24.2 C
Kottayam
Tuesday, September 17, 2024

ഫോണിൽ സിനിമ പകര്‍ത്തി; പൃഥിരാജിന്റെ ഭാര്യയുടെ പരാതിയില്‍ തമിഴ്‌നാട് സ്വദേശി പിടിയിൽ

Must read

കൊച്ചി: തിരുവനന്തപുരത്തെ തീയേറ്ററിൽ ധനുഷ് ചിത്രം ‘രായൻ’ പകർത്തുന്നതിനിടെ തമിഴ്‌നാട് സ്വദേശി പിടിയിൽ. പുതിയ ചിത്രങ്ങൾ റിലീസ് ദിവസംതന്നെ പകർത്തി വ്യാജപതിപ്പ് പ്രചരിപ്പിക്കുന്ന കണ്ണികളിൽപ്പെട്ട തമിഴ്നാട് സ്വദേശി സ്റ്റീഫൻ രാജ് ആണ് പിടിയിലായത്.

തീയേറ്ററിലെ ഏറ്റവും പുറകിലെ സീറ്റിലിരുന്ന് മൊബൈൽ ഫോണിന്റെ ബ്രൈറ്റ്നസ് കുറച്ച് സീറ്റിലെ കപ്പ് ഹോൾഡറിൽ മൊബൈൽ ഫോൺവെച്ചാണ് സിനിമ പകർത്തിയിരുന്നത്. തമിഴ് റോക്കേഴ്സ്, തമിഴ് ബ്ലാസ്റ്റേഴ്സ് തുടങ്ങിയ സൈറ്റുകൾക്കാണ് ഇയാൾ പുതിയ ചിത്രങ്ങൾ റെക്കോഡ് ചെയ്ത് അയച്ചിരുന്നത്. നിർമാതാവ് സുപ്രിയ മേനോന്റെ പരാതിയിൽ കാക്കനാട് സൈബര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

‘ഗുരുവായൂരമ്പലനടയില്‍’ എന്ന ചിത്രം റിലീസ് ചെയ്ത് രണ്ടാംദിവസം ചിത്രത്തിന്റെ വ്യാജപതിപ്പ് പ്രചരിച്ചിരുന്നു. ട്രെയിനിലിരുന്ന് ചിലര്‍ മൊബൈല്‍ഫോണില്‍ വ്യാജപതിപ്പ് കാണുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഇതോടെ നിര്‍മാതാക്കളിലൊരാളായ സുപ്രിയ മേനോനാണ് കാക്കനാട് സൈബര്‍ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് സൈബര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് തിരുവനന്തപുരത്തെ തീയേറ്ററിൽനിന്ന് രണ്ടുപേര്‍ പോലീസ് പിടിയിലായത്.

എന്നാൽ, കൂടെയുണ്ടായിരുന്നയാൾ നിരപരാധിയാണെന്നും പുതിയ സിനിമ കാണിക്കാം, നല്ല തീയേറ്റർ ആണെന്ന് പറഞ്ഞ് പ്രതി കൂട്ടിക്കൊണ്ടുവരുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.

പുതിയ സിനിമയുടെ റിലീസ് ദിനംതന്നെ തമിഴ്നാട്ടിൽനിന്ന് കേരളത്തിലെത്തി മൊബൈലിൽ പകർത്തിയാണ് വ്യാജ പതിപ്പുകൾ പ്രചരിപ്പിക്കുന്ന ചാനലുകൾക്ക് അയച്ചിരുന്നത്. ഇയാളുടെ പിന്നിൽ പ്രവർത്തിക്കുന്നവർ ആരൊക്കെയാണെന്നുള്ള കാര്യങ്ങൾ കണ്ടുപിടിക്കേണ്ടതുണ്ടെന്നും പോലീസ് വ്യക്തമാക്കി. ഇയാൾ ആർക്കൊക്കെയാണ് സിനിമ അയക്കുന്നത്, ആരാണ് വെബ്സൈറ്റുകളിൽ അപ്ലോഡ് ചെയ്യുന്നത് എന്നതടക്കമുള്ള കാര്യങ്ങൾ കണ്ടെത്തേണ്ടതുണ്ട്. പ്രതി അറസ്റ്റിലായതോടെ അന്വേഷണം കൂടുതൽ വിപുലമാക്കുകയാണെന്നും സൈബർ പോലീസ് ഇൻസ്പെക്ടർ പറഞ്ഞു.

സുപ്രിയ മേനോന്റെ പരാതിക്ക് പിന്നാലെ നടത്തിയ അന്വേഷണത്തിൽ തിരുവനന്തപുരത്തെ തീയേറ്ററിൽനിന്നാണ് ചിത്രം പകർത്തിയിരിക്കുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ മനസിലാവുകയായിരുന്നു. പിന്നീട് തീയേറ്റർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട്ടിൽനിന്ന് ഒരാൾ സ്ഥിരമായി ഈ തീയേറ്ററിലേക്ക് സിനിമ റിലീസ് ചെയ്യുന്ന ദിവസം തന്നെ ആറോ ഏഴോ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടത്. ഇയാളുടെ മൊബൈൽഫോൺ ലൊക്കേഷൻ തമിഴ്നാട്ടിലാണെന്ന് വ്യക്തമായി. ഇയാളെ നിരന്തരം നിരീക്ഷിച്ചുവരുന്നതിനിടെയാണ് ‘രായൻ’ കാണാൻ ഇയാൾ എത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചത്. തുടർന്ന് വഞ്ചിയൂർ പോലീസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നെന്ന് കാക്കനാട് സൈബർസെൽ പോലീസ് ഇൻസ്പെക്ടർ എ ജയകുമാർ പറഞ്ഞു.

