24.6 C
Kottayam
Wednesday, November 20, 2024
test1
test1

സിനിമയിൽ നിന്ന് ഒഴിവാക്കി; പ്രതിഫലം ചോദിച്ചപ്പോൾ മാസ് ഡയലോ​ഗ്.. WCC യുടെ തനി നിറം പുറത്ത് ഇനി രക്ഷയില്ല… ഗുരുതര ആരോപണവുമായി കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യർ

Must read

സംവിധായിക വിധു വിൻസെന്റ് സിനിമയിലെ വനിത സംഘടനയായ വിമന്‍ ഇന്‍ സിനിമ കലക്റ്റീവിനെക്കുറിച്ച് രൂക്ഷ വിമർശനവുമായി രംഗത്ത് എത്തിയതിന് പിന്നാലെ ഇപ്പോൾ ഇതാ ഡബ്യുസിസിയ്ക്ക് എതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യർ

തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് തുറന്നടിയിക്കുകയാണ് സ്‌റ്റെഫി. വനിതകളുടെ പുരോഗമനത്തിനും, തുല്യതയ്ക്കും അവരുടെ അവകാശങ്ങള്‍ക്കും വേണ്ടി എന്ന് പറഞ്ഞു തുടങ്ങിയ ഒരു സംഘടന പിന്നീട് പ്രധാന അംഗങ്ങളുടെ മാത്രം ഗ്രേഡും, ലെയറും പ്രാധാന്യവും സ്ഥാനവും നോക്കിയാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്ന് സ്റ്റെഫി ഫേസ്ബുക്കിൽ കുറിച്ചു.

ഡബ്ല്യൂസിസിയുടെ അമരത്തിരിക്കുന്ന സംവിധായികയുടെ ചിത്രത്തിൽ പ്രവർത്തിക്കുകയും പിന്നീട് പ്രതിഫലം ആവശ്യപ്പെടുകയും ചെയ്തപ്പോൾ സിനിമയിൽ നിന്ന് തന്നെ ഒഴിവാക്കിയെന്ന് സ്റ്റെഫി കുറിക്കുന്നു. ഇതിനെതിരെ പ്രതികരിച്ചപ്പോൾ, “‘സ്റ്റെഫി’ ജനിക്കുമ്പോൾ ഞാൻ സിനിമയിൽ വന്ന ആളാണ് ” എന്ന മാസ്സ് ഡയലോഗായിരുന്നു അവരുടെ മറുപടിയെന്നും സ്റ്റെഫി പറയുന്നു.

സ്റ്റെഫിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്

2017ൽ, WCCയുടെ അമരത്തിരിക്കുന്ന സംവിധായകയുടെ, പിന്നീട് നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കപ്പെട്ട സിനിമയിൽ കോസ്ട്യും ചെയ്യാൻ വിളിക്കുകയും, വ്യക്തിപരമായി അവരോടുള്ള വിശ്വാസം കൊണ്ട് പറഞ്ഞുറപ്പിച്ച തുകയുടെ അഡ്വാൻസോ, എഗ്രിമെന്റോ ഇല്ലാതെ തന്നെ എന്നെ ഏൽപ്പിച്ച രണ്ടു ഷെഡ്യുളുകളിൽ ഒന്ന് പൂർത്തിയാക്കുകയും, അവസാന ഷെഡ്യുൾ പ്രീ പ്രൊഡക്ഷനും, ട്രയലും വരെ കഴിയുകയും ചെയ്തു. അതിന് ശേഷം ഞാൻ റെമ്യുണറേഷൻ ചോദിച്ചപ്പോൾ, അത് ചോദിച്ചു എന്ന ഒറ്റ കാരണം കൊണ്ടോ എന്തോ, വ്യക്തമായ കാരണം പോലും പറയാതെ എന്നെ പ്രോജക്ടിൽ നിന്ന് മാറ്റി നിർത്തിക്കൊണ്ട് പോകുകയും, ഇതിനെതിരെ ഞാൻ പ്രതികരിച്ചപ്പോൾ, “‘സ്റ്റെഫി’ ജനിക്കുമ്പോൾ ഞാൻ സിനിമയിൽ വന്ന ആളാണ് ” എന്ന മാസ്സ് ഡയലോഗ് അടിച്ചതും ഞാൻ വ്യക്തമായി ഓർക്കുന്നു.

