, ജാർഖണ്ഡിൽ ഇന്ത്യ മുന്നണിക്ക് നേട്ടം

മുംബൈ: മഹാരാഷ്ട്രയിൽ തുടർഭരണം ഉറപ്പിച്ച് മഹായുതി മുന്നണി. മൊത്തം 288 സീറ്റിൽ 222 സീറ്റിലും ബിജെപി സഖ്യം മുന്നേറുകയാണ്. കോൺ​ഗ്രസ് സഖ്യമായ മഹാവികാസ് അഘാഡി സഖ്യം വെറും 49 സീറ്റിൽ മാത്രമാണ് മുന്നിൽ....

‘ സുരേന്ദ്രനെയും സംഘത്തെയും പുറത്താക്കാതെ ബിജെപി രക്ഷപ്പെടില്ല’ഏതു തിരഞ്ഞെടുപ്പിലും കൃഷ്ണകുമാറെന്ന രീതി പരാജയത്തിന് കാരണം

പാലക്കാട്∙ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ പുറത്താക്കാതെ പാർട്ടി രക്ഷപ്പെടില്ലെന്ന് സന്ദീപ് വാരിയർ. ഏത് തിരഞ്ഞെടുപ്പു വന്നാലും കൃഷ്ണകുമാറിനെ സ്ഥാനാർഥിയാക്കുന്നതാണ് പാലക്കാട് ബിജെപിക്ക് തിരിച്ചടിയായത്. അടുത്ത തിരഞ്ഞെടുപ്പിൽ പാലക്കാട് മുനിസിപ്പാലിറ്റി കോൺഗ്രസ് ഭരിക്കുമെന്നും...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.