25.2 C
Kottayam
Friday, September 27, 2024

ആശങ്ക വർധിക്കുന്നു; മരണ സംഖ്യ വർദ്ധിയ്ക്കുന്നു, കുടുങ്ങിക്കിടക്കുന്നത് 250 ഓളം പേർ

Must read

കല്പറ്റ: മനുഷ്യനെക്കാൾ ഉയരമുള്ള കൂറ്റൻപാറകൾ, തകർന്നുവീണ കെട്ടിടങ്ങൾ, ചുറ്റും ചെളിയും മണ്ണും… വയനാട് ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളെ ഒന്നാകെ വിഴുങ്ങി ഉരുൾപ്പൊട്ടിയിറങ്ങിയിട്ട് 10 മണിക്കൂറുകൾ പിന്നിടുന്നു. സംസ്ഥാനം ഇന്നോളം കാണാത്ത ദുരിതസ്ഥിതി. പൊട്ടിയൊലിച്ച ഉരുളിൽ ചാലിയാറിലൂടെ കിലോമീറ്ററുകളോളം മൃതദേഹങ്ങൾ ഒഴുകിയെത്തി. 250 ഓളം പേരാണ് കുടുങ്ങികിടക്കുന്നതെന്നാണ് വിവരം. ദുരന്തമുഖത്തേക്ക് ഇനിയും രക്ഷാപ്രവർത്തകർക്ക് എത്തിചേരാൻ കഴിയാത്ത സ്ഥിതി.

ചൂരൽമലയിൽ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചു പോയതിനാൽ അവിടേക്ക് എത്തിപ്പെടാൻസാധിക്കാത്ത അവസ്ഥയാണുള്ളത്. ഇതോടെ പ്രദേശം ഒറ്റപ്പെട്ട നിലയിലാണ്. വ്യോമസേന സുലൂരിൽ നിന്ന് രണ്ട് ഹെലികോപ്റ്ററുകൾ രക്ഷാപ്രവർത്തനത്തിനായി അയച്ചിട്ടുണ്ടെങ്കിലും കാലാവസ്ഥ പ്രതികൂലമായി നിൽക്കുന്നത് എയർലിഫ്റ്റിങിനും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. മുണ്ടക്കൈയില്‍ മാത്രം നൂറോളം കുടുംബങ്ങളെയാണ് ദുരന്തം ബാധിച്ചിരിക്കുന്നത്. കുടുങ്ങിയവരില്‍ വിദേശികളും അകപ്പെട്ടതായി സംശയം.

ഉരുൾപൊട്ടലിൽ പാലം തകർന്ന സാഹചര്യത്തിൽ ബദൽ സംവിധാനം അടക്കമുള്ള കാര്യങ്ങൾ സജ്ജീകരിക്കുക എന്ന ലക്ഷ്യവുമായി സൈന്യത്തിന്റെ എൻജിനിയറിങ് ഗ്രൂപ്പ് വയനാട്ടിലേക്കെത്തും. ബെം​ഗളൂരിൽ നിന്നും സംഘം എത്തുന്നതോടെ മേഖലയുമായുള്ള ബന്ധം പുനസ്ഥാപിക്കാനും രക്ഷാദൗത്യത്തിലേക്ക് കടക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ. വയനാട് ജില്ലയിൽ റെഡ് അലർട്ട് നിലനിൽക്കുന്നതും മഴ തുടരുന്നതും ആശങ്ക വർധിപ്പിക്കുകയാണ്.

രക്ഷാപ്രവർത്തനത്തിന് കണ്ണൂരിലെ ഡിഫൻസ് സെക്യൂരിറ്റി കോർപ്‌സ് (ഡിഎസ്‌സി) സെൻ്ററിലെ സൈനികരും കണ്ണൂരിലെ മിലിട്ടറി ഹോസ്പിറ്റലിൽ നിന്നുള്ള മെഡിക്കൽ സംഘവും കോഴിക്കോട് നിന്ന് ടെറിട്ടോറിയൽ ആർമിയിലെ സൈനികരും മേഖലയിലേക്ക് തിരിച്ചിട്ടുണ്ട്. 200 ഓളം സൈനികരാണ് സംഘത്തിലുള്ളത്. ഇതിൽ ആദ്യ സംഘം ചൂരൽമലയിലെത്തിയിട്ടുണ്ട്.