അതോടൊപ്പം എന്റെ അസിസ്റ്റന്റ്സിനോട് എന്നെ അറിയിക്കാതെ അവരോട് ഒപ്പം ചെന്ന് വർക്ക് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് സിനിമയുടെ ടൈറ്റിൽ കാർഡിലോ, താങ്ക്സ് കാർഡിലോ പോലും എന്റെ പേര് ഒന്ന് വെക്കാൻ തയ്യാറാകാതിരുന്ന ആളുകളാണ് വനിതകളുടെ ഉന്നമനത്തിന് എന്ന പേരിൽ കടിച്ചാൽ പൊട്ടാത്ത വാക്കുകൾ കൊണ്ട് WCC നേതൃത്വത്തിൽ നിന്ന് സംസാരിക്കുന്നത്.

സ്ത്രീകളെ ചൂഷണം ചെയ്യുന്നതും, സ്ത്രീകളെ തുല്യരായി കാണാത്തതും പുരുഷന്മാർ മാത്രമാണെന്ന് വിശ്വസിക്കുന്ന, സ്ത്രീ സംഘടനയിൽ തന്നെ പ്രിവിലേജ്ഡ് ലെയർ ഉള്ള നിങ്ങളാണ് മാറ്റം ആദ്യം കൊണ്ടു വരേണ്ടത്.

അതോടൊപ്പം മറ്റൊരു സിനിമയുടെ സെറ്റിൽ WCC മെമ്പറായ ഒരു വനിതാ അസ്സോസിയേറ്റ് ഡയറക്റ്ററിൻറെ ഭാഗത്തു നിന്നുണ്ടായ അത്യന്തം മോശമായ പെരുമാറ്റത്തെ തുടർന്ന് ഞങ്ങൾ കുറച്ചുപേർ ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ സാറിനെ കാണുകയും, പരാതി പറഞ്ഞപ്പോൾ, WCCയ്ക്ക് എതിരെയുള്ള ചട്ടുകമായി ഈ വിഷയത്തെ എടുക്കാതെ, ഏറ്റവും സുതാര്യമായി ഈ വിഷയം ഒത്തുതീർപ്പാക്കുകയും ചെയ്തത് ശ്രീ ബി. ഉണ്ണികൃഷ്ണൻ സാറാണ്.

തുല്യത എന്ന് പറയുമ്പോൾ, അവനവൻ ഇരിക്കുന്നതിന് മുകളിലേക്കുള്ള വളർച്ച മാത്രമല്ല, മറിച്ച് തോട്ടു താഴെയുള്ള ജൂനിയർ ആർട്ടിസ്റ്റുകളുടെയും, ടെക്നിഷ്യൻസിന്റെയും വളർച്ച കൂടി ഒന്നു പരിഗണിക്കാം…

വനിതകളുടെ പുരോഗമനത്തിനും, തുല്യതയ്ക്കും അവരുടെ അവകാശങ്ങൾക്കും വേണ്ടി എന്ന് പറഞ്ഞു തുടങ്ങിയ ഒരു സംഘടന പിന്നീട് പ്രധാന അംഗങ്ങളുടെ മാത്രം ഗ്രേഡും, ലെയറും ഇമ്പോർട്ടൻസും പൊസിഷനും നോക്കി കാര്യങ്ങളെ തീരുമാനിക്കുകയും ഗ്രൂപ്പ് തിരിക്കുകയും ചെയ്യുന്നത് നിർഭാഗ്യവശാൽ വളരെ സങ്കടമുള്ള കാര്യമാണ്.

2015 ൽ എൻറെ സിനിമാജീവിതം തുടങ്ങിയ സമയത്ത് ലൊക്കേഷനിൽ ഒരു പ്രശ്നം ഉണ്ടായപ്പോൾ, ലൊക്കേഷനിൽ നിന്നു മറ്റാരോ പറഞ്ഞറിഞ്ഞു ആ പ്രശ്നത്തിൽ ഇടപെട്ട് അത് സോൾവ് ചെയ്തു തരുകയും ചെയ്ത സംഘടനയാണ് ഫെഫ്ക. അന്നുമുതൽ ഇന്നുവരെ ഒരു റൂറൽ ഏരിയയിൽ നിന്ൻ സിനിമയിൽ എത്തിയ പെൺകുട്ടി എന്ന നിലയിൽ എല്ലാവിധ സഹായങ്ങളുമായി കൂടെ നിന്നിട്ടുള്ളതും, എനിക്ക് മാത്രമല്ല, സിനിമയുടെ ടെക്നിക്കൽ വിഭാഗങ്ങളിൽ ജോലി ചെയ്യുന്ന ഒരുപാട് സ്ത്രീകൾക്കും താങ്ങും തണലുമായി നിൽക്കുന്നതും ഫെഫ്ക തന്നെയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Bomb Cyclone:ബോംബ് ചുഴലിക്കാറ്റ് കരതൊട്ടു ; പേമാരി വിതച്ച് മിന്നൽ പ്രളയ മുന്നറിയിപ്പ്