അടുത്തിടെ പുറത്തിറങ്ങിയ കൽക്കിയടക്കം അഞ്ചോളം സിനിമകൾ റിലീസ് ചെയ്ത അന്നുതന്നെ റെക്കോഡ് ചെയ്ത് അയച്ചതായും പ്രതി സമ്മതിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് മാത്രമല്ല മറ്റ് സ്ഥലങ്ങളിൽനിന്നും സമാനമായ രീതിയിൽ ഇയാൾ സിനിമ പകർത്തിയിട്ടുണ്ടെന്നാണ് വിവരം. പ്രതിയെ കൊച്ചിയിലെത്തിച്ച് ചോദ്യംചെയ്തു.

പാർലമെന്റിന്റെ വർഷകാലസമ്മേളനത്തിൽ പാസാക്കിയ സിനിമാട്ടോഗ്രാഫ് ഭേദഗതി നിയമപ്രകാരം വ്യാജപതിപ്പ് ഇറക്കുന്നവർക്ക് മൂന്നു മാസം മുതൽ മൂന്നുവർഷം വരെ തടവും മൂന്നുലക്ഷംവരെയോ ഓഡിറ്റ് ചെയ്ത മൊത്തം ഉത്‌പാദനച്ചെലവിന്റെ അഞ്ചുശതമാനംവരെയോ പിഴയും വ്യവസ്ഥ ചെയ്തിട്ടുണ്ട്. വ്യാജപ്പതിപ്പുകൾ സിനിമാവ്യവസായത്തിന് വർഷം 20,000 കോടി രൂപ നഷ്ടമുണ്ടാക്കുന്നതായാണ് കണക്ക്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഒരുമൃതദേഹം സംസ്‌കരിക്കാൻ 75,000, വസ്ത്രത്തിന് 11 കോടി; വയനാട്ടിൽ കോടികൾ ചെലവിട്ടെന്ന് സർക്കാർ കണക്ക്

കോഴിക്കോട് : വയനാട് ദുരന്തത്തിലെ പ്രവർത്തനങ്ങളിൽ ഭീമൻ ചെലവ് കണക്കുമായി സർക്കാർ.  ദുരിതബാധിതർക്ക് നൽകിയതിനെക്കാൾ തുക ചെലവഴിച്ചത് വൊളണ്ടിയർമാർക്കാണെന്നാണ് പുറത്ത് വന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 75000 രൂപ ചിലവായെന്നാണ്...

ISL 2024: പഞ്ചാബിന്റെ ഓണത്തല്ലിൽ ബ്ലാസ്റ്റേഴ്‌സിന് തോൽവിത്തുടക്കം; വിധിയെഴുതിയത് അവസാന നിമിഷങ്ങൾ

കൊച്ചി:ഐഎസ്എല്‍ 2024-25 സീസണിലെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് പഞ്ചാബ് എഫ്‌സിയോട് തോല്‍വി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു പരാജയം. 85-ാം മിനുറ്റില്‍ ലൂക്ക മജ്‌സെന്നാണ് പഞ്ചാബിനായി ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ അധികസമയത്ത്...

വീണ്ടും നിപ: മലപ്പുറത്ത് മരിച്ച യുവാവിന് നിപ ബാധിച്ചിരുന്നതായി സ്ഥിരീകരിച്ചു

വണ്ടൂര്‍: തിങ്കളാഴ്ച വണ്ടൂരിനടുത്ത് നടുവത്ത് മരിച്ച യുവാവിന് നിപ ബാധിച്ചതായി സ്ഥിരീകരണം. പുണെ വൈറോളജി ലാബിലെ ഫലമാണ് പോസിറ്റീവായത്. കോഴിക്കോട് വൈറോളജി ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനാഫലം കഴിഞ്ഞ ദിവസം പോസിറ്റീവായിരുന്നു.വിദ്യാര്‍ഥിയാണ് മരിച്ചത്....

ഡൽഹി മുഖ്യമന്ത്രിസ്ഥാനം രാജിവെക്കും; പ്രഖ്യാപനവുമായി അരവിന്ദ് കെജ്‌രിവാൾ

ഡല്‍ഹി : ജയിൽ മോചനത്തിന് ശേഷം രാജി പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി കെജരിവാൾ. ദിവസത്തിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്ന് കെജ്രിവാൾ പറഞ്ഞു. വോട്ടർമാർ തീരുമാനിക്കാതെ ഇനി മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കില്ലെന്നും ഡല്‍ഹിയിൽ പാർട്ടി...

കേരളത്തില്‍ വീണ്ടും നിപ? പ്രാഥമിക പരിശോധനാ ഫലം പോസിറ്റീവ്

മലപ്പുറം: മലപ്പുറത്ത് നിപ മരണം സംഭവിച്ചതായി സംശയം. മലപ്പുറം വണ്ടൂർ നടുവത്ത് യുവാവ് മരിച്ചത് നിപ ബാധിച്ചെന്ന സംശയമാണ് ഉയർന്നിരിക്കുന്നത്. ബെംഗുളുരുവിൽ പഠിക്കുന്ന വിദ്യാർഥി കഴിഞ്ഞ തിങ്കളാഴ്ചയാണ് പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിൽ വച്ച് മരിച്ചത്....

Popular this week