സമയം മുന്നോട്ട് പോകും തോറും ആശങ്ക വർധിക്കുകയാണ്. പകൽവെളിച്ചം നിലക്കുന്നതോടെ രക്ഷാപ്രവർത്തനം വീണ്ടും പ്രതിസന്ധിയിലാകും. ​ഗുരുതരമായി പരിക്കേറ്റവരടക്കം ഒറ്റപ്പെട്ട അവസ്ഥയിലാണ്. വരും മണിക്കൂറുകളിൽ കാലവസ്ഥ അനുകൂലമായാൽ എയർലിഫ്റ്റിങിനും മേഖലയുമായി ബന്ധപ്പെടുന്നതിന് ബദൽ സംവിധാനങ്ങളും ഒരുക്കാൻ സാധിക്കുകയും ചെയ്യുമെന്ന പ്രതീക്ഷയാണുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അർജുൻ്റെ മൃതദേഹം കുടുംബത്തിന് കൈമാറുന്നത് വൈകിയേക്കും, ഡിഎൻഎ ഫലം കാത്ത് ബന്ധുക്കൾ

ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്‍റെ മൃതദേഹത്തിന്‍റെ അവശേഷിപ്പുകൾ കുടുംബത്തിന് കൈമാറുന്നത് വൈകിയേക്കും. ഇന്ന് വൈകിട്ടോടെ ഡിഎൻഎ താരതമ്യ പരിശോധന പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് കൈമാറാനാണ് ജില്ലാ...

ആംബുലൻസിൽ പൂരപ്പറമ്പിലെത്തിയ സംഭവം; സുരേഷ് ഗോപിക്കെതിരെ പരാതി

തൃശ്ശൂര്‍: പൂരം അലങ്കോലമാക്കിയെന്ന വിവാദത്തിനുപിന്നാലെ സുരേഷ് ഗോപി പൂരപ്പറമ്പില്‍ ആംബുലന്‍സില്‍ എത്തിയതിനെച്ചൊല്ലി പരാതിയും. ചികിത്സാ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ട ആംബുലന്‍സ് മറ്റാവശ്യത്തിന് ഉപയോഗിച്ചെന്ന് കാണിച്ച് അഭിഭാഷകനായ കെ. സന്തോഷ് കുമാറാണ് പരാതി നല്‍കിയത്. മുഖ്യമന്ത്രിക്കും...

അൻവറിന് കേരള രാഷ്ട്രീയത്തിൽ അലഞ്ഞു തിരിയേണ്ടി വരും, പാർട്ടിയെ നശിപ്പിക്കാൻ ഈ വായ്ത്താരി പോര: വി. ശിവൻകുട്ടി

തിരുവനന്തപുരം: ഉത്തരം താങ്ങുന്നു എന്ന് ധരിക്കുന്ന പല്ലിയെ പോലെയാണ് പി വി അൻവർ എന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പല്ലിയ്ക്ക് താനാണ് ഉത്തരം താങ്ങുന്നത് എന്ന മിഥ്യാധാരണ...

'വിമർശിക്കുന്നവരും എതിർക്കുന്നവരും ആ വഴിക്ക് പോകുക'; പിവി അൻവറിനെതിരെ എംഎം മണി

ഇടുക്കി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ നിലമ്പൂർ എംഎൽഎ പി.വി അൻവർ  നടത്തിയ വിമർശനങ്ങളോട് പ്രതികരിച്ച് മുൻ മന്ത്രിയും ഉടുമ്പൻചോല എംഎൽഎയുമായ എം.എം മണി. ഞങ്ങളെ വിമർശിക്കുന്നവരുണ്ടാവും, ഞങ്ങളെ എതിർക്കുന്നവരുണ്ടാവും. അവരല്ലാം ആ വഴിക്ക്...

'വിരട്ടലും വിലപേശലും വേണ്ട, ഇത് പാർട്ടി വെറെയാണ്'; അൻവറിന്‍റെ വീടിന് മുന്നിൽ സിപിഎം ഫ്ലക്സ് ബോര്‍ഡ്

മലപ്പുറം: മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കുമെതിരെ തുറന്ന് പോര് പ്രഖ്യാപിച്ച പിവി അൻവര്‍ എംഎല്‍എയ്ക്കെതിരെ ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ച് സിപിഎം. പിവി അൻവര്‍ എംഎല്‍എയുടെ നിലമ്പൂരിലെ വീടിന് മുന്നിലാണ് സിപിഎം ഒതായി ബ്രാഞ്ചിന്‍റെ പേരിൽ ഫ്ലക്സ്...

Popular this week