കാലിഫോർണിയ : ഏറ്റവും ശക്തമായ ചുഴലിക്കാറ്റ് കര തൊട്ടു. പിന്നാലെ അമേരിക്കയുടെ പടിഞ്ഞാറാൻ മേഖലകളിൽ വൻ പേമാരി. ചൊവ്വാഴ്ചയാണ് ചുഴലിക്കാറ്റ് കര തൊട്ടത്.ചൊവ്വാഴ്ച മുതൽ വെളളിയാഴ്ച വരെ അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പാണ് കാലാവസ്ഥാ...

Murder:അപ്പാർട്ട്മെന്‍റിൽ ഹെൽമറ്റിട്ട് വന്നതാര്, മടങ്ങിയത് 2 മണിക്കൂർ കഴിഞ്ഞ്; ജെയ്സിയുടെ കൊലപാതകത്തില്‍ അന്വേഷണം

കൊച്ചി: കൊച്ചി കളമശ്ശേരിയിൽ വീട്ടമ്മ കൊല്ലപ്പെട്ട കേസിൽ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം. റിയൽ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജെയ്സി എബ്രഹാമിന്റെ അപ്പാർട്ട്മെന്‍റിൽ ഹെൽമറ്റ് ധരിച്ച എത്തിയ ആൾക്കായുള്ള തെരച്ചിൽ...

റഷ്യന്‍ വ്യോമാക്രമണ മുന്നറിയിപ്പ്; കീവിലെ യു.എസ് എംബസി അടച്ചുപൂട്ടി, സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണം

കീവ്: റഷ്യന്‍ വ്യോമാക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് യുക്രെയ്ന്‍ തലസ്ഥാനമായ കീവിലെ യു.എസ് എംബസി അടച്ചുപൂട്ടി. എംബസി ജീവനക്കാര്‍ക്ക് സുരക്ഷിതമായ സ്ഥലത്ത് അഭയം പ്രാപിക്കാന്‍ നിര്‍ദേശം നല്‍കി. കൂടാതെ കീവിലെ യു.എസ്...

എ.ആര്‍ റഹ്‌മാന്റെ വിഹാമോചനത്തിന് പിന്നിലെ റഹ്‌മാന്റെ സംഘത്തിലെ ഗിറ്റാറിസ്റ്റ് മോഹിനി ഡേയ്ക്കും വിവാഹമോചനം; ചര്‍ച്ചയായി കുറിപ്പ്‌

മുംബൈ:എ.ആര്‍. റഹ്‌മാന്‍ വിവാഹമോചിതനാകുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ സംഗീതലോകത്തെ ഞെട്ടിച്ച് മറ്റൊരു വിവാഹമോചനവാര്‍ത്തയും. എ.ആര്‍. റഹ്‌മാന്റെ ട്രൂപ്പിലെ അംഗവും പ്രശസ്ത ഗിറ്റാറിസ്റ്റുമായ മോഹിനി ഡേ ആണ് താന്‍ വിവാഹബന്ധം വേര്‍പിരിഞ്ഞതായി അറിയിച്ചത്. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയായിരുന്നു...

കരുനാഗപ്പള്ളിയിൽ നിന്ന് കാണാതായ പെൺകുട്ടിയെ കണ്ടെത്തി

കൊല്ലം: കരുനാഗപ്പള്ളിയിലെ ആലപ്പാട് നിന്ന് കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി. സ്വകാര്യ എന്‍ട്രന്‍സ് കോച്ചിങ് സ്ഥാപനത്തിലെ വിദ്യാര്‍ഥിനിയായ ഐശ്വര്യ അനിലിനെ തൃശൂരിലെ മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ നിന്നാണ് കണ്ടെത്തിയത്. . 18-ാം തീയതി രാവിലെ വീട്ടില്‍...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.